ഇമാം ജലാലുദ്ദീൻ മഹല്ലി (റ)

ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യവിഷയങ്ങളായ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗങ്ങളിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ ഇമാം മഹല്ലി(റ)1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിലാണ് ജനിച്ചത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം എന്നി വിഷയങ്ങളിലാണ് മഹാനവർകൾ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ്...

ഇമാം ഗസ്സാലി (റ)

ലോകചരിത്രത്തിലെ ഇന്നലെകളിൽ പരിഷ്കാരങ്ങളുടെ വിരേതിഹാസം രചിച്ച് വ്യക്തിപ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീർത്ത ചുരുക്കും ചില നിസ്വാർത്ഥ പണ്ഡിതവരേണ്യരിൽ പ്രധാനിയും ജനമനസ്സുകളിൽ ഏറെ വ്യതിരക്തത പുലർത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി(റ). ഹിജ്റ 450 ത്വഹിറാൻ പട്ടണത്തിൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷ നാമത്തിൽ അറിയപ്പെട്ടു. പിന്നീട് ഗസ്സാലി എന്നുമാത്രം വിളിച്ചു വന്നു. ഇമാമിൻറെ കുടുംബാംഗങ്ങൾ പരുത്തിനൂൽ  ഉത്പാദിപ്പിച്ചിരുന്നു. അതുകൊണ്ടാണ്...

ഇമാമുൽ ഹറമൈനി

ഓരോ കാലഘട്ടത്തിലും ഇസ്ലാമിന്റെ വിജ്ഞാന പ്രചരണ ദൗത്യം ഏറ്റെടുത്തു കൊണ്ട്  പ്രഗത്ഭരായ പണ്ഡിതർ ആഗതരായിട്ടുണ്ട്. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും അണിയിച്ചു കൊണ്ട് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആഗതനായ പണ്ഡിതനാണ് ഇമാം ഹറമൈനി(റ). ഖുറാസാനിലെ നൈസാബൂർ എന്ന സ്ഥലത്താണ് ഇമാമിന്റെ ജനനം. അബുൽ മആലി അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ജുവൈനി നൈസാബൂരി എന്നാണ് പൂർണ്ണനാമം. മക്കയിലും മദീനയിലും...

ബീവി സ്വഫിയ്യ (റ)

  ഹിജ്റയുടെ പത്ത് വർഷങ്ങൾക്ക് മുമ്പ് ഖൈബറിലാണ്‌ തിരുനബിയുടെ പത്നിയായ സ്വഫിയ്യ (റ) ജനിച്ചത്. ബുദ്ധിമതിയും കുലീനയുമായ മഹതി മൂസ നബിയുടെ സഹോദരൻ ഹാറൂൻ നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. ബനൂ ഖുറൈള ഗോത്രത്തിലെ ബറ് ബിൻത് ശമൗഅൽ ആണ് മഹതിയുടെ മാതാവ്. ബനുന്നളീർ ഗോത്രക്കാർക്ക് മദീനയിൽ നിന്ന് അവധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവർ ഭൂരിപക്ഷം ആളുകളും ഖൈബറിലേക്ക് പോയി. സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊച്ചു കുട്ടിയായിരുന്ന സ്വഫിയ്യയും പിതാവിന്റെ കൂടെ പോയി. ഖുറൈള ഗോത്രക്കാരനായ...

ബീവി ജുവൈരിയ്യ(റ)

തിരുനബിയുടെ എട്ടാമത്തെ ഭാര്യയാണ് ജുവൈരിയ(റ). ജുവൈരിയ ബിൻത് അൽ ഹാരിസ് അൽ ഖുസാഇയ്യ അൽ മുസ്ത്വലിയ്യ(റ) എന്നാണ് പൂർണ നാമം. ഹിജ്റയുടെ പതിനാറ് വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. മുസ്‌ലിമാകുന്നതിന് മുൻപ് മുസ്ത്വലഖി വംശജനായ മുസാഫിഉബ്നു സ്വഫ്വാൻ ആയിരുന്നു മഹതിയുടെ ഭർത്താവ്. ഹിജ്റ അഞ്ചിൽ നടന്ന ബനുൽ മുസ്ത്വല് യുദ്ധത്തിൽ ഇദ്ദേഹം മരണപ്പെടുകയും ജുവൈരിയ (റ) മുസ്ലിം പക്ഷത്ത് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധമുതൽ വിഹിതം വെച്ചപ്പോൾ സാബിതുബ്നു ഖൈസ്(റ)വിന്റെ വിഹിതത്തിൽ ആണ് മഹതി...

ഇമാം നസാഈ(റ)

നസാ’ എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല ഖുറാസാന്റെ ഭാഗമാണ്. ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനും വടക്ക് അഫ്ഗാനിസ്താനും തുര്‍ക്കിസ്താനിലെ സംസ്ഥാനമായ മര്‍വയും ചേര്‍ന്നതാണ് ഖുറാസാന്‍. പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നസാഈ(റ) ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് ജനിക്കുന്നത്. അബൂഅബ്ദുര്‍റഹ്മാന്‍ അഹ്മദുബ്‌നി ശുഐബി ബ്‌നി അലി എന്നാണ് പൂർണ്ണ നാമം ആ കാലത്ത് പഠനാവശ്യാർഥം ആളുകൾ ദൂരെ ദിക്കുകളിലേക്ക് പോവൽ പതിവായിരുന്നു. ഇമാം നസാഈ (റ) പ്രാഥമിക ജ്ഞാനാഭ്യാസത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍,...

ഇമാം മാലിക് (റ): മദീനയെ മാറോടണച്ച പണ്ഡിതൻ

നാല് മദ്ഹബുകളില്‍ നിന്ന് മാലികി മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം മാലിക് (റ). ഇമാമു ദാരില്‍ ഹിജ്‌റ എന്ന പേരില്‍ വിശ്രുതനായ അദ്ദേഹം ഹിജ്റ 98 ൽ മദീനയിലെ ഒരു കുലീന പണ്ഡിത കുടുംബത്തിലാണ് ജനിക്കുന്നത്. അബൂ അബ്ദില്ല മാലിക് ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിറില്‍ ഹാരിസ് (റ) എന്നാണ് പൂർണ്ണ നാമം. ആലിയ ബിന്‍തു ശരീകില്‍ അസ്ദിയ്യ എന്നവരാണ് അദ്ദേഹത്തിന്റെ മാതാവ്.  ചെറുപ്രായത്തിലേ വിജ്ഞാനമേഖലയിലേക്ക് ശ്രദ്ധ ഊന്നിയമാലിക് (റ) പ്രമുഖരായ നിരവധി താബിഉകളെ തൊട്ട്  ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. നാഫിഅ്, സഈദുല്‍ മഖ്ബുരി, ആമിറു ബ്‌നു അബ്ദില്ലാഹിബ്‌നിസ്സുബൈര്‍, ഇബ്‌നുമുന്‍കദിര്‍, സുഹ്‌റി, അബ്ദുല്ലാഹിബ്‌നു ദീനാര്‍തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.  ആദ്യമായി ഹദീസ് ശാസ്ത്രത്തില്‍ ക്രോഡീകൃത ഗ്രന്ഥം (മുവത്വ) രചിച്ചത് മാലിക് (റ) ആണ്. അറിവിലും ഓര്‍മ ശക്തിയിലും ഇമാം ഹിജാസിലെ ഏറ്റവും പ്രഗല്‍പനെന്ന ഖ്യാതി നേടി. പാണ്ഡിത്യത്തില്‍ താബിഈങ്ങള്‍ക്ക് ശേഷം ഇമാം മാലിക് തങ്ങള്‍ക്കു...

നിസാമുദ്ദീൻ ഔലിയയുടെ മാതൃക

ആത്മീയത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പരിചയപ്പെടുത്തേണ്ട ഒരു കാര്യമല്ല. ആയിരക്കണക്കിന് സൂഫി ഗുരുക്കളും സന്യാസിമാരും ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ഇന്ത്യൻ ജന ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ആത്മീയതയുടെ വഴിയിലേക്ക് ജനലക്ഷങ്ങളെ വലിച്ചടുപ്പിക്കുകയും ചെയ്ത മഹാനാണ് ഹസ്രത് നിസാമുദ്ധീൻ ഔലിയ. ഉലമ ആക്ടിവിസത്തിന്റെ പ്രതിരൂപമായി നിസാമുദ്ധീൻ ഔലിയയെ നമുക്ക് വിലയിരുത്താം. രണ്ടു തരം ഭക്തിയെ മഹാൻ പരിചയപ്പെടുത്തുന്നുണ്ട്.' താഅത്തേ ലാസിമും താഅത്തേ മുതഅദ്ധിയും'. നിസ്ക്കാരം, നോമ്പ് ,ഹജ്ജ്,, സക്കാത്ത് തുടങ്ങി വ്യക്തിയുടെ മോക്ഷത്തെ സംബന്ധിച്ചുളളതാണ് ആദ്യത്തേത്....

ബീവി ഉമ്മുസലമ(റ)

ഖുറൈശി ഗോത്രത്തിലെ മഖ്‌സൂമീ വംശജയായ ഉമ്മുസലമ (റ) സൈഫുള്ള എന്ന പേരിൽ പ്രശസ്തനായ ഖാലിദ് ഇബ്നു വലീദ് (റ) ന്റെയും അബൂജഹലിന്‍റെയും പിതൃ സഹോദര പുത്രിയാണ്. അബൂ ഉമയ്യയാണ് മഹതിയുടെ പിതാവ്. മാതാവ് ആത്തിഖ ബിൻത് ആമിറുബ്നു റബീഅ (റ) യും. ഹിജ്റയുടെ 30 വർഷം മുമ്പ് മക്കയിലാണ് മഹതി ജനിച്ചത്. പ്രവാചകർ (സ്വ) മഹതിയെ വിവാഹം ചെയ്യുന്നതിന് മുൻപ് അബൂ സലമ (റ) വായിരുന്നു മഹതിയുടെ ഭർത്താവ്. ഇരുവരും രണ്ട് ഹിജ്റകളിലും പങ്കെടുത്തവരാണ്. ആദ്യമായി ഹബ്‌ഷയിലേക്ക് (എത്യോപ്യ) ഹിജ്റ പോയതും ആദ്യമായി...

ഇമാം അബൂ ദാവൂദ് (റ)

ഹിജ്റ 202-ല്‍ സീസ്താനിലാണ് (അറബി രൂപം സജിസ്താന്‍ എന്നാണ്. ബലൂചിസ്താനിന്റെ സമീപപ്രദേശമാണിത്) ഇമാം അബൂ ദാവൂദ് (റ) ജനിക്കുന്നത്. അബൂദാവൂദ് സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനി എന്നാണ് മഹാന്റെ പൂർണ നാമം. ഹദീസ് വിജ്ഞാനീയങ്ങളുടെ സുവര്‍ണ കാലത്താണ് അദ്ദേഹം ജീവിച്ചത്. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലായിരുന്നു. പ്രസിദ്ധമായ തന്റെ സുനനിന്റെ രചന നിര്‍വഹിച്ചതും അവിടെ വെച്ചുതന്നെയാണ്. അക്കാലത്തെ പ്രസിദ്ധരായ മുഴുവന്‍ ഹദീസ് പണ്ഡിത ശ്രേഷ്ഠന്മാരില്‍നിന്നും അദ്ദേഹം വിജ്ഞാനം നേടി. പ്രസ്തുത ലക്ഷ്യത്തിനായി ഇറാഖ്, ഖുറാസാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
55.1 ° F
58 °
53.3 °
53%
4.2mph
20%
Tue
53 °
Wed
57 °
Thu
59 °
Fri
62 °
Sat
60 °
- Advertisement -

Must Read