ബീവി സൈനബ (റ)

പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ മറ്റൊരു ഭാര്യയാണ് സൈനബ ബിൻത് ഖുസൈമ (റ). മഹതിയും ഖദീജ ബീവിയുമാണ് പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ ഭാര്യമാർ. ഹിജ്റയുടെ 26 വർഷങ്ങൾക്ക് മുൻപ് മക്കയിൽ ഹിലാൽ ഖബീലയിലാണ് മഹതിയുടെ ജനനം. ഖുസൈമ ഇബ്നുൽ ഹാരിസാണ് മഹതിയുടെ പിതാവിന്റെ പേര്. അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) വാണ് സൈനബ ബീവിയുടെ ആദ്യ ഭർത്താവ്. ഇദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയായി. അതോടെ മഹതിക്ക് സഹായത്തിനും ചിലവ് വഹിക്കാനും ആളില്ലാതായി. ഇതിനെത്തുടർന്ന് ഹിജ്റ മൂന്ന് ശവ്വാലിന്...

ഇമാം തിർമിദി(റ)

പുരാതന തീരപ്രദേശ പട്ടണമായ തിർമിദിൽ ഹിജ്റ 209ലാണ് ഇമാം തുർമുദി (റ) ജനിക്കുന്നത്. അബൂ ഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ എന്നാണ് മഹാന്റെ പൂർണ നാമം. ‌കുട്ടിക്കാലത്ത് തന്നെ ഹദീസിനോട് വലിയ താല്‍പര്യമായിരുന്നു തുർമുദി ഇമാമിന്. അദ്ദേഹം പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്ലിം, ആലിബ്നു ഹുജുര്‍, ഖുതൈ്വബ, മുഹമ്മദുബ്നു ബശ്ശാര്‍, അബൂദാവൂദ് തുടങ്ങിയവരാണ് ഗുരുനാഥന്മാരിൽ പ്രമുഖർ . ‌ ‌ ഇമാം ബുഖാരി(റ)യുടെ അരുമ ശിഷ്യനായിരുന്നു തിര്‍മിദി. അവിടുത്തെ ജാമിഉത്തുര്‍മുദി ആറ് സ്വഹീഹുകളില്‍ ഇടംനേടി. ഇമാം...

ബീവി ഹഫ്സ (റ)

തിരുനബിയുടെ നാലാം ഭാര്യയാണ് ഖുറൈശി ഗോത്രക്കാരിയായ ഹഫ്സ (റ). രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ മകളാണ് ബീവി ഹഫ്സ (റ).സൈനബ ബിൻത് മള്ഊൻ ആണ് മഹതിയുടെ മാതാവ്. തിരുനബിയുടെ പ്രവാചകത്വ ലബ്ധിയുടെ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഖുറൈശികൾ കഅബയുടെ പുനർനിർമ്മാണം നടത്തുന്ന സമയത്താണ് മഹതി ജനിച്ചത്. പ്രവാചകർക്ക് മുൻപ് ഖുനൈസുബ്നു ഖുദാഫതുസഹ്‌മി (റ) വായിരുന്നു മഹതിയുടെ ഭർത്താവ്. ബദർ യുദ്ധത്തിൽ നിന്നേറ്റ മുറിവ് കാരണമായി അദ്ദേഹം വഫാതായി. ഖുനൈസുബ്നു ഹുദാഫതുസഹ് മിയുടെ വിയോഗാനന്തരം ഉമറുബ്നുൽ...

ഇമാം മുസ്‌ലിം (റ)

ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിൽ ഹിജ്റ 206 ലാണ് (ക്രിസ്തു വർഷം: 821) ഇമാം മുസ്ലിം (റ) ജനിക്കുന്നത്.ഇമാം അബുല്‍ ഹുസൈന്‍ മുസ്ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി എന്നാണ് പൂർണ നാമം.ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് അദ്ദേഹം. വിജ്ഞാനദാഹിയായിരുന്ന പിതാവിന്‍റെ വഴിയേ ചെറുപ്പത്തില്‍ തന്നെ മുസ്ലിം ഇമാമും പണ്ഡിതസദസ്സുകളിലും വൈജ്ഞാനിക ചര്‍ച്ചകളിലും താല്‍പര്യം...

ബീവി ആയിശ(റ)

പ്രവാചകർ മുഹമ്മദ് (സ) യുടെ പതിമൂന്ന് ഭാര്യമാരിൽ പന്ത്രണ്ട് പേരും പ്രവാകരുമായുള്ള വിവാഹ സമയത്ത് വിധവകളായിരുന്നു. കന്യകയായ നിലയിൽ പ്രവാചകർ വിവാഹം കഴിച്ചത് ഒരു സ്ത്രീയെ മാത്രമാണ്. അത് തിരുനബിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകളായ ആയിശ(റ)യാണ് . നബിയുടെ മൂന്നാമത്തെ ഭാര്യയാണ് ആയിശ(റ). പ്രവാചകത്വലബ്ധിയുടെ നാലാം വർഷമാണ് മഹതി ജനിക്കുന്നത്. ഉമ്മു റുമാൻ ബിൻത് ആമിർ ആണ് മാതാവ്. വെളുത്ത ഭംഗിയുള്ള ശരീരമായിരുന്നു ആഇശ ബീവിയുടെത്....

ഇമാം ശാഫിഈ (റ)

മദ്ഹബിന്റെ നാല് ഇമാമുമാരിൽ പ്രധാനിയാണ് ഇമാം ശാഫിഈ (റ).അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ എന്നാണ് പൂർണ്ണ നാമം. ബൈതുല്‍ മുഖദ്ദസില്‍ നിന്നും രണ്ട് മര്‍ഹല അകലെ സ്ഥിതിചെയ്യുന്ന ഫലസ്തീനിലെ ഗസ്സ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 റജബ് ഒടുവിലെ വെള്ളിയാഴ്ച്ച ഇമാം ശാഫിഈ(റ) ജനിക്കുന്നത്. മഹാനവര്‍കളുടെ മാതാപിതാക്കള്‍ അവിടെ കുടിയേറിയതായിരുന്നു. കുടുംബം ഇമാം ശാഫിഈ(റ)യുടെ പിതൃപരമ്പര നബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിലും ഉമ്മയുടെ പിതൃ പരമ്പര അലി(റ)യിലും ചെന്നു ചേരുന്നു. അലി(റ)ന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഫാത്വിമ ബിന്‍തു അബ്ദില്ലയാണ്...

സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈ(റ)

ഹിജ്റ 512 റജബ് 15 ന് (ക്രിസ്താബ്ദം 1118 ഒക്ടോബർ) ഇറാഖിലെ ബസ്വറക്കും വസ്വീതിനുമിടക്കുള്ള ഉമ്മു അബീദയിൽ പണ്ഡിതനും ഖാരിഉമായ സയ്യിദ് അബുൽ ഹസൻ അലി (റ ) വിന്റെയും ഉമ്മുൽ ഫള്ല് ഫാത്വിമ അൻസ്വാരിയ്യ(റ)ന്റെയും മകനായാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. അബുൽ അബ്ബാസ് അഹ്മദ് ബിൻ ഹുസൈൻ ബിൻ അലിയ്യു ബിൻ അബിൽ അബ്ബാസ് എന്നാണ് പൂർണ നാമം. പിതാമഹനായ അലിയ്യുബ്ൻ രിഫാഅത്ത്(റ) വിലേക്ക് ചേർത്തിയാണ് രിഫാഈ എന്ന് വിളിക്കുന്നത്. ശൈഖിന്റെ കുടുംബം മക്കയിൽ നിന്നും...

സൗദ ബിൻത് സംഅ (റ)

തിരു നബിയുടെ രണ്ടാമത്തെ ഭാര്യയാണ് ആമിർ ഗോത്രത്തിലെ കുറശ്ശിയ്യ് വംശജയായ സൗദ ബിൻത് സംഅ (റ). ഹിജ്റയുടെ 68 വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. പ്രവാചക പത്‌നിമാരിൽ ഏറ്റവും നീളമുള്ളവരായിരുന്നതിനാൽ മഹതി പുറത്തിറങ്ങിയാൽ വേഗത്തിൽ മനസിലാകുമായിരുന്നു. ഇസ്ലാമിൻറെ കടന്നുവരവോടെ മഹതിയും ഭർത്താവായ സക്റാനുബ്നു അംറ് (റ)വും ഇസ്ലാം സ്വീകരിക്കുകയും ഹബ്ശയിലേക്കുള്ള (എത്യോപ്യ) രണ്ടാം ഹിജ്റയിൽ പലായനം ചെയ്യുകയും ചെയ്തു. ( ഇന്നത്തെ എത്യോപ്യയുടെ പഴയ പേരാണ് ഹബ്ശ). പിന്നീട് അവർ മക്കയിലേക്ക് തിരിച്ചു വന്നു....

ഇമാം ബൈഹഖി;തിരുഹദീസിന്റെ വാഹകർ

ഹിജ്‌റ 384 ശഅബാൻ മാസത്തിൽ നൈസാബൂർ പ്രവിശ്യയിലെ ബൈഹഖ് പ്രദേശത്താണ് മഹാനായ ഇമാം ബൈഹഖി (റ) ജനിക്കു ന്നത്. അബൂബക്കർ അഹ്മദ് അൽ ബൈഹഖി എന്നാണ് പൂർണ നാമം. ജന്മനാട്ടിലേക്ക് ചേർത്തിക്കൊണ്ടാണ് ബൈഹഖി എന്ന് പറയുന്നത്. ഹദീസ് അഖീദ തുടങ്ങിയ മേഖലകളിൽ അഗാധമായ പാണ്ഡിത്യം നേടിയ വരാണ് മഹാൻ. വിവിധ വിഷയങ്ങളിൽ ഇമാം ബൈഹഖി (റ) അനേകം കിതാബുകൾ ലോകത്തിന് സംഭാവന ചെയ്തു. ആ ജീവിതം ജ്ഞാന ശേഖരണം, വിതരണം, രചന തുടങ്ങിയവയാൽ സമ്പന്നമായിരുന്നു. നാലാം നൂറ്റാണ്ടിലെ അവസാന...

ഖദീജ ബിൻത് ഖുവൈലിദ്

തിരുനബിയുടെ ആദ്യ ഭാര്യയായ ഖദീജ ബീവി മക്കയിലെ കുലീനരായ ഖുറ ശിയ്യ് ഗോത്രത്തിൽ ഖുവൈലിദ് - ഫാത്തിമ ബിൻത് സാഇദ് ദമ്പതികളുടെ മകളായി ഹിജ്റയുടെ അറുപത്തിയെട്ടു വർഷം മുൻപ് AD - 556 ൽ മക്കയിലാണ് ജനിച്ചത്. ജാഹിലിയ്യാ കാലത്തു തന്നെ പതിവ്രതയായി ജീവിച്ച ഇവരെ വിശുദ്ധ സ്ത്രീ എന്നർത്ഥം വരുന്ന അത്വാഹിറ എന്നാണ് വിളിച്ചിരുന്നത്. സമ്പന്നത, നല്ല തറവാടിത്തം, നല്ല കച്ചവടക്കാരി,ഉയർന്ന സൗന്ദര്യത്തിനുടമ തുടങ്ങി ഒട്ടനവധി മഹത്വങ്ങളുൾകൊള്ളിച്ച മഹതിയായിരുന്നു ഖുറൈശികളിലെ സ്ത്രീകളുടെ നേതാവ്. ഫാത്തിമ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
51.4 ° F
52.1 °
49.6 °
84%
3.2mph
100%
Fri
61 °
Sat
58 °
Sun
60 °
Mon
51 °
Tue
57 °
- Advertisement -

Must Read