അബ്ദുൽഖാദിർ ജസാഇരി:അൾജീരിയയുടെ അതുല്യ പോരാളി
"എൽഖാദർ സിറ്റി"..യു.എസിലെ ലോവ സ്റ്റേറ്റിൽ ജർമനിയിലെയും സ്കാൻഡിനേവിയയിലേയും വംശജർ ജീവിക്കുന്ന പ്രസിദ്ധമായ ഒരു ചെറുന്ന ചെറുനഗരമാണിത്. ഇസ്‌ലാമോഫോബിയയുടെ ഉത്തുംഗതയിലുള്ള അമേരിക്കൻ മണ്ണിൽ ഒരു മുസ്ലിം നേതാവിന്റെ പേര് ഒരു നാടിന് ചാർത്തണമെങ്കിൽ, അദ്ദേഹം അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമവിടെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനും സാമൂഹിക സേവകനും അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാൻ നായകത്വം വഹിച്ചവരുമായ അമീർ അബ്ദുൽ ഖാദിർ...
മൻസ മൂസയും മാലി സാമ്രാജ്യവും
ലോകചരിത്രത്തിൽ സമ്പൽസമൃദ്ധി കൊണ്ടും ജനക്ഷേമം കൊണ്ടും തുല്യതയില്ലാത്ത ഭരണം നടത്തിയ ഭരണാധികാരിയാണ് മൻസ മൂസ. അദ്ദേഹം ഭരണം നടത്തിയ അരലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള മാലി രാജ്യം 14-ാം നൂറ്റാണ്ടിൽ ഭൂമിയിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ ഒന്നായിരുന്നു. അതിന്റെ ഭൂപ്രദേശം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തെ സ്പർശിക്കുന്നതും കിഴക്ക് നൈജർ നദിയിലെ വളവ് വരെ വ്യാപിക്കുന്നതുമായിരുന്നു. മെഡിറ്ററേനിയൻ വിപണികളിൽ വലിയ ഡിമാൻഡുണ്ടായിരുന്ന സ്വർണം, ഉപ്പ്,ആനക്കൊമ്പ് എന്നിവകൊണ്ട് ഈ രാജ്യം സമൃദ്ധമായിരുന്നു. എന്നാൽ...
പരിശുദ്ധമാവണം വിശ്വസീജീവിതം
നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം. ഭൗതിക ലോകത്തെ നശ്വരമായ നമ്മുടെ സഞ്ചാര സമയം പവിത്രപൂർണവും ദുർഘട സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതുമാവണം. നിത്യജീവിതത്തിൽ അനിവാര്യമായി അനുവർത്തിക്കേണ്ട കർമ്മങ്ങളെയും പുലർത്തേണ്ട മര്യാദകളെയും കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്.
ളുഹാ നിസ്കാരം
വളരെയേറെ പ്രാധാന്യവും ശ്രേഷ്ഠതയുള്ള ആരാധനകളിലൊന്നാണ് ളുഹാ നിസ്കാരം.നിത്യജീവിതം...
മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….
മുബശ്ശിർ പള്ളം
മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്. ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...
ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും
സ്വാലിഹ് അങ്ങാടിപ്പുറം
ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...
ബുർദ്ദയും മൻഖൂസ് മൗലിദും തീർത്ത പ്രണയ സമന്വയം
✍️ അനസ് കൊടക്കല്ല്
പ്രണയം ഒരു അനുഭൂതിയാണ് അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്ത് കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമ്മയുള്ളതാകും.കണ്ണുകൾ നിറഞ്ഞൊഴുകും ,ശരീരത്തെ കീഴടക്കും, വാക്കിൽ നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടത്തിക്കാറുണ്ട്. എന്നാൽ പ്രണയം സമ്പൂർണ്ണവും സമ്പന്നവും ആവണമെങ്കിൽ അല്ലാഹു...
ഇമാം ഷാഫിഈ റളിയള്ളാഹു അൻഹു അറിവിന്റെ നിർഝരി
മുഹമ്മദ് ജുനൈദ് ബുഖാരി വിളയിൽ
ഫലസ്തീൻ കരയുന്ന കുഞ്ഞുങ്ങളുള്ള ദേശമാണിപ്പോൾ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഗണ്ഡങ്ങളുടെ സംഗമ ഭൂമി, ഒരുപാട് പ്രവാചകന്മാരുടെ പാദസ്പർശങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച മണ്ണ്. ഇസ്ലാമിക നാഗരിഗതയുടെ മുന്നേറ്റങ്ങൾക്ക് മടിത്തട്ടൊരുക്കികൊടുത്ത പ്രഫുല്ല ദേശം, ഫലസ്തീനിലെ ഗസ്സയിൽ സദാ അല്ലാഹുവിനെ പേടിച്ച് ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ദമ്പതികളാണ് ഇദീസും(റ) ഫാത്വിമയും(റ), ദാരിദ്രത്തിന്റെ വികൃതാകാരമുള്ള ഒരു കൊച്ചു കുടിലിൽ ഇരുവരും കഴിഞ്ഞു പോന്നു....
ടിപ്പു: മതഭ്രാന്തനല്ല മതഭക്തനാണ്
അബ്ദുറഹ്മാൻ ഒഴുകൂർ
വാതിൽക്കൽ താവളമുറപ്പിച്ച ഇന്ത്യയുടെ പൊതുശത്രുവിനെ മറന്ന് ഹിന്ദുവും മുസ്ലിമും തമ്മിൽ കലഹിച്ച് ആഭ്യന്തര ശക്തി നഷ്ടപ്പെടുന്ന കാലത്ത് ടിപ്പുവിൻറെ ജീവചരിത്രം ഹൃദയത്തിൽ സന്തോഷത്തിന്റെ അലമാലകൾ സൃഷ്ടിക്കുന്നുണ്ട്. (ഗാന്ധിജി, യംഗ് ഇന്ത്യ) ...
മുറാദ് ഹോഫ്മാൻ; പടിഞ്ഞാറിനും ഇസ്ലാമിനുമിടയിൽ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ അംബാസിഡറായും ജര്‍മന്‍ നയതന്ത്ര വക്താവായും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച ശേഷം വിശുദ്ധ മതത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇസ്‌ലാമിന്റെ പാടിഞ്ഞാറന്‍ അംബാസിഡര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. അള്‍ജീരിയക്കാരുടെ യുദ്ധാനന്തര വിമോചന സമരങ്ങളും ഇസ്‌ലാമിക കലയുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. 1960കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കേ...
മൂസ നബി (അ)
ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് മൂസാ നബി(അ)യുടേത്. ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖ സ്ഥാനമാണ് മൂസാ നബിക്കുള്ളത്.
മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും നബി തങ്ങളുടെ ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നത് കാരണം മുഹമ്മദ് നബി(സ)യുടെ പ്രവാചക മുൻഗാമിയായി മൂസാ നബിയെ കണക്കാക്കുന്നു. ഈജിപ്തിൽ നിന്നും ഇസ്രയേല്യരെ പുറത്താക്കിയ സംഭവവും, നബി തങ്ങളും അനുയായികളും മക്കയിൽ നിന്നും ഹിജ്റ പോയ സംഭവവും സമാനമാണ്.
ഈജിപ്തിൽ ഒരു...
Weather
London
overcast clouds
58.9
°
F
59.8
°
56.5
°
61%
2.5mph
100%
Sun
67
°
Mon
58
°
Tue
62
°
Wed
58
°
Thu
60
°
















