മറുത്തൊന്നും മിണ്ടരുത്, ഇത് പെറ്റ ഉമ്മയാണ്

ആത്മീയതയുടെ ആനന്ദം 8 യമനില്‍ നിന്നും ഹജ്ജിന് വന്ന ഒരാളെ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) കണ്ടുമുട്ടി. തന്റെ മാതാവിനെയും ചുമലിലേറ്റിയാണ് അയാള്‍ വന്നിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവനും മാതാവിനെ നിലത്തിറക്കാതെ തന്നെ അയാള്‍ നിര്‍വഹിക്കുന്നുണ്ട്. മാതാവിനെ കുളിപ്പിക്കുന്നു, വുളൂ ചെയ്ത് കൊടുക്കുന്നു തുടങ്ങി ആവശ്യമായ പരിചരണങ്ങളെല്ലാം നല്‍കുന്നു. ത്വവാഫ് ചെയ്യുമ്പോള്‍ അയാള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)നോട് ചോദിച്ചു: 'ഓ ഇബ്‌നു ഉമര്‍, ഞാനീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങ് കാണുന്നുണ്ടല്ലോ. ഇതോടെ ഉമ്മയോടുള്ള എന്റെ കടപ്പാട് വീടുമോ?' അബ്ദുല്ലാഹി ബ്‌നു...

ശൈഖ് ജീലാനി, അല്‍ഭുതപ്പെടുത്തിയ അമാനുഷികതകള്‍

കൂകിയ കോഴി എല്ലുകള്‍ മകന്റെ കാര്യം പറഞ്ഞ് ഒരു സ്ത്രീ ശൈഖിനെ സമീപിച്ചു. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു ലക്ഷ്യം. ശൈഖ് മകന്റെ കാര്യം ഏറ്റെടുത്തു. അങ്ങനെ, പുതിയ ശിഷ്യന്‍ ശൈഖിനോടൊപ്പം സഹവസിക്കാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞു വീണു. മകനെ കാണാന്‍ ഉമ്മ ദര്‍സില്‍ വിരുന്നെത്തി. മകന്റെ മെലിഞ്ഞൊട്ടിയ ശരീരം കണ്ട് ഉമ്മാക്ക് സഹിക്കാനായില്ല. അവന്‍ റൊട്ടിക്കഷ്ണങ്ങള്‍ ഭക്ഷിക്കുകയായിരുന്നു. ആ സ്ത്രീ നേരെ ശൈഖിനെ സമീപിച്ചു. ബാക്കി വന്ന കോഴിയെല്ലുകളാണ് ശൈഖിന്റെ അടുത്ത് സ്ത്രീക്ക് കാണാനായത്. ഉടനെ...

വാക്കിന്റെ തിളക്കം

ആത്മീയതയുടെ ആനന്ദം 5 സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു, 'അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119) യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ...

പരസ്പര ബഹുമാനം

സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും  ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ്‌ ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു  "ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു" . വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ  ഈ സംസ്കാരം  രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു.  അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും. പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്.  മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം  അതിന്റെ ഭാഗം തന്നെ. "അല്ലാഹുവിനെയും അവന്റെ...

അയൽക്കാർ

മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത്  സമാധാനപരമായ  സഹവർത്തിത്വത്തിന്റെ  താല്പര്യമാണ്.  അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി " അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ" വ്യക്തി ഗുണത്തിന്റെ   മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. "ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് " ഒരാൾ നബി (സ) ...

സാമൂഹികബോധം

വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. 'ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.' സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ...

മാതാപിതാക്കള്‍ അന്യരല്ല

അബൂഹുറൈറ (റ) പറയുന്നു. നബി(സ) അരുളി: മാതാപിതാക്കളെ വാര്‍ദ്ധക്യാവസ്ഥയില്‍ എത്തിച്ചിട്ടും അവര്‍ കാരണമായി സ്വര്‍ഗം നേടാനാവാത്തവന്‍ മൂക്കു കുത്തി വീണു. (നരകത്തില്‍ വീണു) (മുസ്‌ലിം) മാതാപിതാക്കളെ അവഗണിക്കുന്ന പുതുകാല പ്രകടനങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കുകയാണ് മേല്‍ ഹദീസ്. പ്രമാണവാക്യങ്ങളെ പിച്ചിച്ചീന്തുന്ന ന്യൂജനറേഷന്‍ സമീപന രീതികളില്‍ പിതാവിനും മാതാവിനും വളര്‍ത്തുനായയുടെ വിലപോലുമില്ലെന്നത് അസ്വസ്ഥജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൈ പിടിച്ചു വളര്‍ത്തിയ പൊന്നുപ്പയോടും പാല്‍ പകര്‍ന്ന പെറ്റുമ്മയോടും അവശകാലത്ത് ക്രൗര്യഭാവം പുലര്‍ത്തുന്ന നന്ദി കെട്ടവരായി നമ്മള്‍ മാറിയില്ലേ എന്ന ചോദ്യം നെഞ്ചില്‍...

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...

ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

ആരോഗ്യപാഠങ്ങള്‍ ഖുര്‍ആന്‍ ശരീഫ്. അ ഖുര്‍ആനില്‍ പറയാത്തതായി ഒന്നുമില്ല. ഈ ഭൂമി ലോകത്തെ സര്‍വ്വ കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പോകത്തെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണ്. ആ മനുഷ്യന് ആദ്യമായി വേണ്ടത് ആരോഗ്യമാണ്. ആ, ആരോഗ്യത്തെ കുറിച്ചും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം രണ്ടെണ്ണമാണ്. 1) ഈമാന്‍, 2) ആരോഗ്യം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് ആരോഗ്യം. ആ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ്. അതിനാദ്യമായി വേണ്ടത് നല്ല...

ദരിദ്ര ഗ്രാമങ്ങളിലെ നോമ്പനുഭവങ്ങള്‍

അസ്‌റ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് അറിയിപ്പ് വന്നു: നോമ്പ് കഞ്ചി വിളങ്കപെടുകതു.. അണൈവരും വന്ത് വാങ്കി കൊള്ളുങ്കള്‍... നിമിഷ നേരം കൊണ്ട് പള്ളി അങ്കണം നിറഞ്ഞു. പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങാന്‍ പാത്രവുമായി ക്യൂ നില്‍ക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്. നോമ്പുകാരുടെ ഇഫ്താര്‍ വിഭവം ഈ കഞ്ഞിയാണ്. ദരിദ്ര ഗ്രാമങ്ങളില്‍ ദഅവാ പ്രവര്‍ത്തനെത്തിയ ഞങ്ങളും ലളിതമായ ഈ ഇഫ്താറില്‍ പങ്ക് ചേര്‍ന്നു. കരിയും പൊരിയും ശീതള പാനീയങ്ങളും ഒന്നുമില്ലാത്ത നോമ്പ്തുറ. പിറ്റേ ദിവസം നോമ്പ്തുറ ഞങ്ങളുടെ വകയാണ്. എല്ലാ വീടുകളും കയറി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
80.3 ° F
82 °
78.7 °
49%
0.6mph
100%
Tue
81 °
Wed
74 °
Thu
72 °
Fri
65 °
Sat
68 °
- Advertisement -

Must Read