യുവജന കൂട്ടായ്മകള്‍ ദൗത്യം മറക്കരുത്

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീക്ഷയായിരുന്നു റഫീഖ് (പേര് യഥാര്‍ത്ഥമല്ല). എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും മികച്ച വിജയം നേടി നാട്ടുകാരുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായി. നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലും ആത്മീയ വേദികളിലും നിറസാന്നിധ്യമായി അവന്‍ തിളങ്ങി നിന്നു. ഇരുപത്തിമൂന്നുകാരനായ റഫീഖ് ഇന്ന് ചിത്രത്തിലില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവില്‍ തുഛമായ വേദനത്തിന് പോര്‍ട്ടറായി ജോലി ചെയ്യുകയാണവന്‍. യുവജന ക്ലബിന്റെ സഹകരണത്തോടെ നടന്ന സ്‌കൂള്‍ വാര്‍ഷികമാണ് റഫീഖിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഒരുപാട് കാലത്തിനു...

ചിറകുവെന്ത പക്ഷികള്‍ പാടുന്നു

മലപ്പുറം ആലത്തൂര്‍പടിയിലെ സ്വാദിഖലിയെ നിങ്ങള്‍ക്ക് പരിചയമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ഉന്നത സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അയാള്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ജെ.ആര്‍.എഫ് നേടി. നിലവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ 'വിദ്യാഭ്യാസവും തൊഴിലില്ലായ്മയും' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. അറബിയില്‍ പി.എച്ച്.ഡി ചെയ്യുന്ന വേങ്ങരക്കാരനായ ശാഹുല്‍ ഹമീദിനേയും എല്‍.എല്‍.ബിക്കാരനായ സ്വാലിഹിനെയും നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. ഇങ്ങനെയെത്ര പേര്‍. ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നുവെന്ന് സ്വാഭാവികമായും നിങ്ങളുടെ മനസ് മന്ത്രിച്ചേക്കാം. എന്നാല്‍ ആലത്തൂര്‍ പടിക്കാരനായ സ്വാദിഖലിയുടെയും ശാഹുല്‍...

ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും

അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു. അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി. ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...

പരീക്ഷണാഗ്നിയില്‍ പിറന്ന തീപ്പൂവ്‌

സഫര്‍മാസം അഞ്ചിനു തിങ്കളാഴ്ച അലവിത്തങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു. തരീമിലെ സയ്യിദ് കുടുംബത്തിലും ഹള്റ് മൗത്തിലെ ഹബ്ശി കുടുംബത്തിലും സന്തോഷത്തിന്റെ തേന്മഴ. ലോകത്താകെയും വെളിച്ചം വിതറാനുള്ള വെളിച്ചം ആ കുഞ്ഞോമലിന്റെ മുഖത്തുണ്ടായിരുന്നു. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും വിവരിക്കാനാവാത്ത സഹനക്കഥളുണ്ടെന്നാണല്ലോ.. അതായിരിക്കാം ആ രാവ് പുലരുവോളം കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്. മുലയൂട്ടിയും താരാട്ട് പാടിയും മാറോടുചേര്‍ത്തും മാതാവ് തളര്‍ന്നുവെന്നല്ലാതെ കരച്ചില്‍ ഒരല്‍പം പോലുമടങ്ങിയില്ല. കുഞ്ഞിനെന്തുപറ്റിയെന്ന ആശ്ചര്യങ്ങള്‍ക്കു അറുതിവരുത്തി പുതപ്പിനുള്ളില്‍ കൊമ്പുകളുയര്‍ത്തി കറുത്തിരുണ്ടൊരു തേള്‍. അതിന്റെ കുത്തും വിഷവുമേറ്റ് പൊന്നോമനയുടെ പൂമേനിക്ക് ചോരച്ചോപ്പിന്റെ...

മതവും ശാസ്ത്രവും തമ്മില്‍ പോര് മുറുക്കിയത് മതമൗലികവാദികള്‍

1. ദൈവമുണ്ടോ? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? മരണത്തിന് ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? മനുഷ്യോല്‍പത്തിയോളം തന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക്. ചരിത്രപരമായി നിരവധി താത്വിക സംവാദങ്ങളും സംഘട്ടനങ്ങളും സൃഷ്ടിച്ചതാണ് നാസ്തിക- ആസ്തിക വാദങ്ങള്‍. ഭൗതികാതീതമായ ഒരു ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്ന് ദൈവവിശ്വാസികള്‍ വാദിക്കുമ്പോള്‍, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമായി നിരീശ്വരവാദം നിലനിന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങളെ കൂട്ടുപിടിച്ചാണ് ഉത്തരാധുനിക നിരീശ്വരവാദം ഉദയം ചെയ്തിരിക്കുന്നത്. ഡാം ഹാരിസണ്‍, റിച്ചര്‍ഡ് ഡോക്കില്‍സ്, ക്രിസ്റ്റഫര്‍...

മാപ്പിളയെ ഉറക്കിയും ഉണര്‍ത്തിയും ഒരു പാട്ടൊഴുക്ക്

മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ...

അറബിമലയാളം: നിര്‍വഹണം, വ്യവഹാരം

കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിക്കാണ് പൊതുവെ അറബിമലയാളം എന്ന് പറയുന്നത്. ഇരുപത്തെട്ടു അക്ഷരങ്ങളാണ് അറബിയിലുള്ളത്. ഇതില്‍ പകുതിയോളം മലയാളത്തിലെഴുതാനാവില്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങള്‍ മാത്രമാണ് അറബിയിലുള്ളത്. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണമായി, ച എന്ന മലയാള അക്ഷരത്തിനു പകരം വെക്കാവുന്ന ഒരു അറബി അക്ഷരം ഇല്ല. ജ എന്ന് ഉച്ചാരണമുള്ള അറബി അക്ഷരമുണ്ട്. ഒരു പുള്ളിയിട്ട്...

മുസ്ലിം രാജഭരണം, ചരിത്രവായനയുടെ പ്രാധാന്യം

ഉമവി കാലത്തെ അപേക്ഷിച്ച് അബ്ബാസിയ്യ കാലത്തിന് വിസ്തൃതി കുറവാണങ്കിലും മുസ്ലിംകള്‍ സാംസ്‌കാരികമായും നാഗരികമായും ഉന്നതിയിലെത്തിയ കാലഘട്ടമായിരുന്നു അബ്ബാസിയാ കാലഘട്ടം. ഉമവി കാലഘട്ടത്തില്‍ തുടക്കം കുറിച്ച പല വിപ്ലവാത്മക മുന്നേറ്റങ്ങളും അതിന്റെ ഉച്ചിയിലെത്തുന്നത് അബ്ബാസിയ്യ കാലത്തായിരുന്നു. അബ്ബാസിയ്യ ഭരണാധികാരികളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ നാടിന്റേ സുസ്ഥിതി വര്‍ധിപ്പിക്കുകയും കലയും ശാസ്ത്രവും അഭിവൃദിപ്പെട്ടുത്തുകയും ചൈയ്തു വെന്നുള്ളതായിരുന്നു. പുതിയ സംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നുവെങ്കിലും പാരമ്പര്യ രീതികളുപേക്ഷിക്കുവാന്‍ മുസ്ലിംകള്‍ തയ്യാറായിരുന്നില്ല. ഇസ്ലാമിക സംസ്‌കാരത്തിന് തന്നെയായിരുന്നു പ്രാധാന്യം. രാജാക്കന്മാര്‍ സുഖലോലുപതക്കൊട്ടും...

ഇസ്ലാമിക് ബാങ്കിംഗ് ഒരു സാധ്യതയാണ്

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രെഡിറ്റ് സ്വിസ് നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അതീവ സമ്പന്നരും അതീവ ദരിദ്രരും വര്‍ധിക്കുന്നു എന്നതാണ് കണ്ടെത്തല്‍. അതിസമ്പന്നരുടെ വളര്‍ച്ചയില്‍ ആഗോള ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യ. പ്രതിവര്‍ഷം 6 ശതമാനമാണ് ആഗോളതലത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കെങ്കില്‍ 9.9 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. ഇന്ന് 2,45,000 ശതകോടീശ്വരന്മാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 3,72,000 ആയി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുടുംബവരുമാനം 5 ലക്ഷം കോടി ഡോളര്‍ (327...

ഇസ്‌റായീല്‍ രൂപീകരണം, ചോര വിളയുന്ന ഗോതമ്പ് പാടങ്ങള്‍

ഫലസ്തീന്‍ ഒരു ദുരന്തത്തിന്റെ പേരാണിന്ന്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളായും അന്യരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. ചോര കാണാത്ത നാളുകള്‍ അപൂര്‍വമായി മാറി. കവികള്‍ക്കും കാല്‍പ്പനികര്‍ക്കും കണ്ണീരില്‍ എഴുതാന്‍ ഒരുപാട് കഥകള്‍ ഫലസ്തീന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിറന്നു വീഴുന്നതു പോലും ടാങ്കറുകള്‍ക്ക് മുന്നിലാണ്. വാക്കുകള്‍ ഉച്ചരിച്ച് അറിയുന്നതിനു മുമ്പേ തോക്കെടുക്കാന്‍ വിധിക്കപ്പെടുന്നു. ഇളം കൈകള്‍ ചെറുകല്ലുകള്‍ എടുത്ത് യുദ്ധടാങ്കറുകള്‍ക്കു നേരെ എറിഞ്ഞു അരിശം തീര്‍ക്കുന്നു. ഗോതമ്പ് പാടങ്ങളില്‍ യുദ്ധകാലത്ത് ചോര വിളയുന്നു. ഒലീവ് മരങ്ങള്‍ തീപുകയില്‍ കരിഞ്ഞുമണക്കുന്നു....
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
50.8 ° F
51.8 °
48 °
85%
2.2mph
100%
Fri
62 °
Sat
58 °
Sun
60 °
Mon
57 °
Tue
57 °
- Advertisement -

Must Read