പുഞ്ചിരിയുടെ പുണ്യം

പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം. പ്രവാചകരെല്ലാം ജനങ്ങളെ അഭിമുഖീകരിച്ചത് സുസ്‌മേരവദനരായിട്ടാണ്. സ്‌നേഹം ജനിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ അത് കാരണമാകുന്നു. നിഷ്‌കളങ്കവും വിശാലവുമായ ഹൃദയത്തിന്റെ ആത്മസൗന്ദര്യമാണ് മുഖ കമലത്തിൽ വിടരുന്നത്. അത് പൊതുസ്വീകാര്യതയെ സ്വാധീനിക്കുന്നതും വിജയത്തിന്റെ വിലാസവുമാണ്. ഉറുമ്പുകളുടെ ജാഗ്രതാ സന്ദേശം കേട്ട സുലൈമാൻ നബി(അ) ചിരിച്ചത് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. പ്രവാചക ശ്രേഷ്ഠർ (സ) സദാസമയം പ്രസന്നമുഖനായിരുന്നു. തിരു നബിയോളം സുസ്‌മേരവദനനായി മറ്റൊരാളെയും ഞാൻ...

മുത്വലാഖ് ദുരുപയോഗവും ദുര്‍വ്യാഖ്യാനവും അപകടമാണ്‌

വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലര്‍ത്തുന്ന നിരവധി സുഹൃത്തുക്കള്‍ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിന്റെ സ്വാഗതം ചെയ്യല്‍ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവര്‍ത്തകരുമൊക്കെ സ്വാഗതം ചെയ്തതിന്റെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്‌കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകള്‍ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി...

ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം

ഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. 1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്? ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി...

കമ്പോളത്തില്‍ കാര്യങ്ങളുണ്ട്‌

റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്) ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട...

വുളൂഇന്റെ ദുആ

വുളൂഇല്‍ നിന്ന് വിരമിച്ച ശേഷം രണ്ട് മുന്‍കൈയ്യും കണ്ണുകളും മുകളിലേക്ക് ഉയര്‍ത്തി രണ്ട് ശഹാദത്തും ദുആഉം നിര്‍വഹിക്കല്‍  വിവരണാതീതമായ പ്രാധാന്യമുള്ളതാണ്. പരലോക വിശ്വാസമുള്ളൊരാള്‍ക്ക് അതിന്റെ പ്രാധാന്യമറിഞ്ഞാല്‍ അത് ഒഴിവാക്കാന്‍ കഴിയുകയില്ല. അതിനുമാത്രം അതിനെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സമ്പന്ധമായി വന്ന ഹദീസിന്റെ ഉള്ളടക്കം നമുക്കിങ്ങനെ മനസ്സിലാക്കാം. 'ഒരാള്‍ വുളൂഇന്ന് ശേഷം പ്രസ്തുത ദിക്‌റും ദുആഉം നിര്‍വ്വഹിച്ചാല്‍ അതിനെ ഒരു പ്രത്യേക റിക്കാഡില്‍ രേഖപ്പെടുത്തുകയും ഒരു പ്രത്യേക സീല്‍കൊണ്ട് സീല്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് അതിന്റെ...

ചെവിതടവല്‍

ചെവി തടവുമ്പോള്‍ രണ്ട് ചെവിയും ഒരേ സമയം തടവേണ്ടതാണ്. ഒന്നിന് ശേഷം മറ്റൊന്ന് എന്ന രൂപത്തിലല്ല. അശ്രദ്ധ കാരണം അവഗണിക്കപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സുന്നത്താണ് അവയവങ്ങളെ തേച്ചുരച്ച് കഴുകുകല്‍. വെള്ളത്തോട് കൂടി കഴുകുന്ന അവയവത്തിന്മേല്‍ കൈ നടത്തുക എന്നാണ് ഇമാമുകള്‍ അതിനെ വിവരിച്ചത്. മാലികി മദ്ഹബില്‍ ഇത് നിര്‍ബന്ധമാണ്. ചെയ്യാതിരുന്നാല്‍ വുളൂഅ് ശരിയാവുകയില്ല. നിന്ന് വുളൂഅ് ചെയ്യുന്ന സൗകര്യം വ്യാപകമായതോടെ നിന്ന നില്‍പില്‍ കുറേ വെള്ളം കോരിയൊഴിക്കുക എന്നല്ലാതെ കൈ കൊണ്ട് കാല്‍ തൊടുന്നത് തന്നെ ഇല്ലാതായി. ബിസ്മി...

അയല്‍ബന്ധങ്ങള്‍ അകന്ന ബന്ധങ്ങളല്ല

 അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, തിരുനബി (സ) പറഞ്ഞു: മുസ്‌ലിം സ്ത്രീകളേ, ഒരു സ്ത്രീയും തന്റെ അയല്‍വാസിയെ നിസാരമാക്കരുത്. ആടിന്റെ കുളമ്പിന്റെ കാര്യത്തിലാണെങ്കില്‍ പോലും (ബുഖാരി). ഇസ്‌ലാം അയല്‍ബന്ധങ്ങളെ പവിത്രമായി കാണുന്നു. സത്യവിശ്വാസം സമ്പൂര്‍ണ്ണമാകണമെങ്കില്‍ ദൃഢമായ അയല്‍ബന്ധം അനിവാര്യമാണ്. ഒരു സത്യവിശ്വാസിയുടെ വീടിനു ചുറ്റുമുള്ള നാല്‍പത് കുടുംബങ്ങളുമായി ഈ ബന്ധം നിലനിര്‍ത്തണം. ബന്ധുമിത്രാതികളേക്കാള്‍ വീടിനടുത്തുള്ള അയല്‍വാസികളായിരിക്കും പലപ്പോഴും ഉപകാപ്രദമാവുക. ആപത്തുകളില്‍ കൂട്ടുനില്‍ക്കാനും സഹകരിക്കാനും ആത്മബന്ധമുള്ള അയല്‍വാസികള്‍ തയ്യാറാവുന്നു. അയല്‍വാസി അവിശ്വാസിയാണെങ്കിലും അവനെ മാനിക്കണമെന്നാണ് തിരുദൂതര്‍...

സ്‌നേഹബന്ധത്തിന്റെ മധുരം

അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ ഈമാനിന്റെ മധുരമറിഞ്ഞു. അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടവരാവുക, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങുന്നത് തീയിലിടുന്നതിന് തുല്യമായി വെറുക്കുക - (ബുഖാരി) ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മദീനയിലെത്തിയ തിരുറസൂല്‍ (സ) മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ക്കും മദീനയിലെ അന്‍സാറുകള്‍ക്കുമിടയില്‍ അനശ്വര സ്‌നേഹത്തിന്റെ പാലം...

പല്ലുതേക്കല്‍, തലതടവല്‍

മിഖ്ദാദ് ബാഖവി ചുങ്കത്തറ പല്ലുതേക്കല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണ് വുളൂഅ് (അംഗശുദ്ധി വരുത്തല്‍). തുടക്കത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ക്കും മുന്‍കൈ കഴുകലിനു ശേഷം വളരെ പ്രധാനപ്പെട്ടതാണ് പല്ലുതേക്കല്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട്. 'എന്റെ സമൂദായത്തിന് പ്രയാസം ഉണ്ടാകുമെന്ന പേടിയില്ലായിരുന്നുവെങ്കില്‍ എല്ലാ വുളൂഇന്റെ അവസരത്തിലും പല്ലുതേക്കല്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു' എന്ന ആശയം ഉള്‍കൊള്ളുന്ന നബിവചനം ഇവയിലൊന്നാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് പലപ്പോഴും ഇതിന്റെ മഹത്തായ പ്രതിഫലവും അതിലൂടെ കിട്ടുന്ന ധാരാളം നേട്ടങ്ങളുമാണ് നഷ്ടപ്പെടുന്നത്. ആവശ്യമില്ലാത്ത സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് പലപ്പോഴും...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2

ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന         നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം. ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
62.1 ° F
63.9 °
60.6 °
68%
1.4mph
73%
Mon
61 °
Tue
63 °
Wed
62 °
Thu
60 °
Fri
67 °
- Advertisement -

Must Read