അയാ സോഫിയ: ചരിത്രവും വർത്തമാനവും
അ
വർത്തമാന ലോകരാഷ്ട്രീയ ചർച്ചകളിൽ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത,
സാംസ്കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിർമ്മിതിയെ സംബന്ധിച്ച തുർക്കി ഗവണ്മെന്റിന്റെ പുതിയ നിയമ ഭേദഗതിയാണ് ഇത്തരം ചർച്ചകൾക്ക് നിദാനമായത്. വിവിധ കാലങ്ങളിലായി സംഭവിച്ച നിർണായകമായ മാറ്റിതിരുത്തലുകളുടെ പുതിയൊരദ്ധ്യായമായിട്ടാണ് ഇതിനെ നോക്കിക്കാണേണ്ടത്.
വിസ്മയനിർമ്മിതി
വാസ്തുവിദ്യാ വിസ്മയങ്ങളും നിർമ്മാണ...
മുറാദ് ഹോഫ്മാൻ; പടിഞ്ഞാറിനും ഇസ്ലാമിനുമിടയിൽ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ അംബാസിഡറായും ജര്‍മന്‍ നയതന്ത്ര വക്താവായും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച ശേഷം വിശുദ്ധ മതത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇസ്‌ലാമിന്റെ പാടിഞ്ഞാറന്‍ അംബാസിഡര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. അള്‍ജീരിയക്കാരുടെ യുദ്ധാനന്തര വിമോചന സമരങ്ങളും ഇസ്‌ലാമിക കലയുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. 1960കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കേ...
വിഷാദരോഗം; ഇസ്ലാമിന് പറയാനുണ്ട്
അർജുൻ ഭരദ്വാജ് എന്ന എഞ്ചിനീയറിംങ് വിദ്യാർത്ഥി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ലൈവായി തന്റെ മരണ രംഗങ്ങൾ ഈ ഇരുപത്തിമൂന്ന്കാരൻ പങ്ക് വെച്ചിരുന്നു. അർജുൻ ഒരു വിഷാദ രോഗിയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു.
...
യൂനുസ് നബി (അ)
വഴികേടിലകപ്പെട്ട മനുഷ്യകുലത്തിനു സന്മാർഗത്തിലേക്കുള്ള വഴികാട്ടികളാണ് അമ്പിയാക്കൾ. ബഹുദൈവാരാധനയിൽ നിന്ന് ഇലാഹീതൗഹീദിന്റെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിലേക്കുള്ള മധ്യവർത്തികൾ. പ്രവാചക ശൃംഖലയിലെ പ്രധാനിയാണ് യൂനുസ് നബി (അ).
"وان يونس لمن المرسلين".
വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിക്കപ്പെട്ട ഇരുപത്തഞ്ചു പ്രവാചകരിൽ ഒരാൾ. ഉന്നത വ്യക്തി പ്രഭാവത്തിനുടമയായ പിതാവ് 'മത്ത' പ്രവാചകൻ യൂസുഫ് നബിയുടെ സഹോദരൻ ബെന്യാമിന്റെ പരമ്പരയിൽപെട്ടവരാണ്. ഇറാഖിലെ മൗസിലിനടുത്തുള്ള നിനേവാ സമൂഹത്തിലേക്കാണ് ഇലാഹീ പ്രബോധനാർത്ഥം മഹാൻ കടന്നുചെല്ലുന്നത്. ദുർവഴികളിൽ അഭിരമിച്ചിരുന്ന നിനേവക്കാരെ തബ്ലീഗിൻ്റെ ഉൾസാരം...
കിതാബുൽ മിൻഹാജ്
ശാഫി കർമ്മധാരയിലെ തുല്യതയില്ലാത്ത പണ്ഡിതരാണ് ഇമാം നവവി(റ). നാല്പത്തിയഞ്ച് വർഷത്തെ ചെറിയ ജീവിതത്തിൽ രചനാ ലോകത്ത് വലിയ സംഭാവന നൽകിയാണ് മഹാൻ വിട പറയുന്നത്. വിവാഹ ജീവിതം പോലും മറന്ന് ഗ്രന്ഥ രചനയിൽ വ്യാപ്രതനായി. കർമശാസ്ത്രത്തിൽ നവവി ഇമാമിനെ തിരുത്തി പിന്നീട് രചന നടന്നിട്ടില്ല എന്നത് മഹാന്റെ മഹത്വം വിളിച്ചു പറയുന്നു. ശാഫി ഫിഖ്‌ഹിൽ തന്നെ കനപ്പെട്ട പത്തോളം കിതാബുകൾ രചിച്ചിട്ടുണ്ട്. എഴുത്തിലെ ലാളിത്യം മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.
നവവി ഇമാമിന്റെ...
Weather
London
overcast clouds
57.1
°
F
57.8
°
55.9
°
85%
0.8mph
100%
Tue
59
°
Wed
63
°
Thu
53
°
Fri
66
°
Sat
78
°



















