ആസൂത്രണം ആവാം. പക്ഷേ ലളിതമാവണം

അല്ലാഹു ഒരാളെ ഒരു ജീവിത മാർഗ്ഗത്തിൽ നിർത്തിയതോടു കൂടെ അയാൾ അതിൽ നിന്ന് മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽ പെട്ടതാണെന്ന് പറഞ്ഞു .ഇനി അതിന്റെ നേർവിപരീതമായ വശമാണ് പറയുന്നത്. എല്ലാവിധ ജോലികളിൽ നിന്നും ഭൗതിക വ്യാപാരങ്ങളിൽ നിന്നും അല്ലാഹു ഒരാളെ മാറ്റി നിർത്തിയിരിക്കുന്നു. എന്നാൽ ഇനി അയാൾ അത് വെടിഞ്ഞു കൊണ്ട് ,മറ്റു ജീവിത മാർഗങ്ങളിലേക്ക് പ്രവേശിക്കുകയെ ന്നത് ഉന്നതമായ ഇച്ഛാശക്തിയിൽ നിന്നുള്ള പതനമാണ് .ഇവിടെ ഓരോരുത്തർക്കും ഉചിതമായ ഇടങ്ങളിൽ അല്ലാഹു അവരെ പ്രതിഷ്ഠിക്കുന്നു . ആ...

ബറാഅത്ത് രാവും ബറാഅത്ത് നോമ്പും

ശഅബാൻ വലിയ ബഹുമാനമുള്ള മാസമാണ്. തിരുനബി (സ്വ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള നിർദേശം വന്നതും, മസ്ജിദുൽ അഖ്സയിൽ നിന്ന് വിശുദ്ധ കഅബയിലേക്ക് തിരുനബിയുടെ ആഗ്രഹപ്രകാരം ഖിബ്‌ല മാറ്റിയ സുവിശേഷം ഇറക്കിയതും ശഅബാനിലാണ്. ശഅബാനിലെ പതിനഞ്ചാം രാവ് ലൈലതുൽ ബറാഅ (ബറാഅത്ത് രാവ്) എന്ന പേരിൽ അറിയപ്പെടുന്നു. പ്രസ്തുത രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് കൊണ്ട്...

നിർത്തിയിടത്ത് നിൽക്കണം

ഒരാളെ ജീവിതസന്ധാരണ മാർഗ്ഗത്തിൽ അള്ളാഹു നിർത്തിയതോടു കൂടി അതിൽനിന്ന് അയാൾ മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽപെട്ടതാണ്.ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ,വിശ്വാസിയായ മനുഷ്യൻ രണ്ടാലൊരു നിലപാടുകാരനാണ് . ഒന്ന്, ഭൗതികമായ സർവ്വ വ്യവഹാരങ്ങളിൽ നിന്നും പുറം തിരിഞ്ഞു നിന്നു കൊണ്ട് രാപ്പകൽ ഭേദമന്യേ നിതാന്തമായി അല്ലാഹുവിന്റെ ആരാധനയിൽ മുഴുകുന്നവർ,ഓർക്കാപ്പുറത്ത് അല്ലാഹുവിന്റെ ഭക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നവരാണവർ. അനിവാര്യമായ ആരാധനകളൊക്കെ മുറതെറ്റാതെ ചെയ്യുകയും ശേഷിക്കുന്ന സമയങ്ങളിൽ ഉപജീവനത്തിനുവേണ്ടി അഥവാ കുടുംബക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടർ.ഹലാലായ ഏതു ജോലിയും...

ഇമാം അബൂഹനീഫ(റ)

കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം അബൂ ഹനീഫ(റ). നുഅ്മാനുബ്നു സാബിത് എന്നാണ് യഥാർഥ നാമം. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം. ഹിജ്റ 80ല്‍ ഇറാഖിന്റെ ആസ്ഥാനമായ കൂഫയിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലത്തു തന്നെ വൈജ്ഞാനിക വിഷയങ്ങളോട് അദ്ദേഹം വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചു. ഇമാം ശഅ്ബിയുമായിട്ടുള്ള കൂടിക്കാഴ്ചയാണ് അബൂഹനീഫ(റ)യെ വൈജ്ഞാനിക ലോകത്തേക്ക്, പ്രത്യേകിച്ച് കര്‍മ്മശാസ്ത്ര മേഖലയിലേക്ക് തിരിച്ചു വിട്ടത്. ഇല്‍മുല്‍ കലാമില്‍ അദ്ദേഹം നേടിയ പ്രാവീണ്യം കൊണ്ട് ഇസ്‌ലാമിനെതിരെ ഇല്‍മുല്‍കലാമിന്റെ ആളുകള്‍ ഉന്നയിച്ചിരുന്ന വാദങ്ങളുടെ...

കിതാബുൽ ഹികം

ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി (റ ) വിൻറെ വിശ്രുത ഗ്രന്ഥമാണ് അൽ ഹികം. ശൈഖുൽ മശാഇഖ് അഥവാ ആത്മീയ ഗുരുക്കന്മാരുടെ ഗുരുവായിട്ടാണ് സിക്കന്ദരി തങ്ങൾ അറിയപ്പെടുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അത്വാഇല്ലാഹി സിക്കന്ദരി എന്നാണ് പൂർണ്ണ നാമം. ശാഫി മദ്ഹബ് കാരനായ ശൈഖ് അബൂഹസൻ ശാദുലി (റ) വിൻ്റെ ശിഷ്യൻ കൂടിയാണ് . കൈേറോവിൽ ആത്മീയ ഗുരുവായി സേവനമനുഷ്ഠിച്ച മഹാൻ്റെ വഫാത്തും അവിടെ തന്നെയാണ്. ഹിജ്റ എഴുന്നൂറ്റി ഒമ്പത് ജുമാദുൽ ആഖിർ മാസത്തിലായിരുന്നു വഫാത്ത്....