കലര്‍പ്പില്ലാത്ത കാരുണ്യം
ആത്മീയതയുടെ ആനന്ദം 7
ഇസ്ലാം താതപര്യപ്പെടുന്ന സ്വഭാവങ്ങള്‍, വിശ്വാസികളെ സംസ്‌കരിക്കുന്നു. സ്ഫുടം ചെയ്യുന്നു. മാത്രമല്ല പരലോകത്ത് തിരുനബി(സ)യുമായുള്ള സഹവാസത്തിന് അവസരങ്ങളൊരുങ്ങാനും കാരണമാകും. അഥവാ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഇതിലൂടെ അവന് ഉയരാന്‍ സാധിക്കുന്നു.
തിരുനബി(സ) പറയുന്നു: 'അന്ത്യദിനത്തില്‍, നിങ്ങളില്‍ നിന്നും എന്നോട് ഏറ്റവും അടുപ്പവും സ്‌നേഹവുമുള്ളവര്‍ സല്‍സ്വഭാവികളാണ്'(തുര്‍മുദി)
മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്, 'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാണ്'(ബുഖാരി)
നിര്‍മലമായ സംസാരവും സൗമ്യമായ സമീപനവും കാരുണ്യമുള്ള ഹൃദയത്തിന്റെ പ്രകടനങ്ങളാണ്.
കാരുണ്യം ഹൃദയത്തില്‍ നിര്‍ഗളിക്കുന്ന സവിശേഷമായ സ്വഭാവമാണ്. ഈ വിശേഷണമുള്ളവരുടെ മനസ്സില്‍ ആര്‍ദ്രതയും കൃപയും...
കിതാബുൽ ഹികം
ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി (റ ) വിൻറെ വിശ്രുത ഗ്രന്ഥമാണ് അൽ ഹികം. ശൈഖുൽ മശാഇഖ് അഥവാ ആത്മീയ ഗുരുക്കന്മാരുടെ ഗുരുവായിട്ടാണ് സിക്കന്ദരി തങ്ങൾ അറിയപ്പെടുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അത്വാഇല്ലാഹി സിക്കന്ദരി എന്നാണ് പൂർണ്ണ നാമം. ശാഫി മദ്ഹബ് കാരനായ ശൈഖ് അബൂഹസൻ ശാദുലി (റ) വിൻ്റെ ശിഷ്യൻ കൂടിയാണ് . കൈേറോവിൽ ആത്മീയ ഗുരുവായി സേവനമനുഷ്ഠിച്ച മഹാൻ്റെ വഫാത്തും അവിടെ തന്നെയാണ്. ഹിജ്റ എഴുന്നൂറ്റി ഒമ്പത് ജുമാദുൽ ആഖിർ മാസത്തിലായിരുന്നു വഫാത്ത്....
പ്രാർത്ഥനയും ഇജാബത്തും
നീ പ്രാർത്ഥനയിൽ വാശി പിടിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ ദാനമാകുന്ന അതിൻ്റെ ഉത്തരം വൈകിപ്പോകുന്നതിൽ നിരാശപ്പെടാൻ പാടില്ല. അള്ളാഹു നിനക്ക് ഉത്തരം നൽകാമെന്നേറ്റത് നിനക്ക് വേണ്ടി അവൻ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സമയത്തിലുമാണ്. അല്ലാതെ നീ ഉദ്ദേശിക്കുന്ന വിഷയത്തിലും സമയത്തിലുമല്ല.
ആറാമത്തെ ഹിക്മയാണ് മുകളിൽ ഉദ്ധരിച്ചത് . എന്താണ് ഞാനെത്ര പ്രാർത്ഥിച്ചിട്ടും അല്ലാഹു സ്വീകരിക്കാത്തത് എന്ന് വിശ്വാസിക്ക് അറിഞ്ഞോ അറിയാതെയോ തോന്നാറുണ്ട്. ആകസ്മികമായി ഉള്ളിൽ മുള പൊട്ടുന്ന പുതിയ സ്വപ്നങ്ങളെ നമുക്ക് ക്ഷണനേരം കൊണ്ട് ഫലമായി കിട്ടണമെന്ന ചിന്തയാണ് മനുഷ്യന്. ആഗ്രഹസാഫല്യത്തിനായി...
നിർത്തിയിടത്ത് നിൽക്കണം
ഒരാളെ ജീവിതസന്ധാരണ മാർഗ്ഗത്തിൽ അള്ളാഹു നിർത്തിയതോടു കൂടി അതിൽനിന്ന് അയാൾ മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽപെട്ടതാണ്.ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ,വിശ്വാസിയായ മനുഷ്യൻ രണ്ടാലൊരു നിലപാടുകാരനാണ് . ഒന്ന്, ഭൗതികമായ സർവ്വ വ്യവഹാരങ്ങളിൽ നിന്നും പുറം തിരിഞ്ഞു നിന്നു കൊണ്ട് രാപ്പകൽ ഭേദമന്യേ നിതാന്തമായി അല്ലാഹുവിന്റെ ആരാധനയിൽ മുഴുകുന്നവർ,ഓർക്കാപ്പുറത്ത് അല്ലാഹുവിന്റെ ഭക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നവരാണവർ. അനിവാര്യമായ ആരാധനകളൊക്കെ മുറതെറ്റാതെ ചെയ്യുകയും ശേഷിക്കുന്ന സമയങ്ങളിൽ ഉപജീവനത്തിനുവേണ്ടി അഥവാ കുടുംബക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടർ.ഹലാലായ ഏതു ജോലിയും...
ആസൂത്രണം ആവാം. പക്ഷേ ലളിതമാവണം
അല്ലാഹു ഒരാളെ ഒരു ജീവിത മാർഗ്ഗത്തിൽ നിർത്തിയതോടു കൂടെ അയാൾ അതിൽ നിന്ന് മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽ പെട്ടതാണെന്ന് പറഞ്ഞു .ഇനി അതിന്റെ നേർവിപരീതമായ വശമാണ് പറയുന്നത്. എല്ലാവിധ ജോലികളിൽ നിന്നും ഭൗതിക വ്യാപാരങ്ങളിൽ നിന്നും അല്ലാഹു ഒരാളെ മാറ്റി നിർത്തിയിരിക്കുന്നു. എന്നാൽ ഇനി അയാൾ അത് വെടിഞ്ഞു കൊണ്ട് ,മറ്റു ജീവിത മാർഗങ്ങളിലേക്ക് പ്രവേശിക്കുകയെ ന്നത് ഉന്നതമായ ഇച്ഛാശക്തിയിൽ നിന്നുള്ള പതനമാണ് .ഇവിടെ ഓരോരുത്തർക്കും ഉചിതമായ ഇടങ്ങളിൽ അല്ലാഹു അവരെ പ്രതിഷ്ഠിക്കുന്നു . ആ...
വിഷാദരോഗം; ഇസ്ലാമിന് പറയാനുണ്ട്
അർജുൻ ഭരദ്വാജ് എന്ന എഞ്ചിനീയറിംങ് വിദ്യാർത്ഥി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ലൈവായി തന്റെ മരണ രംഗങ്ങൾ ഈ ഇരുപത്തിമൂന്ന്കാരൻ പങ്ക് വെച്ചിരുന്നു. അർജുൻ ഒരു വിഷാദ രോഗിയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു.
...
സൂഫിസം: ഉൽപത്തിയും ഉപജീവനവും
സകല തിന്മകളിൽ നിന്നും മനുഷ്യനെ തടഞ്ഞുനിർത്തി ഹൃദയത്തിൽ ഇലാഹി സ്മരണ കൊളുത്തിവെച്ച് അവനെ സംസ്കരിച്ചെടുക്കുന്ന ആത്മീയ പ്രക്രിയയാണ് സൂഫിസം. ആദം നബി (അ) മുതൽ അമ്പിയാക്കളിലൂടെ കൈമാറി മുത്ത് നബി(സ)യിൽ നിന്നും അനുചരിലേക്ക് കൈമാറിയ സൂഫിസം അന്ന് പേരില്ലാത്തൊരു യാഥാർത്ഥ്യമായിരുന്നു. സൂഫി എന്ന പേര് തന്നെ ഹിജ്റ 200നു ശേഷം കേട്ടുപരിചയിച്ച ഒന്നാണെന്നാണ് യൂസുഫുന്നബ്ഹാനി (ജാമിഉ കറാമത്തിൽ ഔലിയ) പറയുന്നത്. സൂഫി എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അഭിപ്രായഭിന്നതകൾ ഉണ്ട്. രോമം എന്ന...
നിത്യജീവിതം:ചില മാർഗനിർദ്ദേശങ്ങൾ
ഭൗതിക ജീവിതത്തിന്റെ നിഖില മേഖലകളിലും കളങ്കരഹിതവും സുകൃതപൂർണ്ണവുമാവേണ്ടതുണ്ട്.ഇഹലോകത്തെ സുഖാസ്വാധനങ്ങൾക്ക് അടിമപ്പെടാതെ പരലോകം സന്തോഷപൂർണമാക്കാനാണ് ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്. വിശുദ്ധ ഇസ്‌ലാം അനുശാസിക്കുംവിധം നിത്യജീവിതത്തിൽ ഇടപെടുന്ന മേഖലകളിലെല്ലാം മതപരവും ആത്മീയവുമായ ഉണർവ് നമുക്കനിവാര്യമാണ്.ആ വിധത്തിലുള്ള ജീവിതശൈലികളും ചിട്ടകളും നിഷ്ഠകളുമാണ് നാം അനുകരിക്കേണ്ടത്. നിത്യ ജീവിതത്തിൽ അത്യധികം പ്രാധാന്യത്തോടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലയാണ് വൃത്തി.ശുദ്ധി ഈമാനിന്റെ പാതിയാണ്,ഇസ്ലാം എടുക്കപ്പെട്ടത് തന്നെ ശുദ്ധിയിലാണ്,അള്ളാഹു വൃത്തിക്ക് വേണ്ടി നിലകൊള്ളുന്നവനും വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാണ് തുടങ്ങിയ ഒട്ടനവധി പ്രവാചകവചനങ്ങൾ ഇതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.ശാരീരികം,മാനസികം,...
പരിശുദ്ധമാവണം വിശ്വസീജീവിതം
നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം. ഭൗതിക ലോകത്തെ നശ്വരമായ നമ്മുടെ സഞ്ചാര സമയം പവിത്രപൂർണവും ദുർഘട സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതുമാവണം. നിത്യജീവിതത്തിൽ അനിവാര്യമായി അനുവർത്തിക്കേണ്ട കർമ്മങ്ങളെയും പുലർത്തേണ്ട മര്യാദകളെയും കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്.
ളുഹാ നിസ്കാരം
വളരെയേറെ പ്രാധാന്യവും ശ്രേഷ്ഠതയുള്ള ആരാധനകളിലൊന്നാണ് ളുഹാ നിസ്കാരം.നിത്യജീവിതം...
Weather
London
scattered clouds
52.1
°
F
52.1
°
52.1
°
76%
2.8mph
40%
Mon
60
°
Tue
55
°
Wed
54
°
Thu
54
°
Fri
51
°





















