ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന
വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു. ഏതൊരു കുട്ടിയുടെയും ജനനം...
പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര
മുജ്തബ സി.ടി
ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്.
ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി...
ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ
മുജ്തബ സി.ടി
ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...
മർഹബൻ യാ ശഹ്റ റമളാൻ
ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടം
റജബെത്തി, ശഅബാൻ ഒരു കൈയ്യകലെയും.പുണ്യങ്ങളുടെ സൗരഭ്യ പൂക്കൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി നമ്മിലേക്ക് സമാഗതമാനിരിക്കുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മ ഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്ലിം ലോകം ഒരുക്കം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. യഥാർഥത്തിൽ നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമളാനിനെ വിശ്വാസികൾ നിരന്തരം വിളിച്ച് വരുത്തുകയാണ്. നമ്മുടെ വീട്ടിൽ ഒരു...
റജബിലേ പരിശീലിച്ചാൽ റമളാനിൽ മടുപ്പൊഴിവാക്കാം
അല്ലാഹ്, റജബിലും ശഅ്ബാനിലും ബറകത് നൽകണേ, റമളാനിലേക്കെത്തിക്കണേ...
റജബ് മാസം പിറന്നാൽ വിശ്വാസികളുടെ പ്രാർഥനയാണിത്.റമളാൻ പുണ്യത്തെ വിശ്വാസി വിളിച്ചു വരുത്തുകയാണ്. രണ്ടുമാസം നീണ്ട നിരന്തര വിളികൾക്കു ശേഷം വരുന്ന റമളാനിനെ വേണ്ട വിധം സ്വീകരിക്കണ്ടേ? അതിനായില്ലെങ്കിൽ അത് വിളിച്ചു വരുത്തി അപമാനിക്കലാണ്.
ആരാധനകൾ കൊണ്ട് സമൃദ്ധമാക്കലാണ് റമളാനിന് നൽകുന്ന മാന്യമായ സ്വീകാരം. തറാവീഹ് നിസ്കാരം, ഖുർആൻ പാരായണം, ഇഅ്തികാഫ്, ഇലാഹീ സ്മരണ തുടങ്ങിയ ആരാധനകൾ വർധിപ്പിക്കുകയും കൃത്യമായി നോമ്പനുഷ്ഠിക്കുകയും വേണം. പതിനൊന്നു മാസത്തെ സാധാരണ കർമങ്ങൾ ചെയ്ത് ജീവിക്കുന്ന...
ലൗ ക്രൂസേഡ്; സഭകളുടെ ജൂതാസ്കളികൾ
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കല്യാണം ഉറപ്പിച്ചു നിക്കാഹ് കഴിഞ്ഞതിനു ശേഷം പ്രണയ കാമുകന്മാരുമായി ചാടിപ്പോയ അഞ്ചു പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കാണാൻ വന്നത്. നാലും തൃശ്ശൂർ ജില്ലയിൽ, മറ്റൊന്ന് എറണാകുളം ജില്ലയിലും. എല്ലാം സംഭവിച്ചത് കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിലും. ഇതിൽ രണ്ടെണ്ണവും ക്രിസ്ത്യൻ കാമുകന്മാരുമായിട്ടാണ്. മൂന്നെണ്ണം ഹിന്ദു കാമുകന്മാരും. കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന രെജിസ്റ്റർ മാരേജുകളുടെ കണക്ക് പ്രസിദ്ധപ്പെടുത്താവോ? അപ്പോഴറിയാം ഏതു തരം ലവ് ജിഹാദാണ് ഇവിടെ നടക്കുന്നതെന്ന്.
നിർബന്ധ മതപരിവർത്തനം നടത്താൻ ഇസ്‌ലാം അനുവദിക്കില്ല. പണവും...
നാസ്തികതയാണ് യുക്തിരാഹിത്യം:
ഈ കാണുന്ന പ്രപഞ്ചത്തിനൊരു സൃഷ്ടാവ് ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ് തെളിവ്? ഒട്ടനേകം അപകടങ്ങൾ പതിയിരിക്കുന്ന സോഷ്യൽമീഡിയ യുവതലമുറയുടെ സമയത്തിന്റെ സിംഹഭാഗവും കവർന്നെടുക്കുന്ന പുതിയ കാലത്ത് ഈ ഒരു ചോദ്യം ചോദിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ടുതരം പ്രതികരണങ്ങളാണ് ഇത്തരം ചോദ്യകർത്താക്കളെ കാത്തിരിക്കുന്നത് .പ്രപഞ്ചം സ്വയംഭൂവാണെന്നും അതിന് സൃഷ്ടാവൊന്നുമില്ലെന്നുമുള്ള മറുപടിയാണ് ഇവയിലൊന്ന്. പ്രപഞ്ചത്തിന് തുടക്കമില്ലെന്നും ചിലർ പറഞ്ഞേക്കാം. നാസ്തിക പക്ഷക്കാരാണിതിന്റെ കക്ഷികൾ .ദൈവമില്ലെന്ന് ആയിരംവട്ടം ആണയിട്ട് പറയുന്നുവെന്നല്ലാതെ അത് സമർത്ഥിക്കാനാവശ്യമായ തെളിവുകളൊന്നും അവരുടെ പക്കലില്ല. പ്രിയ...
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ജനകീയ കോടതിയിലെത്തുമ്പോള്‍
മനുഷ്യന്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന നിലപാടാണ് ശരി എന്നാണു എല്ലാ ആധുനിക പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ സ്വവര്‍ഗ ഭോഗതത്പരതയെ മറയാക്കി മനുഷ്യ ശരീരത്തിന്‍റെ “രാഷ്ട്രീയ സാധ്യതകള്‍” ലക്ഷ്യമാക്കുന്ന ചിലര്‍ പടച്ചു വിടുന്ന പെരുംകള്ളങ്ങള്‍ ആണ്. ‘മൂന്നാം ലിംഗം’ അല്ലെങ്കില്‍ ലൈംഗിക ന്യൂനപക്ഷം എന്ന ഒരു വിഭാഗം കൂടിയുണ്ട് എന്നാണു ഇപ്പോളിവര്‍ വാദിക്കുന്നത്. ലൈംഗിക ന്യൂനപക്ഷം / LGBT എന്ന ചുരുക്കപ്പേര് ലെസ്ബിയന്‍ (Lesbian), ഗേ(Gay), ഉഭയലൈംഗികര്‍ (Bisexuals), അപരലിംഗര്‍ (Transgender) എന്നീ...
തറാവീഹ് വിവാദങ്ങളും വസ്തുതയും
മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിന്റെ നാനോന്മുഖ രംഗങ്ങളിലും ഗണ്യമായ പരിപ്രേക്ഷ്യവുമായാണ് പ്രതിവര്‍ഷം റമളാന്‍ കടന്നുവരുന്നത്. റമളാന്റെ ഉല്‍കൃഷ്ടമായ പാലനങ്ങളില്‍ തറവീഹിന് നുസ്തുലമായ പങ്കാണുള്ളത്. മാത്രമല്ല അത് റമളാനിന്റെ സ്വന്തം പ്രത്യേകതയാണ്.
പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയം അന്യമായത് മൂലം വിരസമായ മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ശാന്തിയുടെ പ്രതീകമായാണ് തറാവീഹിനെ നാം വിലയിരുത്തേണ്ടത്. വൈകാരിക സമസ്യകളെ മനസ്സില്‍ നിന്നു പിഴുതെറിഞ്ഞ് ഇലാഹീ സാനിധ്യത്തോടെ ആധ്യാത്മീകതയുടെ പാരമ്യതയിലേക്ക് നയിക്കാനാണ് റമളാന്‍...
ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും
അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു.
അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി.
ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...
Weather
London
scattered clouds
57.4
°
F
58.7
°
56
°
70%
3.5mph
40%
Fri
62
°
Sat
58
°
Sun
59
°
Mon
55
°
Tue
53
°




















