പ്രവാചകരിലെ ഭരണാധികാരി

റസൂല്‍മദീനയില്‍ വരുമ്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു.പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ്

അയല്‍ബന്ധങ്ങള്‍ അകന്ന ബന്ധങ്ങളല്ല

 അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, തിരുനബി (സ) പറഞ്ഞു: മുസ്‌ലിം സ്ത്രീകളേ, ഒരു സ്ത്രീയും തന്റെ അയല്‍വാസിയെ നിസാരമാക്കരുത്. ആടിന്റെ കുളമ്പിന്റെ കാര്യത്തിലാണെങ്കില്‍ പോലും (ബുഖാരി). ഇസ്‌ലാം അയല്‍ബന്ധങ്ങളെ പവിത്രമായി കാണുന്നു. സത്യവിശ്വാസം സമ്പൂര്‍ണ്ണമാകണമെങ്കില്‍ ദൃഢമായ അയല്‍ബന്ധം അനിവാര്യമാണ്. ഒരു സത്യവിശ്വാസിയുടെ വീടിനു ചുറ്റുമുള്ള നാല്‍പത് കുടുംബങ്ങളുമായി ഈ ബന്ധം നിലനിര്‍ത്തണം. ബന്ധുമിത്രാതികളേക്കാള്‍ വീടിനടുത്തുള്ള അയല്‍വാസികളായിരിക്കും പലപ്പോഴും ഉപകാപ്രദമാവുക. ആപത്തുകളില്‍ കൂട്ടുനില്‍ക്കാനും സഹകരിക്കാനും ആത്മബന്ധമുള്ള അയല്‍വാസികള്‍ തയ്യാറാവുന്നു. അയല്‍വാസി അവിശ്വാസിയാണെങ്കിലും അവനെ മാനിക്കണമെന്നാണ് തിരുദൂതര്‍...

വിശ്വാസത്തിന്റെ പാതി

സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു വല്ല അനുഗ്രഹങ്ങളും എത്തിയാല്‍ അല്ലാഹുവിന് നന്ദി(ശുക്‌റ്) ചെയ്യുന്നു. മറിച്ച് പ്രയാസമാണ് എത്തിയതെങ്കില്‍ അവന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് അവന് ഖൈറ് മാത്രമാണ് നല്‍കുന്നത്. (മുസ്‌ലിം) മനുഷ്യന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ് ക്ഷമ. ക്ഷമ ഈമാനിന്റെ പകുതിയാണെന്നു നബി(സ) അരുളി. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധി...

കമ്പോളത്തില്‍ കാര്യങ്ങളുണ്ട്‌

റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്) ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട...

സ്‌നേഹബന്ധത്തിന്റെ മധുരം

അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ ഈമാനിന്റെ മധുരമറിഞ്ഞു. അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടവരാവുക, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങുന്നത് തീയിലിടുന്നതിന് തുല്യമായി വെറുക്കുക - (ബുഖാരി) ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മദീനയിലെത്തിയ തിരുറസൂല്‍ (സ) മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ക്കും മദീനയിലെ അന്‍സാറുകള്‍ക്കുമിടയില്‍ അനശ്വര സ്‌നേഹത്തിന്റെ പാലം...

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254). ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന...

ഇമാം ബുഖാരി: തിരുവചനങ്ങളുടെ കാവലാള്‍

ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒാമതായി സ്വീകരിക്കപ്പെടു വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ സ്ഥാനം മഹത്തരമാണ്. സ്വഹാബികുളുടെയും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുമാരുടെ ശേഷം സമുദായത്തിന് അന്വശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തമായ വിശ്വ പ്രസിദ്ധ പ്രതിഭാശാലി. ഇമാം ബുഖാരി(റ) വിന്റെ ജീവിതവും രചനയും ഇസ്‌ലാമിക വൈജ്ഞാനിക ശാഖയില്‍ ധന്യമായ അധ്യായങ്ങളാണ്. മുഹമ്മദ് എന്നാണ് പേര്. അബൂ അബ്ദില്ല ഓമനപ്പേര്. ഹദീസിലെ അമീറുല്‍...

വിശ്വാസത്തിന്റെ മധുരം

വിശ്വാസത്തിന്റെ മധുരം നുകരുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്: അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെല്ലാവരെക്കാളുംസ്‌നേഹിക്കുക. രണ്ട്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം അവന്റെ ദാസനെ സ്‌നേഹിക്കുക. മൂന്ന്: കുഫ്‌റില്‍ നിന്ന് മോചനം ലഭിച്ച ശേഷം അതിലേക്ക് മടങ്ങുന്നത് തീയിലെറിയപ്പെടും വിധം വെറുക്കുക(ബുഖാരി, മുസ്‌ലിം). വിശ്വാസത്തിന്റെ അടിസ്ഥാനമാണ് തിരുനബി സ്‌നേഹം. അതില്ലാതെ വിശ്വാസിയാവുക അസാധ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും മുറിയാതെ നില്‍ക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം. ആ സ്‌നേഹമാണ് തിരു നബി(സ്വ)യോട് വേണ്ടത്. അത് സ്വന്തം മാതാപിതാക്കളോടും മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തേക്കാള്‍ ഉയര്‍ന്നതാകണം....

പ്രവാചകരിലെ ഭരണാധികാരി

What is Christianity

 

Christianity is a religion stemming from the teachings of Jesus Christ, Son of Mary. He was a prophet to Israel. As per the senses reports, it is the largest religion in the world. It was originally a movement of Jews who accepted Jesus as the promised Messiah or Christ (the expected king of the line of David, who would deliver the Jews from foreign bondage and restore Israel’s Golden Age). But this movement quickly became predominantly Gentile under the leadership of St. Paul who gave shape to the early Church. The sacred scripture of Christianity is the Bible, a compilation of Old and New Testaments. Its principal tenets are the Holy Trinity, the Redemption by Crucifixion and Resurrection of Christ and the Doctrine of Justification through the Faith.

ഇസ്രാഉം മിഅറാജും

ഭൌമാത്മകത ഒരു വിതാനമാണ്. ആദമി(അ)ന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന ആശയം. അവന്‍ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്. എന്നാല്‍ പക്ഷിക്ക് പക്ഷങ്ങള്‍ എന്നപോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങള്‍ ഉഡ്ഡയനത്തിനെങ്കില്‍ പാദങ്ങള്‍ ഭൌമമായ വിതാനത്തില്‍ ചലിക്കാനുള്ളതാണ്. അതിനാല്‍ ആദമി(അ)ന്  ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്. ആദമി(അ)ന്റെ അവരോഹണമാണത്. എന്നാലും ജന്മം...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
51.4 ° F
52.1 °
49.6 °
84%
3.2mph
100%
Fri
61 °
Sat
58 °
Sun
60 °
Mon
51 °
Tue
57 °
- Advertisement -

Must Read