1857 ലെ ഒന്നാം സ്വാതന്ത്രസമരം എന്ത് പിഴച്ചു?

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യഥാര്‍ത്ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗ്ഗീയ ഫാഷിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2014 ല്‍ ബിജെപി കേന്ദ്രഭരണം ഏറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ ചരിത്രസംബന്ധമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനും ചരിത്രത്തെ വികലമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അധ്യായമാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി ഇന്ത്യയൊട്ടുക്കും അംഗീകരിച്ചു പോന്നിരുന്ന 1857 ലെ ശിപായി ലഹളക്കു പകരം 1817ല്‍...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...

ഐ.എസില്‍ കേരള സലഫികള്‍ക്ക് സംവരണ സീറ്റുണ്ടോ?

രജീഷ് കുമാര്‍  കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് കേവലമൊരു ഇസ്ലാമോഫോബിക് കെട്ടുകഥയല്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ ചിലത് പറയാതിരിക്കുക സാധ്യമല്ല... അത്യാപത്തിന്റെ തീവ്രവാദ വഴിയിലേക്ക് മലയാളി മുസ്ലീമിനെ കൊണ്ടെത്തിക്കാന്‍ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് പ്രാഥമികമായി കേരളീയ സമൂഹം ചെയ്യേണ്ടത്... മറ്റാരെക്കാളുപരി അങ്ങനെയൊരു തിരിച്ചറിവുണ്ടാകേണ്ടതും അതിനെതിരായി ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതും സത്യവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ തന്നെയാണ്... കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് സംബന്ധിയായ വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ ഉയര്‍ന്നുവന്നൊരു പേര് പീസ്...

ഇജ്തിഹാദ്, തഖ്‌ലീദ് ആദ്യവായനക്ക്‌

ഇജ്തിഹാദ് ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്. മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379) അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും...

ജിന്ന്, പിശാച് ഒരു ഖുര്‍ആന്‍ വായന

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല (അദ്ദാരിയാത്ത്: 56). നബി(സ്വ) പറയുന്നു: ''എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.'' ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ...

ദൈവത്തെ കൊന്ന ക്രിസ്ത്യാനിസം

നസ്വാറ (ക്രിസ്ത്യാനികള്‍) ഈസാനബി(അ)ന്റെ ജന്മസ്ഥലമായ 'നസ്‌റത്വി'ലേക്ക് ചേര്‍ത്തിയാണ് 'നസ്വാറാ' എന്ന പ്രയോഗം. നബി(സ) തങ്ങളെ സഹായിച്ചവരെന്ന നിലയില്‍ അന്‍സ്വാറുകളെന്ന് വിളിക്കുന്നപോലെ ഈസാ നബി(അ)ന്റെ സഹായികള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗമാണെന്ന അഭിപ്രായമുണ്ട്. അല്‍ബഖറ: 61, 111, 113, 120, 135, 140 മാഇദ: 14, 18, 51, 69, 82 തൗബ: 30, ഹജ്ജ്: 17 എന്നിവിടങ്ങളില്‍ നസ്വാറാ എന്ന പ്രയോഗം കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ ഈസാ(അ)ന്റെ പിന്‍ഗാമികളാണെന്ന് വാദിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും വിശ്വസിക്കുന്നു. മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരെന്നാണ് ഇവരെക്കുറിച്ച് ഖുര്‍ആനിന്റെ...

ഖുര്‍ആന്‍, വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുന്ന വൈപുല്യം

വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണ്. മാനവ കുലത്തിന്റെ സര്‍വ്വ വിജയങ്ങളുടെയും നിദാനവും. ഉടമയായ അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന ജീവിത രേഖയുമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യജീവിതത്തിന്റെ നാനാ തുറകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള വിജ്ഞാന കുതുകികള്‍ക്ക് പുതിയ ആശയ തലങ്ങളെ ഗ്രഹിച്ചെടുക്കാവുന്ന വൈജ്ഞാനിക കലവറയാണ് ഖുര്‍ആന്‍. മനുഷ്യവിരചിതമായ രചനകള്‍ തന്നെ, അതിന്റെ ആശയ സമ്പുഷ്ടി കാരണം ചിലപ്പോള്‍ വ്യാഖ്യാനങ്ങള്‍ ആവശ്യമായി വരും. വിശുദ്ധ ഗ്രന്ഥം സ്രഷ്ടാവില്‍ നിന്നുള്ളതായതുകൊണ്ട് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, തിരുത്തലുകള്‍ക്കോ പ്രസക്തിയില്ല. ഖുര്‍ആനിന്റെ...

മതം ശാസ്ത്രത്തിന്റെ ശത്രുവല്ല

ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാനാവുമോ? നിരീശ്വര ചിന്തകളുടെ മൗലിക ചോദ്യമാണിത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ''ദൈവ വിഭ്രാന്തികള്‍' എന്ന തന്റെ പുസ്തകത്തില്‍ ഈ ചോദ്യം നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രമുഖ യുക്തിവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും ഈ ചോദ്യത്തിന് വല്ലാത്ത ഗൗരവം നല്‍കാറുണ്ട്. എന്നാല്‍ ശാസ്ത്രം എങ്ങനെ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ന്നുവരുന്നത്. മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള സങ്കീര്‍ണമായ വിശദീകരണമാണ് ദൈവവും ശാസ്ത്രവും തമ്മിലുള്ളത്. സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നാം തിരിച്ചറിയുന്നത്....

തോണിമനുഷ്യരുടെ കണ്ണീര്‍കടല്‍

ഭരണകൂടത്തിന്റെ ഒരു ക്ഷേമ അജണ്ടയിലും പേരില്ലാത്തവര്‍. മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പ്ലാസ്റ്റിക് ചവറുകള്‍ പോലെ മാലിന്യ കൂമ്പാരത്തിലേക്കും അഴുക്കുചാലിലേക്കും വലിച്ചെറിയപ്പെട്ടവര്‍. മൂര്‍ച്ചയുള്ള ജീവിതത്തെ അതിന്റെ മൂര്‍ധന്യതയില്‍ പച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍. ഉറങ്ങുന്നതിനു മുമ്പ് കുറ്റിയിടാനും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുറന്നിടാനും അവര്‍ക്കു മുമ്പില്‍ ഒരു വാതിലില്ല. തുറന്നിട്ട ഈ ലോകം തന്നെയാണവരുടെ വീട്. അനുഭവങ്ങള്‍ മേല്‍ക്കൂരയില്ലാതെ പെയ്യുന്നു, തോരുന്നു, വീണ്ടും വീണ്ടും പെയ്യുന്നു. കാണേണ്ട കാഴ്ചകളുടെ പട്ടികയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ഈ ജീവിതങ്ങള്‍ നമ്മുടെ കപട സാംസ്‌കാരികതയുടെ ചെകിട്ടത്താണ് അടിക്കുന്നതെന്ന്...

നബി സ.യുടെ വഫാതും അനന്തര കര്‍മങ്ങളും

ചോദ്യം: വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു? ഉത്തരം: റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല. കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്. ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
61.2 ° F
62.3 °
58.9 °
65%
5.8mph
75%
Thu
60 °
Fri
62 °
Sat
58 °
Sun
59 °
Mon
55 °
- Advertisement -

Must Read