ഫാഇസ് കക്കിടിപ്പുറം
ഇസ്ലാം കൃത്യമായ സാമ്പത്തിക നയങ്ങളുള്ള ഒരു മതമാണ്. മാർക്കറ്റ്. ഉപഭോഗം,ഉൽപാദനം, സാമ്പത്തിക ക്രയവിക്രയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അത് ചർച്ച ചെയ്യുന്നു. തദ്വാര സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഇസ്ലാമിന് സാധിക്കും.റഷ്യൻ പ്രൊഫസർ WIsl? Ygeriski ആശ്ചര്യപ്പെടുന്നു : “ഇസ്ലാമിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ചും സകാത്ത്,അനന്തരാവകാശ വ്യവസ്ഥ, പലിശ നിരോധനം’.ഇസ്ലാമിക സാമ്പത്തിക നയത്തിലെ ഒരു പ്രധാനപെട്ട വ്യവസ്ഥിതിയാണ് സകാത്ത്. വിശ്വാസി ചെയ്തിരിക്കേണ്ട ഒരു നിർബന്ധിത ദാനമാണിത്. ധനികർപാവപ്പെട്ടവർക്കും മതം നിർദ്ദേശിക്കുന്ന മറ്റു വിഭാഗങ്ങൾക്കുമാണിത് നൽകേണ്ടത്. മുസ്ലീം സമൂഹത്തിൽ നല്ലൊരു സാമ്പത്തികാടിത്തറ രൂപപ്പെടുത്താനിത്സഹായകരമാകും. സകാത്തിന് നാട്ടിൽ കൂടുതൽ സംരംഭകരെ വളർത്താനാകും.ദരിദ്രർ കൂടുതൽ ദാരിദ്രത്തിലേക്ക് നിപതിക്കുന്നതിനെയും ധനം കുറഞ്ഞ ആളുകളിൽ കുന്ന് കുടുന്നതിനെയും ഒരു പരിധി വരെ സകാത്ത് തടയുന്നു. സകാത്ത്നാട്ടിൽ ഉൽപാദന നിരക്ക് (Productio1 volume) വർദ്ധിപ്പിക്കും. കാരണം പാവപ്പെട്ടവരും ആവശ്യക്കാരും അവർക്ക് ലഭിക്കുന്ന സകാത്ത് അവരുടെ അവശ്യ വസതുക്കൾക്ക് വേണ്ടി ചെലവഴിക്കും തൽഫലമായി മാർക്കറ്റിൽ ഡിമാന്റ് കൂട്ടും. ഇത് കൂടുതൽ ഉത്പാദനത്തിന് വഴിവെക്കും. അപ്പോൾ ജോലി സാധ്യതകൾ കൂടും. ഇത് ഒരു സാമ്പത്തിക ഉണർവ്വിന് ഹേതുവാകും.കോവിഡാനന്തര സാമ്പത്തിക മാന്ദ്യം കോവിഡ് 19 അനന്തരഫലമായി ഭീകര മായൊരു സാമ്പത്തിക പ്രതിസന്ധിയെ International Monetary Fund (IMF) മുന്നറിയിപ്പ് നൽകുന്നു. 109 രാജ്യങ്ങളിൽ നിന്നുള്ള 3534 chief executive mood YPO (Young Presidents’ Organization)നടത്തിയ സർവ്വേയിൽ 60 ശതമാനം (E0കൾU ഷേപ്പ് സാമ്പത്തിക മാന്ദ്യമായിരിക്കുമെന്ന്(വളരെ സാവധാനത്തിൽ മാത്രം തരണം ചെയ്യാൻ കഴിയുന്നത്) അഭിപ്രായപ്പെടുന്നു.നൂറു വർഷം മുമ്പ് 1918 ൽ ലോകത്തുടനീളംവ്യാപിച്ച സ്പാനീഷ് ഫ്ലൂവിനോട് മാത്രമേഇതിനെ താരതമ്യപെടുത്താനാകു. 1920-1921കാലത്തെ സാമ്പത്തിക മാന്ദ്യം ഈ പകർച്ചവ്യാധിയുടെ അനന്തരഫലമാണ്.ഇസ്ലാമിക പരിഹാരം കോവിഡിനാലുണ്ടാക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണ് സാമ്പത്തിക ലോകം. ലോകത്തുടനീളം സകാത്ത് നടപ്പിലാക്കുകയാണെങ്കിൽ ഒരു പരിധി വരെ ഈ സാമ്പത്തിക മാന്ദ്യത്തെ തരണം ചെയ്യാനാകും. ലോകത്തെ 10% വ്യക്തികളാണ് 85% ശതമാനം സമ്പത്ത് കൈയ്യടക്കി വെച്ചിരിക്കുന്നത്. ബാക്കി 15% സമ്പത്താണ് 90% ശതമാനം വ്യക്തികൾക്കുള്ളത്. 138 ബില്യൺ ആസ്തിയുള്ള JellBez02 ആണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. ഒരു ബില്യൺ ബാങ്കിൽ നിക്ഷേപമുള്ള വ്യക്തിക്ക് അതിൽ 2500 കോടി സകാത്ത് ധനമാണ്. ഇസ്ലാമിക വീക്ഷണത്തിൽ പാവപ്പെട്ടവരുടെ അവകാശമാണിത്. വൻകിട കച്ചവടക്കാരും വ്യവസായികളും സകാത്ത് അവകാശികൾക്ക് നൽകേണ്ടത് അവർക്ക് പുതിയൊരു സംരഭം തുടങ്ങാൻ സഹായകരമാകുന്ന രീതിയിലാകണം. പലചരക്ക് നടത്താൻ അറിയുന്ന ആൾക്ക് അതിനുള്ള മൂലധനം, ഒട്ടോറിക്ഷ ഓടിക്കാൻ അറിയുന്നവന് ഓട്ടോറിക്ഷ വാങ്ങാൻ സഹായകരമാകുന്ന ധനം, പാചകം അറിയുന്ന ആൾക്ക് ഹോട്ടൽതുടങ്ങുവാനുള്ള കാശ് എന്നിങ്ങനെ ഒരോരുത്തർക്കും അവരുടെ പ്രാഗത്ഭ്യത്തിനൊത്ത ജീവിതമാർഗ്ഗം സ്വീകരിക്കാനുള്ള പണം നൽകണം. പക്ഷെ സാധനം വാങ്ങുന്നവൻമുതലാളിയാകരുത്. അയാൾ കച്ചവടത്തിന്റെ സകാത്താണെങ്കിൽ പൈസയും സ്വർണത്തിന്റെ സകാത്താണെങ്കിൽ സ്വർണവും നൽകണം. ഇപ്രകാരം നല്ലരീതിയിൽ സകാത്തിനെ കൈകാര്യം ചെയ്താൽ ധനക്കമ്മിയോ സാമ്പത്തിക മാന്ദ്യമോ ദാരിദ്യമോ ഒരു രാജ്യത്തിനേയും അലട്ടില്ലെന്ന് ചരിത്രത്താളുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.സാമ്പത്തിക മാന്ദ്യമുള്ള സമൂഹം ഈരീതി അവംലബിച്ചാൽ പെട്ടന്ന് മാന്ദ്യത്തെ തരണം ചെയ്യാനാകും.ഇസ്ലാമിന്റെ അഞ്ചാം ഖലീഫയായി വിശേഷിക്കപ്പെടുന്ന ഉമറുബ്നുബ്ദുൽ അസീസിന്റെ ഭരണ നാളുകളിൽ നടന്ന ഒരു സംഭവം കാണുക. ഉമറുബ്നു അബ്ദുൽ അസീസ് ഇറാഖിലെ ഗവർണറായ അബ്ദുൽ ഹമീദിന് എഴുതി: “ജനങ്ങൾക്ക് അവരുടെ നിശ്ചിത സൗജന്യ വേതനങ്ങൾ നൽകുക.’ മറുപടി വന്നു: ജനങ്ങളുടെ നിശ്ചിത സൗജന്യ വേതനങ്ങളെല്ലാം ഞാൻ നൽകി കഴിഞ്ഞു. പൊതുഖജനാവിൽ ധാരാളം സമ്പത്ത് അവശേഷിക്കുന്നു. ഖലീഫ വീണ്ടും എഴുതി:”അവിവിവേകത്തിനും അമിതവ്യായത്തിനുമല്ലാതെ കടം വാങ്ങിയ കടക്കാരുടെകടം വീട്ടുക.’ പ്രതികരണം ഇങ്ങനെ:”അവരുടെ കടങ്ങളെല്ലാം വീട്ടി. ഇനിയുംധാരാളം അവശേഷിക്കുന്നു.’ ഖലീഫ മുന്നാമതും എഴുതി: “ധനമില്ലാത്തവരും വിവാഹം കഴിക്കാൻ ഉദ്ദേശ്യമുള്ളവരുമായിഎല്ലാ അവിവാഹിതരെയും കണ്ടുപിടിക്കുക; എന്നിട്ട്, അവർക്ക് വിവാഹം ചെയ്തു കൊടുക്കുകയും അവർക്കു വേണ്ടിമഹ്റ് കൊടുക്കുകയും ചെയ്യുക. ഈഉത്തരവിനു ഗവർണറുടെ മറുപടി ഇപ്കാരമായിരുന്നു.”അന്വേഷണത്തിൽ കണ്ടെത്തിയഎല്ലാവർക്കും ഞാൻ വിവാഹം ചെയ്തകൊടുത്തു. മുസ്ലീങ്ങളുടെ പൊതു ഖജനാവിൽ ഇനിയും കൂടുതൽ ധനം അവശേഷിക്കുന്നുണ്ട്.’ നാലമത്തെ ഉത്തരവ്. നൽകേണ്ട ബാധ്യതയുള്ളതോടൊപ്പം ഭൂമിയിൽ കൃഷി ചെയ്യാൻ സാമ്പത്തിക ക്ഷീണമുള്ള എല്ലാ അമുസ്ലീം പൗരന്മാരെയും കണ്ടുപിടിച്ച് അവർക്കുംകൃഷി ചെയ്യുന്നതിന് ആവശ്യമായ സംഖ്യകടം കൊടുക്കുക.’ഉമർ (റ) വിന്റെ കാലത്ത് യമനിൽസകാത്ത് ധനം സ്വീകരിക്കാൻ ആളില്ലാതെ സഅദ് ബ്നു മുആദ് (റ) മിച്ചം വന്നസ്വർണകൂമ്പാരം ഉമർ(റ) വിന്റെ അടുത്തേക്ക് അയച്ച ചരിത്ര സംഭവവും സുവ്യക്തമാണ്. സാമ്പത്തിക കാര്യങ്ങളിൽഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിച്ചപ്പോഴെല്ലാം മുസ്ലീം ലോകത്ത് ഈഐശ്വര്യം ദൃശ്യമായിട്ടുണ്ട്.














