ഖുര്‍ആനിന്റെ ലിപി

വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് 'വായിക്കുക' എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല. അറിവന്വേഷണത്തിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ നിരന്തരം തുറക്കപ്പെട്ടു. ബദ്‌റില്‍ പിടിക്കപ്പെട്ടപ്പോള്‍ അറുപത് അമുസ്‌ലിംകള്‍ക്ക് മോചനദ്രവ്യമായി നബി (സ്വ) നിര്‍ദ്ദേശിച്ചത് ഓരോരുത്തരും പത്ത് മുസ്‌ലിംകളെ എഴുത്തും വായനയും പഠിപ്പിക്കണമെന്നായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ രചന ആദ്യകാലത്ത് ക്രോഡീകൃതരൂപത്തില്‍ നടന്നിട്ടില്ല എന്നത് വാസ്തവമാണ്....

ഒരു ഖുര്‍ആന്‍ ഏഴ് ഖിറാഅത്‌

ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്റെ അവതരണം സംബന്ധിയായി സ്ഥിരപ്പെട്ട ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ട ഈ പദത്തിന് രൂപം എന്ന അര്‍ത്ഥമാണ് കൂടുതല്‍ സംഗതമെന്ന് സുര്‍ഖാനി മനാഹിലുല്‍ ഇര്‍ഫാനില്‍ രേഖപ്പെടുത്തുന്നു. ഉമര്‍ (റ), ഉസ്മാന്‍ (റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ)...

ഖുര്‍ആനിലെമക്കിയ്യും മദനിയ്യും

ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്. ഖുര്‍ആന് ഒരു തിരുത്തലുമില്ല. വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാവിഷയമാണ് മക്കിയ്യും മദനിയ്യും. ഖുര്‍ആനെ തിരുനബി (സ)യുടെ കേവല വാക്കുകളായി പരിമിതപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരുപാടു തവണ ശ്രമം നടത്തിയതാണ്. വിശുദ്ധ ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനമാണ് മക്കിയ്യ്, മദനിയ്യ് എന്നിവയുടെ ആധികാരികതയെ കുറിച്ചുള്ള വ്യത്യസ്ത പരാമര്‍ശങ്ങള്‍. മക്കിയ്യ് മദനിയ്യുകളെ...

ഖുര്‍ആനില്‍ സൂര്യന് ളൗഅ്, ചന്ദ്രന് നൂര്‍?

സത്യനിഷേധികള്‍ മൃഗസമാനരോ ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. ഈ ആയത്തിലെ ഉപമേയം (മുശബ്ബഹ്) ജിന്ന്, ഇന്‍സ് എന്നീ വിഭാഗങ്ങളാണ്. ഉപമാനം (മുശബ്ബഹ് ബിഹി) മൃഗങ്ങളാണ്. തൊട്ടുമുമ്പത്തെ ആയത്തിനെ പോലെതന്നെ 'തശ്ബീഹ് മുഫസ്വലാണ്'. ഇമാം റാസി(റ) പറയുന്നു: സത്യനിഷേധികള്‍ ഭൗതികമായ...

വെളിച്ചം തെളിഞ്ഞപ്പോള്‍ അവര്‍ നടന്നു, പെടുന്നനെ ഇരുട്ട് പരന്നു

മുനാഫിഖുകളുടെ ഉപമ: മുനാഫിഖുകളെ ഉപമിക്കാവുന്നത് തീ കത്തിച്ച ഒരാളോടാണ്. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരികയില്ല (അല്‍ബഖറ - 17,18) ഈ ആയത്തില്‍ മുനാഫിഖുകളെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. അപ്പോള്‍ ഉപമേയം (മുശബ്ബഹ്) മുനാഫീഖുകളും, ഉപമാനം (മുശബ്ബഹ് ബിഹി) വെളിച്ചം കത്തിച്ച വ്യക്തിയുമാണ്. ഇവിടെയും 'തശ്ബീഹ് മുഫസ്വലാണ്'. ജീവികള്‍ക്ക് നേര്‍വഴിയിലേക്കെത്താനുള്ള മാര്‍ഗങ്ങളാണ് സംസാരശേഷിയും കാഴ്ചയും കേള്‍വിയും. ഇവ മൂന്നും...

സത്യവിശ്വാസിയുടെ മരം

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും, അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു''. അല്ലാഹു സത്യവിശ്വാസികളെ ഒരു വൃക്ഷത്തോട് ഉപമിച്ചു. ഈ ഉപമയില്‍ ഉപമേയം (മുശബ്ബഹ്) നല്ല വചനം എന്നതും ഉപമാനം (മുശബ്ബഹ് ബിഹി) നല്ല മരം...

ഖുര്‍ആനിലെ യേശു-2

ബൈബിള്‍ സാക്ഷ്യം യേശുവിന്റെ അത്ഭുത ജന്മവും അമാനുഷികതയും ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവര്‍ ഉന്നയിക്കുന്ന വാദഗതികളെ ബൈബിളിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധനക്കു വിധേയമാക്കാം. അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും തങ്ങള്‍ ദൈവ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താനുതകും വിധം ചില അസാധാരണ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാചകന്മാര്‍ നിരവധി അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവയെല്ലാം അല്ലാഹു നല്‍കിയ കഴിവനുസരിച്ചാണ്. അവര്‍ക്ക് സ്വയം ഒന്നും തന്നെ ചെയ്യുന്നവരല്ല. എന്നല്ല ഈ അമാനുഷികതയൊന്നും അവരെ ദൈവിക പദവിയിത്തിലേക്ക് ഉയര്‍ത്തുകയുമില്ല. ഈസാ നബിയെക്കുറിച്ച് നാം വായിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ക്രൈസ്തവ...

ഖുര്‍ആനിലെ യേശു-1

പരിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷത്തിലേറെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഹൂദ്, സ്വാലിഹ്, ശുഐബ്(അ) എന്നിവരല്ലാത്ത മറ്റെല്ലാവരുടെയും പേരുകള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവാചകരെല്ലാം ഏകദൈവത്തെക്കുറിച്ച് ബോധനം നല്‍കപ്പെട്ടവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം ഞാനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അന്നിസാഅ്: 25). ഇവരത്രയും ഈയൊരു സത്യവചനത്തെ ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും...

ഖുര്‍ആന്‍ കാലത്തെ തോല്‍പിച്ച ‘സാഹിത്യം’

പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ)...

തബാറക രക്ഷയാണ്

വിശുദ്ധ ഖുര്‍ആനിലെ അതിവിശിഷ്ഠമായ അധ്യായമാണ് സൂറത്തുല്‍ മുല്‍ക്ക്. വെറും മുപ്പതു സൂക്തങ്ങളുള്ള ഈ സൂറത്ത് വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മുന്‍ജിയത്ത്, വാഖിയത്ത്, തുടങ്ങിയ നാമങ്ങളില്‍ ഇതറിയപ്പെടുന്നു. സൂറത്തുല്‍ മുല്‍ക്കിന്റെ പുണ്യം പ്രകാശിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു. മുപ്പതു സൂക്തങ്ങളുള്ള മുല്‍ക്ക് സൂറത്ത് അവന്റെ പാപങ്ങള്‍ പൊറുക്കുന്നതുവരെ ശിപാര്‍ശ ചെയ്തുകൊണ്ടിരിക്കും. അനസ്(റ) ഉദ്ധരിക്കുന്നു: തിരുനബി(സ) പറഞ്ഞു. മുല്‍ക്ക് സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ ആ വ്യക്തിക്ക് വേണ്ടി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
61.5 ° F
63.6 °
59.8 °
77%
3.1mph
93%
Sun
68 °
Mon
59 °
Tue
61 °
Wed
62 °
Thu
60 °
- Advertisement -

Must Read