പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര
മുജ്തബ സി.ടി
ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി ഖുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു...
ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും
സ്വാലിഹ് അങ്ങാടിപ്പുറം
ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...
ജിഹാദ്; ഇസ്ലാമിക വ്യാഖ്യാനം നിശ്ഫലമാക്കുമ്പോൾ
സ്വാലിഹ് പകര
ജിഹാദ് എന്ന പദം സമൂഹത്തിൽ വിവിധ രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്വതവുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ജിഹാദുമായി എങ്ങനെയെങ്കിലും സമൂഹം ബന്ധപ്പെടുത്തിയിരിക്കും. അതിനാൽ ഇസ്ലാമിനെതിരിൽ നിരവധി ആരോപണങ്ങൾ ജിഹാദുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം ജിഹാദ് കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് …. ഇസ്ലാമിലെ ജിഹാദ് കേവലം ആരോപകർ ഉന്നയിക്കും വിധത്തിൽ ഉള്ളതാണോ ?.... നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ...
വ്യാപാരവും കൃഷിയും തിരുനബി പകർന്നപാഠങ്ങൾ
ഉനൈസ്
ഒരു സമൂഹത്തിന്റെ മുഴുവൻ ജീവിത മേഖലകളിലെയും സകല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ റസൂൽ(സ)യുടെ വീക്ഷണങ്ങളിൽകാണാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ തൊഴിൽഎന്നത്. ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിനിടയിൽ ഏതെങ്കിലും ഒരുതൊഴിൽ മേഖലയുമായി ബന്ധപ്പെടാതെ കഴിഞ്ഞു പോകുന്നില്ല. ഇസ്ലാം ഇവിടെയും കൃത്യമായ നിർദ്ദേശങ്ങൾ അനുയായികൾക്ക് നൽകുന്നുണ്ട്. പ്രവാചകന്മാരുടെ ജീവിത ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വിവിധങ്ങളായ ഉപജീവനമാർഗങ്ങൾ സ്വീകരിച്ചവരെ ദർശിക്കാൻ സാധിക്കും. ദാവൂദ് നബി(അ) അനായാസം ഇരുമ്പു ഉപയോഗിച്ച് പരിചകളും മറ്റ്...
സക്കാത്ത്: തകരുന്ന ലോകത്തിന്പഠിക്കാനേറെയുണ്ട്
ഫാഇസ് കക്കിടിപ്പുറം
ഇസ്ലാം കൃത്യമായ സാമ്പത്തിക നയങ്ങളുള്ള ഒരു മതമാണ്. മാർക്കറ്റ്. ഉപഭോഗം,ഉൽപാദനം, സാമ്പത്തിക ക്രയവിക്രയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അത് ചർച്ച ചെയ്യുന്നു. തദ്വാര സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഇസ്ലാമിന് സാധിക്കും.റഷ്യൻ പ്രൊഫസർ WIsl? Ygeriski ആശ്ചര്യപ്പെടുന്നു : "ഇസ്ലാമിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ചും സകാത്ത്,അനന്തരാവകാശ വ്യവസ്ഥ, പലിശ നിരോധനം'.ഇസ്ലാമിക സാമ്പത്തിക നയത്തിലെ ഒരു പ്രധാനപെട്ട വ്യവസ്ഥിതിയാണ് സകാത്ത്. വിശ്വാസി ചെയ്തിരിക്കേണ്ട ഒരു...
ന്യൂനപക്ഷ ഫിഖ്ഹ് ഒരു നിഷ്പക്ഷ വായന
മൻസൂർ മുട്ടുംപുറം
ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ ആകണമെന്ന് ഇസ്ലാമിക ശരീഅത്ത് കൃത്യമായി നിർവചിക്കുന്നുണ്ട്. മാനവ ചരിത്രം ആരംഭിക്കുന്നിടത്തുനിന്ന് തന്നെ ഇസ്ലാമിക ശരീഅത്തും നിലനിന്നുപോന്നിട്ടുണ്ട്. ഇസ്ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ...
അടിമമോചനമാണ് ഇസ്ലാമിൻറെ വഴി
മുബശ്ശിർ പള്ളം
"നിശ്ചയമായും അവർ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ അല്ലാഹു നിങ്ങൾക്ക് കീഴൊതുക്കിത്തന്നിരിക്കുന്നു. ഒരാൾക്ക് തന്റെ സഹോദരൻ അധീനപ്പെട്ടിട്ടുണ്ടെങ്കിൽ തന്റെ ഭക്ഷണത്തിൽനിന്ന് ഭക്ഷി പ്പിക്കുകയും തന്റെ വസ്ത്രത്തിൽ നിന്ന് ധരിപ്പിക്കുകയും ചെയ്യണം (ബുഖാരി, മുസ്ലിം) അടിമക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭിക്കേണ്ടതുണ്ട്. അടിമയുടെ ഭക്ഷണം തടഞ്ഞു വെക്കുന്നത് കുറ്റകര മായി തീരാൻ മതിയായതാണ് (മുസ്ലിം) അടിമകൾക്ക് അവകാശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടുള്ള മുത്ത് നബിയുടെ വാക്കുകളാണിത്. ഇസ്ലാമിന്റെ വളർച്ചയിൽ വെറിപൂണ്ട ശത്രുക്കൾക്ക്...
നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ
വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി.
'എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല........'പതിവില്ലാത്ത വാചാലതയും...
ആരാണ് ഇമാം?
''നിങ്ങളുടെ ഇമാമുകള്‍ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യുന്നവരാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി നിവേദനം സമര്‍പ്പിക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ നിസ്‌കാരം പരിശുദ്ധമായി അംഗീകരിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് നല്ലവരെ ഇമാമാക്കുക''.
ഇത്തരം ആശയം ഉള്‍ക്കൊള്ളുന്ന ധാരാളം ഹദീസുകള്‍ കാണാം. നബി(സ) ജീവിച്ചിരുന്നപ്പോള്‍ അവിടുന്ന് തന്നെയായിരുന്നു ഇമാം. വഫാതായതിന് ശേഷം നബിമാര്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായ ഖുലഫാഅ് ഇമാമുകളായി. ഇമാമുമാരും അവരെ നിശ്ചയിക്കുന്നവരും ഗൗരവ പൂര്‍വ്വം കണക്കിലെടുക്കാത്തത് ജമാഅത്തിന്റെ ശോചനീയവസ്ഥക്കുള്ള പല കാരണങ്ങളിലൊന്നാണ്.
''ഇമാം അവന്റെ...
കര്‍മശാസ്ത്രം; പുതിയകാലത്തെ പഠന സമീപനങ്ങള്‍
കര്‍മ്മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണ്ണമായിട്ടുമുണ്ടാകും.
വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു 'മറി' ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ മറി...
Weather
London
scattered clouds
57.4
°
F
58.7
°
56
°
70%
3.5mph
40%
Fri
62
°
Sat
58
°
Sun
59
°
Mon
55
°
Tue
53
°

















