അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ
ഫൈസല്‍ അഹ്‌സനി രണ്ടത്താണി
കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍...
ഇഷ്ഖില്‍ മുക്കിയ തൂലിക
No other poem has attained such renown എന്ന് ദ ന്യൂ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്ലാമില്‍ പറയുന്നത് ബൂസ്വീരി ഇമാമിന്റെ ബുര്‍ദയെ കുറിച്ചാണ്.
ശറഫുദ്ധീന്‍ അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്‌നു ഹമ്മാദു സന്‍ഹാജി അല്‍ ബൂസ്വീരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം. ബാര്‍ബേറിയന്‍ സൂഫി എന്ന് കൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്. കഅബ് ബ്‌നു സുഹൈര്‍(റ) വിന്റെ ബാനത് സുആദക്ക് ശേഷം ഏറ്റവും പ്രശസ്തമായ ഖസ്വീദയാണ് ഖസ്വീദത്തുല്‍ ബുര്‍ദ.
ജനനം
ഹിജ്‌റ 608 ശവ്വാല്‍ 1 ന് ഈജിപ്തിലെ ദിലാസ്...
ദീവാനുശ്ശാഫിഇയില്‍ നിന്നും അല്പം
സംഭവിക്കുന്നതും സംഭവിക്കാത്തതുമായ സംഗതികളിലായി ചില കണ്ണുകള്‍ ഉറക്കമൊഴിക്കുന്നു, ചില കണ്ണുകള്‍ സുഖമായി ഉറങ്ങുന്നു.
ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും
അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു.
അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി.
ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...
ബൈത്തുൽ ഹിക്മ:വിജ്ഞാനനിർദ്ധരിയുടെ പ്രഭവ കേന്ദ്രം
മുജ്തബ സി. ടി കുമരംപുത്തൂർഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് 'ഹൗസ് ഓഫ് വിസ്ഡം' ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ...
Weather
London
broken clouds
50.5
°
F
50.5
°
50.5
°
79%
2.6mph
59%
Sun
56
°
Mon
54
°
Tue
53
°
Wed
58
°
Thu
57
°


















