Home Islam for Beginners

Islam for Beginners

പര്‍ദയില്‍ നിസ്‌കാരം

വരകളോ പുള്ളികളോ കള്ളികളോ ഉള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കലും അത് വിരിച്ച് നിസ്‌കരിക്കലും അത് മുന്നില്‍ തൂക്കിയിട്ട് നിസ്‌കരിക്കലും കറാഹത്താണ്. ഇന്ന് വ്യാപകമായി പള്ളികളിലും മറ്റും ഉപയോഗപ്പെടുത്തുന്ന ചിത്രവേലകളുള്ള പായകളും വിരിപ്പുകളുമെല്ലാം ഈ ഇനത്തില്‍ പെട്ടത് തന്നെ. അവയില്‍ നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ കൂലി കുറക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യും. കൂടാതെ അതില്‍ രേഖപ്പെടുത്തിയ ചിത്രം ഹറം ശരീഫിന്റെയോ റൗളാ ശരീഫിന്റെയോ ആണെന്ന സങ്കല്‍പത്തിലാണെങ്കില്‍ തറയിലിട്ട് ചവിട്ടുന്നതിനാല്‍ അവയെ നിന്ദിക്കുന്ന കുറ്റം കൂടി അതിനുണ്ടാകും. ഇതൊന്നും അറിയാത്ത സഹോദരന്മാര്‍...

സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത

ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്. ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ...

വിശ്വാസത്തിന്റെ പാതി

സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു വല്ല അനുഗ്രഹങ്ങളും എത്തിയാല്‍ അല്ലാഹുവിന് നന്ദി(ശുക്‌റ്) ചെയ്യുന്നു. മറിച്ച് പ്രയാസമാണ് എത്തിയതെങ്കില്‍ അവന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് അവന് ഖൈറ് മാത്രമാണ് നല്‍കുന്നത്. (മുസ്‌ലിം) മനുഷ്യന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ് ക്ഷമ. ക്ഷമ ഈമാനിന്റെ പകുതിയാണെന്നു നബി(സ) അരുളി. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധി...

അയൽക്കാർ

മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത്  സമാധാനപരമായ  സഹവർത്തിത്വത്തിന്റെ  താല്പര്യമാണ്.  അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി " അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ" വ്യക്തി ഗുണത്തിന്റെ   മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. "ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് " ഒരാൾ നബി (സ) ...

പുഞ്ചിരിയുടെ പുണ്യം

പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം. പ്രവാചകരെല്ലാം ജനങ്ങളെ അഭിമുഖീകരിച്ചത് സുസ്‌മേരവദനരായിട്ടാണ്. സ്‌നേഹം ജനിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ അത് കാരണമാകുന്നു. നിഷ്‌കളങ്കവും വിശാലവുമായ ഹൃദയത്തിന്റെ ആത്മസൗന്ദര്യമാണ് മുഖ കമലത്തിൽ വിടരുന്നത്. അത് പൊതുസ്വീകാര്യതയെ സ്വാധീനിക്കുന്നതും വിജയത്തിന്റെ വിലാസവുമാണ്. ഉറുമ്പുകളുടെ ജാഗ്രതാ സന്ദേശം കേട്ട സുലൈമാൻ നബി(അ) ചിരിച്ചത് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. പ്രവാചക ശ്രേഷ്ഠർ (സ) സദാസമയം പ്രസന്നമുഖനായിരുന്നു. തിരു നബിയോളം സുസ്‌മേരവദനനായി മറ്റൊരാളെയും ഞാൻ...

സംസം കഥ പറയുന്നു

ഇസ്‌ലാമിക ചരിത്രവേദിയില്‍ ശ്രദ്ധേയമാണ് ഇബ്‌റാഹീം നബി(അ). തീക്ഷ്ണമായ ജീവിത പരിസരത്ത് പോലും ഇലാഹീ പ്രീതി മാത്രം മനസ്സില്‍ കണ്ട് മുഴുവന്‍ പരീക്ഷണങ്ങളും ജയിച്ചടക്കിയ ത്യാഗധന്യതയുടെ മഹനീയ ചിത്രമാണ് ഇബ്‌റാഹീം നബി (അ)വരച്ച് വെക്കുന്നത്. ഖലീലുളളാഹി എന്ന അപര നാമത്തില്‍ പ്രസിദ്ധമായ മഹാനവര്‍കള്‍ പ്രവാചക ശൃംഖലയുടെ കുലപതിയാണ്. സംസമിന്റെ പിറവി അല്ലാഹുവില്‍ നിന്നുളള കല്‍പന പ്രകാരം ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യയേയും കൊച്ചു പൈതല്‍ ഇസ്മായില്‍ നബി (അ) യേയും മക്കാമരുഭൂമിയുടെ വിജനതയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വെളളമോ...

സ്‌നേഹബന്ധത്തിന്റെ മധുരം

അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ ഈമാനിന്റെ മധുരമറിഞ്ഞു. അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടവരാവുക, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങുന്നത് തീയിലിടുന്നതിന് തുല്യമായി വെറുക്കുക - (ബുഖാരി) ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മദീനയിലെത്തിയ തിരുറസൂല്‍ (സ) മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ക്കും മദീനയിലെ അന്‍സാറുകള്‍ക്കുമിടയില്‍ അനശ്വര സ്‌നേഹത്തിന്റെ പാലം...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-1

അഹ്മദ് ഇര്‍ഫാന്‍ ബുഖാരി ഹജ്ജ്: ചരിത്രവും സന്ദേശവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു പ്രവാചക കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസ്ന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍...

കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും

1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍? ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക. 2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്? ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...

ചില സുന്നത്ത് നിസ്‌കാരങ്ങള്‍

സുന്നത്ത് നിസ്‌കാരം മുഅക്കതായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഏതൊക്കെയാണ് ? ഉ: സുബഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്, ളുഹ്‌റിന്ന് മുമ്പും ശേഷവും രണ്ട്, മഗ്‌രിബിന്റെ ശേഷം രണ്ട്, ഇശാഇന്റെ ശേഷം രണ്ട് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്ത് നിസ്‌കാരം ശേഷം നിസ്‌കരിച്ചാല്‍ മതിയാകുമോ? ഉ: മതിയാകുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് നിസ്‌കരിച്ചാല്‍ അതാആയിട്ടും ഫര്‍ളിന്റെ സമയം കഴിഞ്ഞാല്‍ ഖളാആയിട്ടും കണക്കാക്കുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്ന് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്തിനെ പിന്തിക്കല്‍ സുന്നത്താകുന്നത് എപ്പോഴാണ്? ഉ: ഒരാള്‍ ജമാഅത്തിന് വരുമ്പോള്‍ ഇഖാമത്തിന്റെ സമയമാവുകയും ഇമാമിന്റെ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.4 ° F
56.5 °
53.6 °
80%
2.5mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read