മുബശ്ശിർ പള്ളം
അബൂ അബ്ദില്ല എന്ന ഉപനാമമുള്ള സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറീക്കപ്പെട്ട വരിൽ പ്രധാനിയാണ് സുബൈർ (റ).ഹവാരി റസൂൽ (തിരു നബിയുടെ ആത്മ മിത്രം) എന്ന സ്ഥാനപ്പേരിനു ടമയാണവർ. എന്റെ ഉറ്റ സ്നേഹിതൻ സുബൈർ (റ) ആണെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുമുണ്ട്. മുഴുവൻ പേര് സുബൈറു ബ്നുൽ അവ്വാം ബ്നു ഖുവൈലിദ് ബ്നു അസദു ബ്നു അസദുൽ ഉസ്സ ബ്നു ഖുസയ്യ് ബ്നു കിലാബ് എന്നാണ്. ഖുസയ്യ് എന്നവരിൽ വെച്ചാണ് തിരുനബി പരമ്പരയുമായി ബന്ധിക്കുന്നത്. നബി (സ്വ) യുടെ പിതൃ സഹോദരിയായ സ്വഫിയ്യ (റ) യുടെ മകനാണ് സുബൈർ (റ).അസ്മാഅ് ബിൻത് അബീ ബക്കർ , ഉമ്മു ഖാലിദ്, റബാബ്, സൈനബ്, ഉമ്മു കുൽസൂം എന്നിവർ ഭാര്യമാരാണ് . ഇവരിൽ നിന്നായി പതിനെട്ടോളം മക്കളുണ്ട്. എട്ടാം വയസ്സിൽ സ്വിദീഖ് (റ) വിന് പിറകെ നാലാമതൊ അഞ്ചാമതൊ ആയാണ് ഇസ്ലാമാശ്ലേഷണം. മുഹാജിറുകളിൽ നിന്ന് മദീനയിൽ ആദ്യമായി കുഞ്ഞ് പിറന്നത് സുബൈർ(റ) വിനാണ്. അബ്ദുല്ലാഹിബ്നു സുബൈർ (റ) എന്ന ആ കുട്ടി ജനിച്ചത് അസ്മാഅ് (റ) യിലായിരുന്നു.














