ശാഫിഈ മദ്ഹബിലെ പ്രകൃതി വീക്ഷണം

പ്രകൃതിയോടും പ്രകൃതി വിഭവ സംരക്ഷണങ്ങളോടുമുള്ള ഇസ്ലാമിന്റെ നിലപാടുകൾ ചൂഷണ വിരുദ്ധത എന്നതിലുപരി സുസ്ഥിര വികസനങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ഖുർആനിന്റേയും ഹദീസുകളുടേയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടേയും വീക്ഷണങ്ങളിലൂടെ കടന്ന് പോകുമ്പോൾ പരിസ്ഥിതി സൗഹാർദ്ദ മതമാണ് ഇസ്ലാമെന്ന് കൂടുതൽ ബോധ്യമാകുന്നു. ശറഇയ്യായ അറിവുകൾ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങൾ ഇൽമുൽ അഖായിദ്, ആത്മശുദ്ധീകരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇൽമുത്തസവ്വുഫ്, ബാഹ്യാവയവങ്ങളുടെ പ്രവർത്തികളെ ചർച്ച ചെയ്യുന്നതിന് ഇൽമുൽ ഫിഖ്ഹ് എന്നിവയാണവ. ഫിഖ്ഹ് അഥവാ കർമ്മശാസ്ത്ര സരണിയിലെ നാലു ധാരകളിൽ പ്രധാനപ്പെട്ടതാണ് ശാഫി മദ്ഹബ്. സാമൂഹിക-വൈയക്തിക...

തൊപ്പി വെച്ച കൊറോണയും തെരുവിലെ അലർച്ചകളും

  "We were just winning when they did everything to defeat us" ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിൻ്റെ പ്രധാന ഉറവിടമായി നിസാമുദ്ദീൻ സമ്മേളനം മാറിയ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം സംപ്രേഷണത്തിലെ, ചാനലുടമസ്ഥരിൽ പ്രധാനിയും അവതാരകനുമായ  അർണബ് ഗോസ്വാമിയുടെ പരാമർശമാണിത്. ഇതിലെ 'ഞങ്ങൾ', 'അവർ' എന്നീ വാക്കുകളുടെ ഉദ്ദേശ്യം വ്യക്തമാണ്. ഞങ്ങൾ എന്നത് ഇന്ത്യയെയും കോവിഡിനെതിരെയുള്ള അതിൻ്റെ പോരാട്ടങ്ങളെയും സൂചിപ്പിക്കുമ്പോൾ അവർ എന്നത് തബ്ലീഗ് ജമാഅത്തിനെ സൂചിപ്പിക്കുന്നു. പക്ഷെ അർണബിൻ്റെ ഒരു സ്ഥിരം...

മൃഗപരിപാലനം ഇസ്‌ലാമിൽ

ഇസ്‌ലാമിലെ മൃഗപരിപാലനമെന്ന് കേൾക്കുമ്പോഴേക്കും അറവുകാരനെയും ബലിമൃഗത്തെയുമായിരിക്കും ഒരു പക്ഷെ പൊതുജനങ്ങളുടെ മനസിലേക്ക് ഓടി വരുന്നത്. അറവും മാംസഭോജ്യവും പതിവാക്കിയവനും ഒട്ടും ദയയില്ലാത്തവനുമായ ഒരുവന്റെ ചിത്രം നേരത്തെ വരച്ചു വെച്ചിട്ടുള്ളതിനാൽ ഇതിലപ്പുറമൊന്നും പൊതുജനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മൃഗങ്ങൾ മനുഷ്യന് ഉപയോഗിക്കാനുള്ളതാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമൊന്നുമില്ല. സൂറത്തുന്നഹ് ലിലെ 5, 6, 7 ആയതുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ് والأنعام خلقها لكم فيها دفء ومنافع ومنها تأكلون، ولكم فيها جمال حين تريحون وحين تسرحون ٥ وتحمل أثقالكم...

പ്രവാചക വൃത്താന്തമെന്ന ജ്ഞാന സ്രോതസ്സ്

ജ്ഞാനമെന്നാൽ ഉറപ്പുള്ളതും വസ്തുനിഷ്ഠവുമായ അചഞ്ചലമായ അറിവാണ്(1). ഏതൊരു കാര്യത്തിലും ശരിയായ വിശ്വാസം രൂപപ്പെടാൻ ജ്ഞാനം അനിവാര്യമാണ്. ജ്ഞാനപിൻബലമില്ലാത്ത വിശ്വാസങ്ങൾ അബദ്ധങ്ങളോ ചഞ്ചലമോ അസ്ഥിരമോ ആയിരിക്കും. മനസ്സിലെത്തുന്ന അറിവ് ജ്ഞാനമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാപിനികളാണ് ജ്ഞാനോപാധികൾ. ഇവയേതെങ്കിലും ഒന്ന് വഴിയാണ് അറിവ് ലഭിച്ചിട്ടുള്ളതെങ്കിൽ സംഗതി ജ്ഞാനം തന്നെ. അതല്ലെങ്കിൽ ജ്ഞാനമല്ല താനും. ജ്ഞാനമാണെങ്കിൽ നമുക്കത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ പോലും അംഗീകരിച്ചേ പറ്റൂ. ഒരിയ്ക്കലും സംഭവിക്കില്ലെന്ന് നാം നിനച്ച കാര്യം കൺമുന്നിൽ സംഭവിക്കുമ്പോൾ മാനസികമായി അതുൾക്കൊള്ളാനാവുന്നില്ലെങ്കിലും അത് സംഭവിച്ചു എന്ന് നാം...

അനുരാഗിയോട് ഞാൻ അടുക്കുക തന്നെയാണ്

അനുരാഗി പ്രണയത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്നവന് മുന്നിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കിയെങ്കിലും അയാൾ അനുരാഗി നിരപരാധിത്വം തെളിയിക്കുന്നതിനായി സമർപ്പിച്ച ന്യായങ്ങളൊന്നും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതു കണ്ട അനുരാഗി അയാളോട് പറയുകയാണ്: ١٠-عدَتْكَ حالِيَ لا سِرِّي بمُسْتَتِرٍ عن الوُشاة ِ ولادائي بمنحسمِ ( എൻറെ അവസ്ഥ നിനക്കുമുണ്ടാവട്ടെ, എൻറെ സ്നേഹം ദുഷ് പ്രചാരകർക്ക് നിഗൂഢമായതല്ല, എന്റെ അസുഖം എന്നിൽനിന്നും നീങ്ങി പോവുകയുമില്ല.) അദത്ക(عدتك ) എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പ്രണയത്തെ തുടർന്ന് കവിക്കുണ്ടായ അവസ്ഥാവിശേഷം ആക്ഷേപകനിലും  വന്നു ചേരട്ടെ...