ബീവി സ്വഫിയ്യ (റ)
ഹിജ്റയുടെ പത്ത് വർഷങ്ങൾക്ക് മുമ്പ് ഖൈബറിലാണ് തിരുനബിയുടെ പത്നിയായ സ്വഫിയ്യ (റ) ജനിച്ചത്. ബുദ്ധിമതിയും കുലീനയുമായ മഹതി മൂസ നബിയുടെ സഹോദരൻ ഹാറൂൻ നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. ബനൂ ഖുറൈള ഗോത്രത്തിലെ ബറ് ബിൻത് ശമൗഅൽ ആണ് മഹതിയുടെ മാതാവ്. ബനുന്നളീർ ഗോത്രക്കാർക്ക് മദീനയിൽ നിന്ന് അവധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവർ ഭൂരിപക്ഷം ആളുകളും ഖൈബറിലേക്ക് പോയി. സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊച്ചു കുട്ടിയായിരുന്ന സ്വഫിയ്യയും പിതാവിന്റെ കൂടെ പോയി.
ഖുറൈള ഗോത്രക്കാരനായ...
റമളാൻ മുന്നൊരുക്കം: ചില ഓർമകൾ
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബാഹ്യവും ആന്തരീയവുമായ ശുദ്ധീകരണത്തിനും ഇഹലോക ജീവിതത്തിൽ ധാരാളം നന്മകൾ ചെയ്ത് പരലോക ജീവിതം ധന്യമാക്കുന്നതിനായി കൂടുതൽ കഠിനാധ്വാനത്തിനുമുള്ള മാസമാണ് റമളാൻ. വിശ്വാസി കാത്തിരുന്ന ദിനങ്ങൾ വിളിപ്പാടകലെയാണ്. കത്തിനിൽക്കുന്ന പ്രകാശ ഗോപുരത്തിലേക്ക് വിശ്വാസി ഒരോ നിമിഷത്തിലും അത്യാർത്തിയോടെ അടുക്കുകയാണ്. മഹനീയമായ മാസത്തിന്റെ പുണ്യം അറിയിക്കാനാണല്ലോ മുത്ത് നബി(സ്വ) റമളാനിന്റെ രണ്ട് മാസം മുൻപേ അതായത് റജബിന്റെ ചന്ദ്രനുദിച്ചത് മുതൽ ബറകത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. മുസ്ലിം വീടുകളിലെ പ്രായമായ ഉമ്മമാർക്കും ഉപ്പമാർക്കും തൊണ്ണൂറിലധികം...
പ്രാർത്ഥനയും ഇജാബത്തും
നീ പ്രാർത്ഥനയിൽ വാശി പിടിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ ദാനമാകുന്ന അതിൻ്റെ ഉത്തരം വൈകിപ്പോകുന്നതിൽ നിരാശപ്പെടാൻ പാടില്ല. അള്ളാഹു നിനക്ക് ഉത്തരം നൽകാമെന്നേറ്റത് നിനക്ക് വേണ്ടി അവൻ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സമയത്തിലുമാണ്. അല്ലാതെ നീ ഉദ്ദേശിക്കുന്ന വിഷയത്തിലും സമയത്തിലുമല്ല.
ആറാമത്തെ ഹിക്മയാണ് മുകളിൽ ഉദ്ധരിച്ചത് . എന്താണ് ഞാനെത്ര പ്രാർത്ഥിച്ചിട്ടും അല്ലാഹു സ്വീകരിക്കാത്തത് എന്ന് വിശ്വാസിക്ക് അറിഞ്ഞോ അറിയാതെയോ തോന്നാറുണ്ട്. ആകസ്മികമായി ഉള്ളിൽ മുള പൊട്ടുന്ന പുതിയ സ്വപ്നങ്ങളെ നമുക്ക് ക്ഷണനേരം കൊണ്ട് ഫലമായി കിട്ടണമെന്ന ചിന്തയാണ് മനുഷ്യന്. ആഗ്രഹസാഫല്യത്തിനായി...
ജുമുഅ ഖുതുബയും അറബി ഭാഷയും
വെള്ളിയാഴ്ച മുസ്ലിമിന് പെരുന്നാളാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച് നേരെത്തെ പള്ളിയിലെത്തിയും നല്ല ഭക്ഷണം വിളമ്പിയും ഈ ദിനത്തെ അർഹിച്ച രീതിയിൽ സ്വീകരിക്കുന്നവരാണ് ലോക മുസ്ലിമുകൾ. വെള്ളിയാഴ്ച ഒഴിച്ചുകൂടാനാവാത്ത കർമങ്ങളാണ് രണ്ട് ഖുതുബയും തുടർന്നുള്ള രണ്ട് റക്അത് നിസ്കാരവും. പ്രവാചക പൂംഗവർ സ്വല്ലള്ളാഹുഅലൈഹിവസല്ലം തങ്ങളുടെ കാലം മുതൽ ഈ അടുത്ത കാലം വരെ ഈ മഹത്തായ ആരാധന അറബിയിലായിരുന്നു നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങളായി ചില ഉൽപതിഷ്ണുക്കൾ ഖുതുബ കേവലം പ്രസംഗമാണെന്നും ജനങ്ങൾക്ക് മനസ്സിലാകാൻ മലയാളത്തിൽ ആകൽ അനിവാര്യമാണ്...
Weather
London
overcast clouds
70.5
°
F
72
°
68
°
65%
1.9mph
100%
Thu
72
°
Fri
68
°
Sat
71
°
Sun
73
°
Mon
71
°


















