സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത
ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്.
ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ...
സ്ത്രീ: രക്ഷയും ശിക്ഷയും
ഡല്‍ഹി കൂട്ടബലാത്സംഘത്തിനു പിന്നിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതില്‍ എല്ലാവരും അസാധാരണമായ തിടുക്കം കൂട്ടിയത് ഒര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ നിയമങ്ങളെ കൊഞ്ഞനം കുത്തി കണ്ടവരും ആ സാഹചര്യത്തില്‍ അതിനെ സ്വാഗതം ചെയ്യാന്‍ വെമ്പല്‍ കൊണ്ടു. അങ്ങിനെയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ വീണ്ടും സമൂഹമധ്യേ ചര്‍ച്ചക്ക് വിധേയമായത്. പലരും ശിക്ഷാ നിയമങ്ങളെ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തി മാറ്റി ചര്‍ച്ചക്കെടുത്തു വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂ. എം എന്‍ കാരശ്ശേരി ഇത്തരക്കാര്‍ക്ക് മുന്നില്‍ എന്നും ഇസ്‌ലാമിനെതിരെ നിലനിന്നിട്ടുണ്ട്....
മുഹര്‍റത്തിന്റെ ജയാരവം
ഒന്ന്, ഇബ്‌ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്‌ലീസ്.
രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്.
ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം.
ഹിജ്‌റ വര്‍ഷം
ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍,...
തയമ്മും
സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കഴിയാത്തതൊന്നും ഇസ്‌ലാമിക ശരീഅത്തിലില്ല. വെള്ളം ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തണമെന്ന് കല്‍പിക്കുമ്പോള്‍ തന്നെ അതിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പരിഹാരവും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്.
മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ വന്ദിക്കപ്പെടുന്നല്ലാത്ത, എല്ലും നജസും അല്ലാത്ത വസ്തുക്കള്‍ കൊണ്ട് മൂന്ന് തവണയില്‍ കുറയാതെ, നജസ് നീങ്ങത്തക്ക രൂപത്തില്‍ ഗുഹ്യഭാഗം തുടച്ചാല്‍ മതി. നിസ്‌കാരം പോലുള്ള ഏത് കാര്യവും ഇതിനാല്‍ നിര്‍വ്വഹിക്കുകയും ചെയ്യാം. പാടത്തോ പറമ്പിലോ പണിയെടുക്കുമ്പോഴും മറ്റും ഏതായാലും...
വിശ്വാസത്തിന്റെ പാതി
സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു വല്ല അനുഗ്രഹങ്ങളും എത്തിയാല്‍ അല്ലാഹുവിന് നന്ദി(ശുക്‌റ്) ചെയ്യുന്നു. മറിച്ച് പ്രയാസമാണ് എത്തിയതെങ്കില്‍ അവന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് അവന് ഖൈറ് മാത്രമാണ് നല്‍കുന്നത്. (മുസ്‌ലിം)
മനുഷ്യന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ് ക്ഷമ. ക്ഷമ ഈമാനിന്റെ പകുതിയാണെന്നു നബി(സ) അരുളി. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധി...
പരസ്പര ബഹുമാനം
സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു "ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു" .
വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ ഈ സംസ്കാരം രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു. അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും.
പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്. മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം അതിന്റെ ഭാഗം തന്നെ. "അല്ലാഹുവിനെയും അവന്റെ...
അയൽക്കാർ
മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ താല്പര്യമാണ്. അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി " അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ"
വ്യക്തി ഗുണത്തിന്റെ മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. "ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് " ഒരാൾ നബി (സ) ...
നല്ല മാതാവ്
മാതാവിന്റെ മഹത്വം അതുല്യവും അത്യുന്നതവുമാണ്. സ്‌നേഹത്തിന്റെ ഉറവിടവും കരുണക്കടലുമാണവർ. പവിത്രകളായ പല സ്ത്രീരത്‌നങ്ങളെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സർവകാല സ്ത്രീജനങ്ങൾക്കു പഠിക്കാനും പകർത്താനുമുള്ള മാതൃകാ മഹതികൾ. ഈസാ നബിയുടെ മാതാവിനെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നു. അവർ 'ദൃഢ വിശ്വാസിയും സത്യസന്ധയും' ആയിരുന്നു എന്നും, അല്ലാഹു അവരെ മറ്റു സ്ത്രീകളെക്കാൾ വിശിഷ്ടയും വിശുദ്ധയും ആക്കിയിരിക്കുന്നു എന്നും ഖുർആൻ അറിയിക്കുന്നു. പവിത്ര ജീവിതത്തിന്റെയും ചാരിത്ര്യ സംരക്ഷണത്തിന്റെയും ഉദാത്ത മാതൃകയാണ് ആ ജീവിതം. ദൃഢവിശ്വാസത്തിന്റെയും തീക്ഷ്ണ ക്ഷമയുടെയും...
സാമൂഹികബോധം
വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. 'ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.'
സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ...
പേരും പ്രശസ്തിയും
സൽപേര് മഹത്തായ ഒരു ഗുണവിശേഷമാണ്. പ്രവാചകന്മാരുടെ തന്നെ പ്രാർത്ഥനയുടെ ഭാഗമാണത്. 'പിൻഗാമികളിൽ എനിക്ക് സൽപേര് നൽകേണമേ' എന്ന ഇബ്‌റാഹീം നബി (അ)ന്റെ പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. 'ആ പ്രവാചകർക്ക് നാം ഉന്നതമായ സൽകീർത്തി നൽകി' എന്നു വിശുദ്ധ ഖുർആൻ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പ്രവാചകത്വലബ്ധിക്ക് മുമ്പ് വിശ്വസ്തതക്കും സത്യസന്ധതക്കും പേര് കേട്ട യുവാവായിരുന്നു. നാട്ടുകാർ അമൂല്യ വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ഏൽപിച്ചിരുന്നതും അഭിപ്രായ വ്യത്യാസങ്ങളിൽ തീരുമാനം കൈകൊള്ളാൻ സമീപിച്ചിരുന്നതും തങ്ങളെയായിരുന്നു....
Weather
London
broken clouds
55.1
°
F
57
°
53.3
°
58%
4.8mph
75%
Wed
58
°
Thu
61
°
Fri
60
°
Sat
63
°
Sun
57
°





















