ബലിപെരുന്നാള്‍; ഓര്‍കളുടെ മുറ്റത്ത് ഹൃദയത്തിന്റെ വിരുന്ന്
സ്മര്യ പുരുഷനായ ഇബ്‌റാഹീം നബിയുടെ ദര്‍ശനങ്ങളെ അടുത്തറിയാനും അനുവര്‍ത്തിക്കാനുമുള്ള സമയമാണ് ഹജ്ജ് പെരുന്നാള്‍ കാലം. ഇബ്‌റാഹീം നബിയെ വിശ്വാസികള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കണമെന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. എല്ലാ നിസ്‌കാരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജുമുഅയിലും വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ ഉരുവിടുതും ഓര്‍മകള്‍ അയവിറക്കുതും അത് കൊണ്ടാണ്.
ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ്...
മുത്വലാഖ് ദുരുപയോഗവും ദുര്‍വ്യാഖ്യാനവും അപകടമാണ്
വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലര്‍ത്തുന്ന നിരവധി സുഹൃത്തുക്കള്‍ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിന്റെ സ്വാഗതം ചെയ്യല്‍ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവര്‍ത്തകരുമൊക്കെ സ്വാഗതം ചെയ്തതിന്റെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്‌കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകള്‍ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി...
ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം
ഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്?
ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി...
മുത്വലാഖ് വിധി നിരാശാജനകം; കാന്തപുരം
കോഴിക്കോട്: മുത്വലാഖ് സംബന്ധമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ത്വലാഖ് സംബന്ധമായി വളരെശക്തമായ നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. ഒരുത്വലാഖാണെങ്കില്‍ പോലും സ്ത്രീകളെ ബുദ്ധിമുട്ടാക്കരുതെന്നാണ് മതനിര്‍ദ്ദേശം. എന്നാല്‍ അനിവാര്യമായ സാഹചര്യത്തില്‍ നിബന്ധനകളോടെയുള്ള ത്വലാഖ് മതം അനുവദിക്കുന്നുമുണ്ട്. അത് മത സ്വാതന്ത്ര്യത്തിന്റെകൂടി ഭാഗമാണ്. അതുകൊണ്ട് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം മുത്വലാഖ് സംബന്ധമായി നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണമെന്നും...
കമ്പോളത്തില്‍ കാര്യങ്ങളുണ്ട്
റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്)
ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട...
Weather
London
overcast clouds
74
°
F
75.7
°
71.6
°
47%
4.2mph
100%
Fri
68
°
Sat
69
°
Sun
74
°
Mon
71
°
Tue
68
°














