നബി സ.യുടെ വഫാതും അനന്തര കര്‍മങ്ങളും
ചോദ്യം: വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു?
ഉത്തരം: റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല. കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്.
ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം...
ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം.
ഒന്ന്: സാര്‍വ്വകാലികം.
രണ്ട്: സാര്‍വ്വദേശീയം
മൂന്ന്: ജനകീയം
എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...
ജിന്ന്, പിശാച് ഒരു ഖുര്‍ആന്‍ വായന
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല (അദ്ദാരിയാത്ത്: 56). നബി(സ്വ) പറയുന്നു: ''എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.'' ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ...
വായനയുടെ ചരിത്രവും വര്‍ത്തമാനവും
തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍.
വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...
പുഞ്ചിരിയുടെ പുണ്യം
പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം. പ്രവാചകരെല്ലാം ജനങ്ങളെ അഭിമുഖീകരിച്ചത് സുസ്‌മേരവദനരായിട്ടാണ്. സ്‌നേഹം ജനിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ അത് കാരണമാകുന്നു. നിഷ്‌കളങ്കവും വിശാലവുമായ ഹൃദയത്തിന്റെ ആത്മസൗന്ദര്യമാണ് മുഖ കമലത്തിൽ വിടരുന്നത്. അത് പൊതുസ്വീകാര്യതയെ സ്വാധീനിക്കുന്നതും വിജയത്തിന്റെ വിലാസവുമാണ്. ഉറുമ്പുകളുടെ ജാഗ്രതാ സന്ദേശം കേട്ട സുലൈമാൻ നബി(അ) ചിരിച്ചത് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. പ്രവാചക ശ്രേഷ്ഠർ (സ) സദാസമയം പ്രസന്നമുഖനായിരുന്നു. തിരു നബിയോളം സുസ്‌മേരവദനനായി മറ്റൊരാളെയും ഞാൻ...
സാമൂഹികബോധം
വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. 'ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.'
സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ...
പരസ്പര ബഹുമാനം
സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു "ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു" .
വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ ഈ സംസ്കാരം രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു. അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും.
പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്. മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം അതിന്റെ ഭാഗം തന്നെ. "അല്ലാഹുവിനെയും അവന്റെ...
കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും
1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍?
ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക.
2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്?
ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...
നല്ല മാതാവ്
മാതാവിന്റെ മഹത്വം അതുല്യവും അത്യുന്നതവുമാണ്. സ്‌നേഹത്തിന്റെ ഉറവിടവും കരുണക്കടലുമാണവർ. പവിത്രകളായ പല സ്ത്രീരത്‌നങ്ങളെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സർവകാല സ്ത്രീജനങ്ങൾക്കു പഠിക്കാനും പകർത്താനുമുള്ള മാതൃകാ മഹതികൾ. ഈസാ നബിയുടെ മാതാവിനെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നു. അവർ 'ദൃഢ വിശ്വാസിയും സത്യസന്ധയും' ആയിരുന്നു എന്നും, അല്ലാഹു അവരെ മറ്റു സ്ത്രീകളെക്കാൾ വിശിഷ്ടയും വിശുദ്ധയും ആക്കിയിരിക്കുന്നു എന്നും ഖുർആൻ അറിയിക്കുന്നു. പവിത്ര ജീവിതത്തിന്റെയും ചാരിത്ര്യ സംരക്ഷണത്തിന്റെയും ഉദാത്ത മാതൃകയാണ് ആ ജീവിതം. ദൃഢവിശ്വാസത്തിന്റെയും തീക്ഷ്ണ ക്ഷമയുടെയും...
ഇ.കെ ഹസന്‍ മുസ്ലിയാര്‍; മൂന്ന് ഓര്‍മകള്‍
1. കൊടുങ്കാറ്റടങ്ങിയ നാള്‍
കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്‌കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു....
Weather
London
overcast clouds
55.4
°
F
56.5
°
53.6
°
80%
2.5mph
100%
Sun
67
°
Mon
62
°
Tue
64
°
Wed
58
°
Thu
54
°























