ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍

ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ...

സുജൂദുകള്‍ക്കിടയിലെ ഇരുത്തം

രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇരിക്കല്‍ നിര്‍ബന്ധമാണ്. എങ്ങനെ ഇരുന്നാലും ഫര്‍ള് വീടുമെങ്കിലും ഇടതു കാലിന്മേല്‍ ഇരിക്കുകയും വലതുകാല്‍ വിരലുകള്‍ നിലത്ത് കുത്തി നിര്‍ത്തുകയും ചെയ്യലാണ് സുന്നത്ത്. കൈവിരലുകള്‍ കാല്‍മുട്ടിനോട് നേരിടുന്ന രൂപത്തില്‍ പരസ്പരം ചേര്‍ത്തിക്കൊണ്ട് വെക്കേണ്ടത്. ഇഅ്തിദാല്‍, റുകൂഅ്, സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ അനക്കമടങ്ങല്‍ നിര്‍ബന്ധമാണ്. ഈ ഇരുത്തത്തില്‍ നിശ്ചിത ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്. രണ്ടാമത്തെയോ അവസാനത്തെയോ റക്അത്തിലല്ലെങ്കില്‍ സുജൂദില്‍നിന്ന് നിറുത്തത്തിലേക്ക് പോകുമ്പോള്‍ ഒന്നിരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തുണ്ട്. ഇവിടെ അനക്കം അടങ്ങേണ്ടതില്ല. എന്നല്ല സുജൂദില്‍ നിന്ന് തല...

വൃത്തിയും വൃത്തികേടും

വിസര്‍ജന മര്യാദകലള്‍ * വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം? പാദരക്ഷ ധരിക്കുക, തല മറക്കുക, നബിമാര്‍, മലക്കുകള്‍ തുടങ്ങിയവരുടെ പേരുകളും ആദരിക്കപ്പെടേണ്ട വസ്തുക്കളും മാറ്റി വെക്കുക. പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ മുന്തിക്കുക. ശുദ്ധീകരണത്തിനുള്ള വെള്ളവും കല്ലും ഉറപ്പ് വരുത്തുക. പ്രവേശിക്കുന്നതിന് മുമ്പ് പറയപ്പെട്ട ചൊല്ലുക. വിസര്‍ജന വസ്തുക്കളുടെ ശബ്ദമോ മണമോ അന്യര്‍ക്ക് അനുഭവപ്പെടാത്ത വിധം മറഞ്ഞ സ്ഥലം കണ്ടെത്തുക. * വിസര്‍ജന സ്ഥലത്തെത്തിയാല്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം? നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം...

ആര്‍ത്തവം, ഇസ്തിഹാളത്, നിഫാസ്

ആര്‍ത്തവം * എന്താണ് ആര്‍ത്തവം ? സ്ത്രീയുടെ ഗര്‍ഭ പാത്രത്തിന്റെ അകത്ത് നിന്ന് പ്രത്യേക സമയങ്ങളില്‍ പുറത്ത് വരുന്ന രക്തമാണ് ആര്‍ത്തവം * ആര്‍ത്തവം ഉണ്ടാകാന്‍ ചുരുങ്ങിയ പ്രായം എത്ര? ചന്ദ്രവര്‍ഷ (അറബി മാസം) പ്രകാരം ഒന്‍പത് വയസ്സ് പൂര്‍ത്തിയാകലാണ് അതിന്റെ ചുരുങ്ങിയ പ്രായം. എങ്കിലും ഒന്‍പത് വയസ്സ് പൂര്‍ത്തിയാകാന്‍ 16 ദിവസത്തിന് താഴെയുള്ള സമയങ്ങളില്‍ കാണുന്ന രക്തം ആര്‍ത്തവമായിട്ടാണ് പരിഗണിക്കുന്നത്. * ആര്‍ത്തവ രക്തത്തിന്റെ ചുരുങ്ങിയ സമയം, സാധാരണ സമയം, അധികരിച്ച സമയം ഇവ വിശദീകരിക്കുക? ആര്‍ത്തവിത്തിന്റെ ചുരുങ്ങിയ സമയം 24...

തയമ്മും

* എന്താണ് തയമ്മും ? അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാര്‍ഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാല്‍ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാന്‍ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വര്‍ഷം നിയമമാക്കിയ ശുദ്ധീകരണ മാര്‍ഗ്ഗമാണ് തയമ്മും. നിബന്ധനകള്‍ക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേര്‍ക്കലാണ് മയമ്മും. * തയമ്മുമിന്റെ ഫര്‍ളുകള്‍ ഏവ? 1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫര്‍ള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുള്‍പ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക. * തയമ്മുമിന്റെ കാരണങ്ങള്‍...

കുളി

* പുരുഷന് കുളി നിര്‍ബന്ധമാകുന്നതെപ്പോള്‍? മനിയ്യ് പുറപ്പെടുക, സ്ത്രീയുടെയോ, പുരുഷന്റേയോ, മൃഗങ്ങളുടെയോ ഗുഹ്യസ്ഥാനങ്ങളില്‍ ലിംഗാഗ്രം പ്രവേശിക്കുക എന്നിവയാല്‍ പുരുഷന്മാര്‍ക്ക് കുളി നിര്‍ബന്ധമാകുന്നതാണ്. * സ്ത്രീക്ക് കുളിനിര്‍ബന്ധമാകുന്നതെപ്പോള്‍? മുന്‍ പിന്‍ ദ്വാരങ്ങളില്‍ ലിംഗം പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടുക എന്നിവയാല്‍ സ്ത്രീക്ക് കുളി നിര്‍ബന്ധമാകുന്നതാണ്. * നിര്‍ബന്ധകുളി കഴിഞ്ഞ ശേഷം നിയ്യത്തിലോ ഏതെങ്കിലും അവയവത്തിന്റെ ശുദ്ധിയാക്കലിലോ സംശയിച്ചാല്‍ കുളി മടക്കേണ്ടതുണ്ടോ? ആ സംശയത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ കുളി മടക്കേണ്ടതുമില്ല. * ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് മുടി, നഖം പോലോത്തത് നീക്കം ചെയ്യാന്‍...

ശുദ്ധീകരണം (ത്വഹാറത്ത്)

* ശുദ്ധീകരണം (ത്വഹാറത്ത്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? ഭാഷാര്‍ത്ഥത്തില്‍ ശുദ്ധീകരണം എന്നാല്‍ വൃത്തിയാവുക, മ്ലേഛതയില്‍ നിന്നും രക്ഷതേടുക എന്നൊക്കെയാണ്. എന്നാല്‍ നജസ് കാരണമായോ അശുദ്ധികാരണമായോ വരുന്ന തടസ്സങ്ങളെ ഉയര്‍ത്തലാണ് ശറഇല്‍ ത്വഹാറത്ത്. * അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏവ? ചെറിയ അശുദ്ധിയില്‍നിന്നും ശുദ്ധിയാവാന്‍ വുളൂഉം വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ കുളിയുമാണ് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗങ്ങള്‍. ഇവ രണ്ടും അസാധ്യമാകുമ്പോള്‍ തയമ്മും എന്ന മാര്‍ഗവും സ്വീകാര്യമാണ്. * എന്താണ് വുളൂഅ്? നിയ്യത്തോട്കൂടി ചില പ്രത്യേക അവയവങ്ങളില്‍ വെള്ളം...

സുജൂദ്

മനുഷ്യന്‍ തന്റെ നാഥനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന അവസരം സുജൂദാണ് എന്ന ഹദീസുണ്ട്. ഈ ലോകത്ത് നാഥന്റെ മുമ്പില്‍ സുജൂദ് ചെയ്ത സജ്ജനങ്ങള്‍ക്ക് അവരുടെ അപേക്ഷ പ്രകാരം പരലോകത്ത് സുജൂദിനുള്ള അവസരം ലഭിക്കും. ഈ ലോകത്ത് വെച്ച് സുജൂദ് ചെയ്തിട്ടില്ലാത്തവന്‍ അതിന് ആഗ്രഹിക്കുമെങ്കിലും അവര്‍ക്ക് അതിന്ന് സാധിക്കുകയില്ല. സൃഷ്ടിയുടെ മുന്നില്‍ ഒരാള്‍ സുജൂദ് ചെയ്താല്‍ അവന്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോകും. ഇത്‌പോലെ ധാരാളം സവിശേഷതകള്‍ സുജൂദിനുണ്ട്. ഇവയില്‍നിന്നെല്ലാം സുജൂദിന്റെ മാഹാത്മ്യവും പ്രാധാന്യവും ഗ്രഹിക്കാവുന്നതാണ്. സുജൂദില്‍...

ഇഅ്തിദാലും ഖുനൂതും

റുകൂഇല്‍ നിന്ന് അതിനു മുമ്പുണ്ടായ അവസ്ഥയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാല്‍ എന്ന് പറയുന്നത്. പ്രസ്തുത അവസ്ഥയില്‍ എത്തി അനക്കം അടങ്ങിയാല്‍ നിര്‍ബന്ധ ബാധ്യത തീരും. കുറേയേറെ സുന്നത്തുകള്‍ അവിടെയും കണക്കിലെടുക്കണം. അവ താഴെ വിവരിക്കാം. തക്ബീറില്‍ കൈകള്‍ ഉയര്‍ത്തിയ അതേപ്രകാരം റുകൂഇല്‍ നിന്ന് ഉയരുന്ന സമയത്ത് കൈകള്‍ ഉയര്‍ത്തുക. ഉയരുമ്പോള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കരുത്. ഹദീസുകളില്‍ കര്‍ക്കശമായി നിരോധിച്ചിട്ടുള്ളതാണിത്. അങ്ങനെ ചെയ്യുന്നവന്റെ കാഴ്ചശക്തി വരേ നശിക്കുമെന്ന് ഹദീസുകളില്‍ ഗൗരവ പൂര്‍വ്വം താക്കീത് നല്‍കിയിട്ടുണ്ട്. ഉയരുന്ന സമയത്ത് സമിഅല്ലാഹു...

റുകൂഅ്‌

റുകൂഇന്റെ ഏറ്റവും ചുരുങ്ങിയ അളവ് ഉള്ളംകൈ മുട്ടിന്‍കാലിലേക്ക് എത്തുന്ന രീതിയില്‍ കുനിയലാണ്. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ മുട്ടിന്‍ കാലിന്റെ മുന്‍വശത്തേക്ക് നെറ്റി നേരിടുന്ന അത്രയും കുനിയലാണ്. റുകൂഇലേക്ക് കുനിയുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ അവസരത്തില്‍ ഉയര്‍ത്തിയപോലെ രണ്ട് കൈകളും ഉയര്‍ത്തലും തക്ബീര്‍ ചൊല്ലലും സുന്നത്താണ്. രണ്ട് കാലുകളും മുട്ടുകള്‍ നിവര്‍ത്തി മുതുക് വളയാതെ നീട്ടിപ്പിടിച്ച് തല തൂക്കിയിടാതെ മുതുകിനോട് സമമാക്കി സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി കുനിഞ്ഞ് നില്‍ക്കുക. കാല്‍ പാദങ്ങളിലേക്കല്ല നോക്കേണ്ടത്. രണ്ട് കൈകളും മുട്ടിന്‍കാലിന്മേല്‍ വെക്കണം. കൈകള്‍...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
52.1 ° F
52.1 °
52.1 °
76%
2.8mph
40%
Mon
60 °
Tue
55 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read