വൃത്തിയും വൃത്തികേടും
വിസര്‍ജന മര്യാദകലള്‍
* വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
പാദരക്ഷ ധരിക്കുക, തല മറക്കുക, നബിമാര്‍, മലക്കുകള്‍ തുടങ്ങിയവരുടെ പേരുകളും ആദരിക്കപ്പെടേണ്ട വസ്തുക്കളും മാറ്റി വെക്കുക. പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ മുന്തിക്കുക. ശുദ്ധീകരണത്തിനുള്ള വെള്ളവും കല്ലും ഉറപ്പ് വരുത്തുക. പ്രവേശിക്കുന്നതിന് മുമ്പ് പറയപ്പെട്ട ചൊല്ലുക.
വിസര്‍ജന വസ്തുക്കളുടെ ശബ്ദമോ മണമോ അന്യര്‍ക്ക് അനുഭവപ്പെടാത്ത വിധം മറഞ്ഞ സ്ഥലം കണ്ടെത്തുക.
* വിസര്‍ജന സ്ഥലത്തെത്തിയാല്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം...
ആര്‍ത്തവം, ഇസ്തിഹാളത്, നിഫാസ്
ആര്‍ത്തവം
* എന്താണ് ആര്‍ത്തവം ?
സ്ത്രീയുടെ ഗര്‍ഭ പാത്രത്തിന്റെ അകത്ത് നിന്ന് പ്രത്യേക സമയങ്ങളില്‍ പുറത്ത് വരുന്ന രക്തമാണ് ആര്‍ത്തവം
* ആര്‍ത്തവം ഉണ്ടാകാന്‍ ചുരുങ്ങിയ പ്രായം എത്ര?
ചന്ദ്രവര്‍ഷ (അറബി മാസം) പ്രകാരം ഒന്‍പത് വയസ്സ് പൂര്‍ത്തിയാകലാണ് അതിന്റെ ചുരുങ്ങിയ പ്രായം. എങ്കിലും ഒന്‍പത് വയസ്സ് പൂര്‍ത്തിയാകാന്‍ 16 ദിവസത്തിന് താഴെയുള്ള സമയങ്ങളില്‍ കാണുന്ന രക്തം ആര്‍ത്തവമായിട്ടാണ് പരിഗണിക്കുന്നത്.
* ആര്‍ത്തവ രക്തത്തിന്റെ ചുരുങ്ങിയ സമയം, സാധാരണ സമയം, അധികരിച്ച സമയം ഇവ വിശദീകരിക്കുക?
ആര്‍ത്തവിത്തിന്റെ ചുരുങ്ങിയ സമയം 24...
തയമ്മും
* എന്താണ് തയമ്മും ?
അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാര്‍ഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാല്‍ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാന്‍ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വര്‍ഷം നിയമമാക്കിയ ശുദ്ധീകരണ മാര്‍ഗ്ഗമാണ് തയമ്മും. നിബന്ധനകള്‍ക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേര്‍ക്കലാണ് മയമ്മും.
* തയമ്മുമിന്റെ ഫര്‍ളുകള്‍ ഏവ?
1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫര്‍ള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുള്‍പ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക.
* തയമ്മുമിന്റെ കാരണങ്ങള്‍...
കുളി
* പുരുഷന് കുളി നിര്‍ബന്ധമാകുന്നതെപ്പോള്‍?
മനിയ്യ് പുറപ്പെടുക, സ്ത്രീയുടെയോ, പുരുഷന്റേയോ, മൃഗങ്ങളുടെയോ ഗുഹ്യസ്ഥാനങ്ങളില്‍ ലിംഗാഗ്രം പ്രവേശിക്കുക എന്നിവയാല്‍ പുരുഷന്മാര്‍ക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* സ്ത്രീക്ക് കുളിനിര്‍ബന്ധമാകുന്നതെപ്പോള്‍?
മുന്‍ പിന്‍ ദ്വാരങ്ങളില്‍ ലിംഗം പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടുക എന്നിവയാല്‍ സ്ത്രീക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* നിര്‍ബന്ധകുളി കഴിഞ്ഞ ശേഷം നിയ്യത്തിലോ ഏതെങ്കിലും അവയവത്തിന്റെ ശുദ്ധിയാക്കലിലോ സംശയിച്ചാല്‍ കുളി മടക്കേണ്ടതുണ്ടോ?
ആ സംശയത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ കുളി മടക്കേണ്ടതുമില്ല.
* ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് മുടി, നഖം പോലോത്തത് നീക്കം ചെയ്യാന്‍...
ശുദ്ധീകരണം (ത്വഹാറത്ത്)
* ശുദ്ധീകരണം (ത്വഹാറത്ത്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
ഭാഷാര്‍ത്ഥത്തില്‍ ശുദ്ധീകരണം എന്നാല്‍ വൃത്തിയാവുക, മ്ലേഛതയില്‍ നിന്നും രക്ഷതേടുക എന്നൊക്കെയാണ്. എന്നാല്‍ നജസ് കാരണമായോ അശുദ്ധികാരണമായോ വരുന്ന തടസ്സങ്ങളെ ഉയര്‍ത്തലാണ് ശറഇല്‍ ത്വഹാറത്ത്.
* അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏവ?
ചെറിയ അശുദ്ധിയില്‍നിന്നും ശുദ്ധിയാവാന്‍ വുളൂഉം വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ കുളിയുമാണ് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗങ്ങള്‍. ഇവ രണ്ടും അസാധ്യമാകുമ്പോള്‍ തയമ്മും എന്ന മാര്‍ഗവും സ്വീകാര്യമാണ്.
* എന്താണ് വുളൂഅ്?
നിയ്യത്തോട്കൂടി ചില പ്രത്യേക അവയവങ്ങളില്‍ വെള്ളം...
ഇസ്‌ലാമിലെ യുദ്ധവും യുദ്ധത്തിലെ ഇസ്‌ലാമും
കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം. ഗസ്‌വത്തും സരിയ്യതും. തിരു നബി (സ്വ) നേരിട്ട് പങ്കെടുത്തവ ഗസവത്. നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത്. 27 ഗസ്‌വത്തുകളും 47 സരിയ്യ തുകളും അടക്കം 74 യുദ്ധങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക യുദ്ധങ്ങളുടെ വസ്തുതാപരമായ അന്വേഷണങ്ങള്‍ നബി(സ) യുദ്ധക്കൊതിയനാണെന്ന ഓറിയന്റലിസ്റ്റ് വാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തും.
യുദ്ധ സാഹചര്യങ്ങള്‍
തിരുനബി(സ്വ)യുടെ...
ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം
ഇ.എം.എ.ആരിഫ് ബുഖാരി
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം.
ഒന്ന്: സാര്‍വ്വകാലികം.
രണ്ട്: സാര്‍വ്വദേശീയം
മൂന്ന്: ജനകീയം
എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്....
നിസ്‌കരിക്കുന്നവരെ ഖുര്‍ആന്‍ വിമര്‍ശിച്ചിതോ?
മിഅ്‌റാജി(ആകാശാരോഹണം)ന്റെ രാത്രിയിലാണല്ലോ നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ അന്ന് സുബഹിക്ക് മുമ്പ് നബി (സ്വ) തിരിച്ചെത്തിയെങ്കിലും സുബഹി നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. കാരണം അതിന്റെ രൂപം നബി (സ്വ) ക്ക് പഠിപ്പിച്ച് കൊടുത്തിരുന്നില്ല. അന്ന് ളുഹ്‌റ് മുതല്‍ രണ്ട് ദിവസം തുടര്‍ച്ചയായി പത്ത് നേരത്തെ നിസ്‌കാരം ജിബ്‌രീല്‍ (അ) വന്ന് നബി(സ്വ)ക്ക് നിസ്‌കരിച്ച് കാണിച്ച് കൊടുത്തു.
വളരെ ശ്രദ്ധേയമായ കാര്യമാണിത്. ഏത് രൂപത്തില്‍ ചെയ്യണമെന്ന് നബിക്ക് വിവരിച്ച് കൊടുത്തിരുന്നുവെങ്കില്‍ തന്നെ നബി(സ്വ)ക്ക് ഉള്‍കൊള്ളാനും പ്രയോഗവല്‍കരിക്കാനും കഴിയുമായിരുന്നു. നിസ്‌കാരത്തിന്റെ രൂപത്തേക്കാള്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളൊക്കെ...
ജൂതായിസത്തിന്റെ അടിവേര് അറിയുമോ?
യഹൂദി എന്ന അറബി പദം സ്‌നേഹം എന്നര്‍ത്ഥമുള്ള മവദ്ദത് എന്നതില്‍ നിന്നാണെന്നും ഖേദിച്ചുമടങ്ങല്‍ എന്നര്‍ത്ഥം വരുന്ന തഹവ്വുദില്‍ നിന്നാണെന്നും പറയപ്പെടുന്നു. യഅ്ഖൂബ് നബിയുടെ വലിയ പുത്രനായ യഹൂദയിലേക്ക് ചേര്‍ത്തിയാണ് യഹൂദി എന്ന പദം വരുന്നതെന്നാണെന്ന് അഭിപ്രായവുമുണ്ട്.
(ഇബ്‌നുകസീര്‍, ബൈളാവി)
യഹൂദികള്‍ മൂസാ നബിയുടെ അനുയായികളാണെന്ന് വാദിക്കുന്നവരാണ്. തൗറാത്ത് തങ്ങളുടെ വേദഗ്രന്ഥമാണെന്നും അവകാശപ്പെടുന്നു. ഇവര്‍ നബി(സ)യുടെയും ഈസാനബിയുടെയും പ്രവാചകത്വം നിഷേധിക്കുന്നു. ഈസാ നബി ജാരസന്തതിയാണെന്ന് പറയുന്നു. ഉസൈര്‍(റ) ദൈവപുത്രനാണെന്നാണ് ജൂതന്മാരുടെ വിശ്വാസം. ഉസൈറിന് ദൈവികത നല്‍കാനുള്ള ജൂതശ്രമത്തെ ഖുര്‍ആന്‍ പ്രതിരോധിക്കുന്നു...
ഇജ്തിഹാദ്, തഖ്‌ലീദ് ആദ്യവായനക്ക്
ഇജ്തിഹാദ്
ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്.
മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379)
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും...
Weather
London
clear sky
52.7
°
F
54
°
50.9
°
79%
3.2mph
0%
Fri
62
°
Sat
58
°
Sun
60
°
Mon
57
°
Tue
57
°























