ഉനൈസ്

ഒരു സമൂഹത്തിന്റെ മുഴുവൻ ജീവിത മേഖലകളിലെയും സകല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ റസൂൽ(സ)യുടെ വീക്ഷണങ്ങളിൽകാണാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ തൊഴിൽഎന്നത്. ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിനിടയിൽ ഏതെങ്കിലും ഒരുതൊഴിൽ മേഖലയുമായി ബന്ധപ്പെടാതെ കഴിഞ്ഞു പോകുന്നില്ല. ഇസ്ലാം ഇവിടെയും കൃത്യമായ നിർദ്ദേശങ്ങൾ അനുയായികൾക്ക് നൽകുന്നുണ്ട്. പ്രവാചകന്മാരുടെ ജീവിത ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വിവിധങ്ങളായ ഉപജീവനമാർഗങ്ങൾ സ്വീകരിച്ചവരെ ദർശിക്കാൻ സാധിക്കും. ദാവൂദ് നബി(അ) അനായാസം ഇരുമ്പു ഉപയോഗിച്ച് പരിചകളും മറ്റ് ആവശ്യ വസ്തുക്കളും നിർമ്മിക്കുന്നതിൽ അവഗാഹം ഉള്ളവരായിരുന്നു. സക്കരിയ നബി(അ) ആശാരി ആയിരുന്നു.(പ്രവാചകന്മാർ എല്ലാവരും ആടുമേച്ച് ഉപജീവനമാർഗങ്ങൾ കണ്ടെത്തിയവരായിരുന്നു എന്ന് തുടങ്ങി ലോകർക്ക് പ്രവാചക ജീവിതങ്ങളിൽ നിന്ന് വ്യക്തമായ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.
ഇസ്ലാം ഏറ്റവും മഹത്തായ തൊഴിലായി പരിഗണിക്കപ്പെട്ടവയാണ് കൃഷിയും-വ്യാപാരവും. ഒരു കർഷകൻ മണ്ണ് കിളച്ച് വിത്തിട്ടു ഫലം പ്രതീക്ഷിച്ചു നിൽക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിൽ അങ്ങേയറ്റം തവക്കുൽ ഉള്ളത് കൊണ്ടാണ്, അതിനാൽ തന്നെ കൃഷിയെ ഏറ്റവും മഹത്തായ തൊഴിലായി പരിഗണിച്ച പണ്ഡിതന്മാർഉണ്ട്. “അന്ത്യദിനത്തിൽ ആണെങ്കിൽ പോലും കൈവശം ഒരു ചെടി ഉണ്ടെങ്കിൽഅതിനെ നടണം” എന്ന വാക്കുകളിൽ കാർഷിക മേഖലയ്ക്ക് ഇസ്ലാം നൽകിയ ഊന്നൽ വ്യക്തമാകും. ഒരു സമൂഹത്തിന്റെ നിലനിൽപ്പ് വിഭവങ്ങളിൽ അവർക്കുള്ളസ്വയം പര്യാപ്തതയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സ്വത്രന്താനന്തര ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ഇത് നമുക്ക് മനസ്സിലാക്കാം, പഞ്ചവത്സര പദ്ധതികളിലുടെ നെഹ്റു ഗവൺമെന്റ്ഉദ്ദേശിച്ചതും കാർഷിക മേഖലയിലെസ്വയം പര്യാപ്തതയായിരുന്നു. ഈ ഒരുഒരു പ്രാധാന്യം മനസ്സിലാക്കിയതിനാൽ കൂടിയാവാം പ്രവാചക അധ്യാപനങ്ങളിൽ, ഒരാൾ ഒരു തൈ നട്ട് വളർത്തി അതിന്റെഫലം പക്ഷികൾ ഭക്ഷിച്ചാലും മോഷ്ടാക്കൾ അപഹരിച്ചാൽ പോലും കർഷകന് അതിനാൽ അല്ലാഹുവിൽ നിന്നും മഹത്തായ പ്രതിഫലമുണ്ട് എന്ന് കാണപ്പെടുന്നത്. ഫുഖഹാക്കൾ രേഖപ്പെടുത്തുന്നത് കാണാം, ഒരാൾ നട്ടുവളർത്തുന്ന മരങ്ങൾക്കും ചെടികൾക്കും ജലസേചനം നടത്താതിരിക്കൽ കറാഹത്താണ്. വ്യാപാര രംഗത്ത് തിരുനബി(സ്വ)യുടെ ശ്രദ്ധപതിക്കാതിരുന്നിട്ടില്ല. ഗവൺമെന്റ് ജോലികളിൽ മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങളിൽ ചില തൽപരകക്ഷികൾ ഉന്നയിക്കുന്ന വാദം പ്രവാചകൻ കച്ചവടക്കാരൻ ആയതിനാൽ അവരെഅനുധാവനം ചെയ്ത് മുസ്ലീങ്ങൾ വ്യാപാരത്തെ തിരഞ്ഞെടുത്ത് ഗവൺമെന്റ് ജോലികളിലേക്ക് എത്തിപ്പെടാൻ പരിശ്രമിക്കുന്നില്ലഎന്നത്. യഥാർത്ഥത്തിൽ പലിശയെ നിഷിദ്ധമാക്കി കൊണ്ടാണ് റസൂൽ കച്ചവടത്തെ പ്രോത്സാഹിപ്പിച്ചത് എന്ന് കാണാൻ കഴിയും. പ്രതികൾ വ്യാപിച്ച് പലിശ സമ്പ്രദായം മക്കയിലും ത്വാഇഫിലും എന്ന് തുടങ്ങി പലഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കൃഷികളിലും മറ്റും ലാഭം കൊയ്ത യഹൂദികളിൽ നിന്നും പലിശക്ക് പണം വങ്ങി അറബികൾ ജീവിതം തള്ളിനീക്കി. എന്നാൽ ഇതിന്റെ തിക്തഫലം അവർ അനുഭവിക്കേണ്ടി വരികയും ചെയ്തു. ഈ അനുഭവസാക്ഷ്യങ്ങളിൽ നിന്നാണ് പ്രവാചകൻ എങ്ങനെ പലിശ സ്രമ്പ്രദായത്തെയും വ്യാപാരത്തേയും വ്യത്യാസപ്പെടുത്തി എന്ന് മനസിലാക്കേണ്ടത്. ഇതിനെ കൂടുതലായി മനസ്സിലാക്കണമെങ്കിൽ ജാഹിലിയ കാലഘട്ടത്തിലെ വ്യാപാരങ്ങളെയും കമ്പോളങ്ങളേയും പരിചയപ്പെടേണ്ടതുണ്ട്. കവിതകളിലും കള്ളിലും ആനന്ദം കണ്ട്ത്തിയ പരിസരമായിരുന്നു ഉക്കാള് ചന്തയുടേത്. ഇറാക്കിൽ നിന്നും ബസറയിൽ നിന്നും ഉക്കാള് ചന്തയിലേക്ക് മദ്യം ചരക്കുകളായി കൊണ്ടുവരപ്പെട്ടു. മദ്യത്തിൽ ആനന്ദം കണ്ടെത്തി ആക്രമണങ്ങളിൽ മുഴുകി ജീവിതത്തെ നയിച്ചിരുന്ന കാഴ്ചകൾ ആൺ പെൺ വ്യത്യാസമില്ലാതെ ജാഹിലിയ്യാ കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നു. ഇവിടെയാണ് റസൂൽ (സ്വ) കച്ചവട്ത്തിൽ അതിർവരമ്പുകൾ വരച്ചു കാണിച്ചത്. അറബികളിൽ ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പ് പലവിധ കച്ചവടരീതികൾ നിലനിന്നിരുന്നു. അതിൽ പലതും വില്പനക്കാരന്റെയോ ഉപഭോക്താവിന്റെയോ ലാഭനഷ്ടങ്ങൾ മാനിക്കാത്തതായിരുന്നു. എന്നുമാത്രമല്ല പല ഇടപാടുകളിലും ഉപഭോക്താവിന്റെ തനിക്ക് വാങ്ങാനുള്ള വസ്തുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല . ഇത്തരം ജാഹിലിയാ കച്ചവടങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്.1. മുലാസമ കച്ചവടംമേൽപ്പറഞ്ഞജാഹിലിയ്യാ കച്ചവടരീതികളിൽ ഒന്നായിരുന്നു ഇത്. ആവശ്യവസ്തുവിനെ അഥവാ ചരക്കിനെ കാണാതെ വസ്തുവിനെ കൈകൊണ്ട് സ്പർശനത്തിലൂടെ മനസ്സിലാക്കി വാങ്ങുന്ന സമ്പദായമായിരുന്നു ഇത്. വിൽപ്പന വസ്തുവിനെ വാങ്ങുമ്പോൾ അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി കച്ചവടത്തിൽ നിന്നും പിൻമാറാനുള്ള അവകാശം ഈ സമ്പ്രദായിത്തിൽ ഉപഭോക്താവിന് ഉണ്ടായിരുന്നില്ല. വിൽപ്പനക്കാരുടെ താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടത് എന്ന് ചുരുക്കം. 2. ഹുസാത് കച്ചവടംമറ്റൊരു കച്ചവട സമ്പ്രദായമായിരുന്നു ഇത്. കല്ലെറിഞ്ഞു കൊണ്ട് കച്ചവടം ഉറപ്പിക്കുന്ന വിചിതമായ രീതിയായിരുന്നു ഇത്. കല്ലെറിയുകയും അത് ഏത് ചരക്കിൽ വന്നു നിൽക്കുന്നുവോ അതിനെ കച്ചവടം ചെയ്യുന്നു. പ്രവാചകൻ ഇവിടെയും കൃത്യത വരുത്തി. കച്ചവടത്തിൽ വിൽപ്പനക്കാരന്റെയും ഉപഭോക്താവിനെയും വാക്കാലുള്ള സമ്മതത്തെ നിബന്ധനയാക്കി കൊണ്ടുവന്നു. വാങ്ങുന്ന വസ്തുവിനെ കാണാനും വസ്തുവിന് ന്യൂനതകൾ ഉണ്ടെങ്കിൽ കച്ചവടത്തിൽ നിന്ന് ന്മാറാനുമുള്ള അവകാശങ്ങൾ ഉപഭോക്താവിനു നൽകി. അടിമയുടെയും പ്രായപൂർത്തിയാകാത്ത അടിമയുടെ കുഞ്ഞിന്റേയും ഇടയിൽ വിട്ടു പിരിക്കും വിധത്തിലുള്ള കച്ചവടങ്ങളെ നിഷിദ്ധമാക്കി. മൃഗങ്ങൾ ആണെങ്കിൽ പോലും അമ്മയുടെയും പര്യാപ്തത എത്താത്ത കുഞ്ഞിന്റേയും ഇടയിൽ കച്ചവടംകൊണ്ടു വിട്ടുപിരിക്കരുത് എന്ന് കൽപ്പിച്ചു. ഇത്തരത്തിൽ ജാഹിലിയ്യാ കാലഘട്ടത്തിൽ നിലനിന്നിരുന്ന വ്യാപാരങ്ങളിലെ അരുതായ്മകൾ റസൂൽ പരിഹരിച്ചു. അധ്വാനം കൂടാതെ മുലധനം ചില സ്വകാര്യവ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിൽ ഏറ്റവും വലിയകാരണമായ പലിശസമ്പ്രദായത്തെ പൂർണ്ണമായും അവിടുന്ന്നിഷിദ്ധമാക്കി. വ്യക്തികൾക്ക് സ്വകാര്യസ്വത്തവകാശം ഇല്ലായ്മ ചെയ്യുന്നതിനേക്കാൾ യുക്തിഭദ്രവും ഫലപ്രദവുമായ രീതിശാസ്ത്രത്തെ അവിടുന്ന് നടപ്പിലാക്കുകയുംചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here