നിസ്‌കാരത്തിലെ സൂറതുകള്‍ക്ക് നിബന്ധനയുണ്ട്
ഫാതിഹ കഴിഞ്ഞതിന് ശേഷം മയ്യിത്ത് നിസ്‌കാരമല്ലാത്ത എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ട് റക്അത്തുകളില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഒന്നും ഓതാതെ റുകൂഇലേക്ക് പോകുന്നത് സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും കറാഹത്താണ്. കറാഹത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരു ആയത്തെങ്കിലും ഓതിയാല്‍ മതി. പ്രത്യേക തടസ്സങ്ങളൊന്നുമില്ലെങ്കിലും തന്നെ സുന്നത്ത് നിസ്‌കാരങ്ങളില്‍ ഇത് പാടെ ഒഴിവാക്കുന്ന ഒരു പതിവ് വ്യാപകമായിട്ടുണ്ട്. ഇത് ശരിയല്ല.
ഒരു ആയത്ത് ഓതിയാലും സുന്നത്ത് കിട്ടുമെങ്കിലും സാധാരണ ഗതിയില്‍ ഒരു സൂറത്ത് മുഴുവനും ഓതലാണ് സുന്നത്ത്. ഫര്‍ള് നിസ്‌കാരങ്ങളില്‍...
നിയ്യത്ത്
നിയ്യത്ത് എന്നാല്‍, മനസ്സില്‍ കരുതുക എന്നാണല്ലോ. മനസ്സിലില്ലാതെ നാവ് കൊണ്ടെന്തല്ലാമോ ഉരുവിട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. ഇനി ചെയ്യാന്‍ പോകുന്നത് നിസ്‌കാരമാണെന്നും അതിന്റെ പേരും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നും കരുതല്‍ നിര്‍ബന്ധമാണ്. കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ ഇമാം് ഇമാമാണെന്നും മഅ്മൂമ് ജുമുഅയിലും അല്ലാത്തതിലും തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്നും കരുതല്‍ നിര്‍ബന്ധമാണ്. ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതിക്കൊണ്ട് തക്ബീര്‍ ചൊല്ലണം. ഇതിന് പുറമെ ഖിബ്‌ലിയിലേക്ക് മുന്നിട്ട് എന്നും അല്ലാഹുവിന്ന് വേണ്ടി എന്നും റക്അത്തുകളുടെ എണ്ണവും അദാഅ്്, ഖളാഅ്് എന്നിവയില്‍ ഏതാണ്...
നിസ്‌കരിക്കുന്നവരെ ഖുര്‍ആന്‍ വിമര്‍ശിച്ചിതോ?
മിഅ്‌റാജി(ആകാശാരോഹണം)ന്റെ രാത്രിയിലാണല്ലോ നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ അന്ന് സുബഹിക്ക് മുമ്പ് നബി (സ്വ) തിരിച്ചെത്തിയെങ്കിലും സുബഹി നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. കാരണം അതിന്റെ രൂപം നബി (സ്വ) ക്ക് പഠിപ്പിച്ച് കൊടുത്തിരുന്നില്ല. അന്ന് ളുഹ്‌റ് മുതല്‍ രണ്ട് ദിവസം തുടര്‍ച്ചയായി പത്ത് നേരത്തെ നിസ്‌കാരം ജിബ്‌രീല്‍ (അ) വന്ന് നബി(സ്വ)ക്ക് നിസ്‌കരിച്ച് കാണിച്ച് കൊടുത്തു.
വളരെ ശ്രദ്ധേയമായ കാര്യമാണിത്. ഏത് രൂപത്തില്‍ ചെയ്യണമെന്ന് നബിക്ക് വിവരിച്ച് കൊടുത്തിരുന്നുവെങ്കില്‍ തന്നെ നബി(സ്വ)ക്ക് ഉള്‍കൊള്ളാനും പ്രയോഗവല്‍കരിക്കാനും കഴിയുമായിരുന്നു. നിസ്‌കാരത്തിന്റെ രൂപത്തേക്കാള്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളൊക്കെ...
ഖിബ്‌ലയില്ലാതെയും നിസ്‌കരിക്കാം
അനുവദനീയമായ യാത്രയില്‍ സുന്നത്ത് നിസ്‌കാരത്തിന് ഖിബ്‌ലയിലേക്ക് മുന്നിടല്‍ നിര്‍ബന്ധമില്ല. കാല്‍നട യാത്രക്കാരനാണെങ്കില്‍ തക്ബീറത്തുല്‍ ഇഹ്‌റാം സുജൂദ്, റുകൂഅ്, സലാം എന്നിവ ഖിബ്‌ലിയിലേക്ക് തിരിഞ്ഞ്‌കൊണ്ട് നിര്‍വ്വഹിക്കണം. മറ്റുള്ളവന്‍ അവന്‍ പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടായാല്‍മതി. ഇത്‌പോലെ വാഹനങ്ങളില്‍ യാത്രചെയ്യുന്നവന്‍ അവനവന്റെ സീറ്റിലിരുന്ന് കൊണ്ട് വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിക്കാം. സുജൂദിന്നും റുകൂഇന്നും തലകൊണ്ട് ആംഗ്യം കാണിച്ചാല്‍ മതി. സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തത് കൊണ്ട് അവര്‍ ഇതിനെ ആശ്ചര്യത്തോടെ കണ്ടേക്കാം. നിര്‍വ്വഹിക്കുന്നവന്‍ അത് പ്രശ്‌നമാക്കാതിരുന്നാല്‍...
ഖിബ്‌ല വിട്ട് കളിക്കല്ലേ
പ്രത്യേക സാഹചര്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ പെട്ടതാണ് ഖിബ്‌ലക്ക് മുന്നിടല്‍. അത് കൂടാതെ നിസ്‌കാരം ശരിയാകുകയില്ല. ഖിബ്‌ലയുടെ ഭാഗം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇന്ന് സുലഭമായി ലഭിക്കും. ഖിബ്‌ല ശരിയാണെന്ന് ഉറപ്പുള്ള പള്ളിയിലോ മറ്റോ വെച്ചു നോക്കിയതിന് ശേഷമേ അത് അവലംബിക്കാന്‍ പാടുള്ളു.
നിസ്‌കരിക്കുന്നവന്റെ നെഞ്ച് കൊണ്ടാണ് ഖിബ്‌ലക്ക് മുന്നിടേണ്ടത്. മുഖമോ മറ്റു അവയവങ്ങളോ ഖിബ്‌ലയുടെ നേരെയെല്ലങ്കിലും നിസ്‌കാരം ശരിയാകും. എന്നാല്‍ സ്വഫിലെ തിരക്ക്‌കൊണ്ടോ മറ്റോ നെഞ്ച് ഖിബ്‌ലിയില്‍നിന്ന് തെറ്റിയാല്‍ നിസ്‌കാരം ശരിയാവുകയില്ല. വീട് നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കാന്‍...
കര്‍മശാസ്ത്രം വന്ന വഴി
ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.
“സര്‍വ്വ വസ്തുക്കള്‍ക്കും വിശദീകരണമായിട്ടാണ് താങ്കള്‍ക്ക് നാം ഖുര്‍ആനെ അവതരിപ്പിച്ചത്”
“ഖുര്‍ആനില്‍ നാം ഒന്നിനേയും ഒഴിവാക്കിയിട്ടില്ല. ഖുര്‍ആനിന്റെ വൈജ്ഞാനിക വ്യാപ്തിയെകുറിച്ച് ഇമാം ശാഫിഈ(റ) പറയുന്നു.”
“സംഭവിച്ചതോ സംഭവിക്കാന്‍ പോവുന്നതോ ആയ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഖുര്‍ആനിലുണ്ട്. വിജ്ഞാനികള്‍ക്കേ അത് മനസ്സിലാക്കാനാവൂ. (മുഖ്തസറുഫവാഇദില്‍ മക്കിയ്യ)
ഖുര്‍ആന് പുറമേ, ഹദീസ, ജമാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളില്‍ നിന്ന് കൂടിയാണ്...
ഔറത് മറക്കല്‍
മറക്കപ്പെടേണ്ട ശരീര ഭാഗങ്ങള്‍ക്കാണ് ഔറത്ത് എന്ന് പറയുന്നത്. പുരുഷന്മാര്‍ക്ക് പൊക്കിള്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് മുന്‍കൈയ്യും മുഖവുമല്ലാത്ത ശരീരത്തിലെ എല്ലാ ഭാഗങ്ങളുമാണ് നിസ്‌കാരത്തിലെ ഔറത്ത്.
എന്നാല്‍ അശ്രദ്ധ കാരണമായി ഇക്കാര്യത്തിലും വീഴ്ച സംഭവിക്കാറുണ്ട്. പാന്റ്‌സ് ധരിക്കുന്നവര്‍ റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ പാന്റ്‌സിന്റെ പിന്‍വശം താഴേക്ക് നീങ്ങി പൊക്കിളിന്റെ നേര്‍ഭാഗത്ത് നിന്ന് താഴെയാകും. ഇതുപോലെ ബെല്‍റ്റ് കെട്ടി തുണിയെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ തുണി പൊക്കിളിന്റെ താഴെയായിപ്പോകും. റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ ഷര്‍ട്ടിന്റെ മുകള്‍ ഭാഗം അകന്ന്...
നിസ്‌കാരശേഷമുള്ള ഹസ്തദാനം; വിയോജിക്കും മുന്‍പ്
ജനങ്ങളുടെ പതിവുകള്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, ചില നാടുകളില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യമാണ്, ജമാഅത്തായി നിസ്‌കരിച്ച ശേഷമുള്ള ഹസ്തദാനം. ചാടിപ്പിടിച്ച് വിധി പറയുന്ന ചിലര്‍ ഈ മനോഹരമായ പ്രവൃത്തിയെ ബിദ്അത്ത് എന്ന് വിധിയെഴുതാന്‍ തിടുക്കം കാണിക്കുന്നത് കാണാം.
മാലികി മദ്ഹബിലെ ഇമാം ഹത്വാബിയുടെ മവാഹിബുല്‍ ജലീല്‍ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണി അവര്‍ ഇതിനായി കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. ' അസ്വര്‍, സുബ്ഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷം കണ്ടു വരുന്ന ഹസ്തദാനം ബിദ്അത്തില്‍പ്പെട്ടതാണ്....നബി (സ്വ) നിസ്‌കാര ശേഷം പ്രത്യേക ദിക്‌റുകളും...
ശുദ്ധീകരണം
നജസ് ശുദ്ധിയാക്കല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണല്ലോ. അതില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ.
ധരിച്ച വസ്ത്രത്തിന്റെ താഴേഅറ്റത്ത് വേനല്‍ കാലത്ത് പറ്റിപ്പിടിക്കുന്ന പൊടിയും മഴക്കാലത്ത് പുരളുന്ന ചെളിയും നജസ് കലര്‍ന്നതായിരിക്കും. താഴെ ഭാഗത്താകുമ്പോള്‍ അത് പ്രശ്‌നമില്ല. അത് ധരിച്ച് നിസ്‌കരിക്കുന്നതിന് കുഴപ്പവുമില്ല. എന്നാല്‍ അത് മുകള്‍ ഭാഗത്തേക്കായാല്‍ പ്രശ്‌നമാണ്. അപ്പോള്‍ അലക്കുന്നതിന് മുമ്പ് തുണി തലമാറി ഉടുത്തോ നനഞ്ഞ മുഖവും മറ്റും അത് കൊണ്ട് തുടച്ചോ നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം ശരിയാകുകയില്ല.
നജസ് ആയ സാധനം രണ്ട്...
തയമ്മും
സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കഴിയാത്തതൊന്നും ഇസ്‌ലാമിക ശരീഅത്തിലില്ല. വെള്ളം ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തണമെന്ന് കല്‍പിക്കുമ്പോള്‍ തന്നെ അതിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പരിഹാരവും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്.
മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ വന്ദിക്കപ്പെടുന്നല്ലാത്ത, എല്ലും നജസും അല്ലാത്ത വസ്തുക്കള്‍ കൊണ്ട് മൂന്ന് തവണയില്‍ കുറയാതെ, നജസ് നീങ്ങത്തക്ക രൂപത്തില്‍ ഗുഹ്യഭാഗം തുടച്ചാല്‍ മതി. നിസ്‌കാരം പോലുള്ള ഏത് കാര്യവും ഇതിനാല്‍ നിര്‍വ്വഹിക്കുകയും ചെയ്യാം. പാടത്തോ പറമ്പിലോ പണിയെടുക്കുമ്പോഴും മറ്റും ഏതായാലും...
Weather
London
scattered clouds
57.4
°
F
58.7
°
56
°
70%
3.5mph
40%
Fri
62
°
Sat
58
°
Sun
59
°
Mon
55
°
Tue
53
°






















