ഓഹരി വിപണിയും ഇസ്ലാമും
ആഗോള സാമ്പത്തിക മേഖലയുടെ കണ്ണും കാതും ഉടക്കി നിൽക്കുന്നത് ഓഹരി വിപണിയിലാണ്. ഇന്ന് സാമ്പത്തിക വികാസത്തിന് ഏറ്റവും സുതാര്യവും കൃത്യവുമായ മാർഗ്ഗമായിട്ടാണതിനെ പരിചയപ്പെടുത്തുന്നത്. ഓരോരുത്തരുടെയും സമ്പത്തിനെ സ്വകാര്യ തടവറകളിൽ സൂക്ഷിച്ചു വെക്കുന്നതിനു പകരം സാമ്പത്തിക ക്രയവിക്രയ കേന്ദ്രങ്ങളിൽ ഏൽപ്പിച്ച് അധ്വാനമില്ലാതെ ലാഭം കൊയ്യുന്നു.
നിലവിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പൂർണ്ണമായും ചൂഷണാത്മകമായതിനാൽ ഇസ്ലാമിന് ഈ രീതിയോട് വിയോജിപ്പുണ്ട്.ഒരു തരത്തിലുള്ള ഊഹക്കച്ചവടത്തെയും അംഗീകരിക്കുന്നില്ല ഇസ്‌ലാം. കച്ചവടത്തിലെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ചരക്കിൽ ഉടമാവകാശം ഉണ്ടായിരിക്കണമെന്നത്. നിൻറെ കൈവശമില്ലാത്ത ചരക്ക് വിൽക്കരുതെന്ന...
ഇമാം ബുഖാരി: തിരുവചനങ്ങളുടെ കാവലാള്‍
ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒാമതായി സ്വീകരിക്കപ്പെടു വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ സ്ഥാനം മഹത്തരമാണ്. സ്വഹാബികുളുടെയും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുമാരുടെ ശേഷം സമുദായത്തിന് അന്വശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തമായ വിശ്വ പ്രസിദ്ധ പ്രതിഭാശാലി. ഇമാം ബുഖാരി(റ) വിന്റെ ജീവിതവും രചനയും ഇസ്‌ലാമിക വൈജ്ഞാനിക ശാഖയില്‍ ധന്യമായ അധ്യായങ്ങളാണ്.
മുഹമ്മദ് എന്നാണ് പേര്. അബൂ അബ്ദില്ല ഓമനപ്പേര്. ഹദീസിലെ അമീറുല്‍...
ബദർ : അതിജീവനത്തിന്റെ ആദ്യ പടി
ലോകത്ത് മുസ്ലിം അതിജീവനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ് യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു.
ബദർ ചരിത്രം
ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...
ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര പരിഹാരം ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചോ എന്നവര്‍ അന്വേഷിക്കും. ഉണ്ട് എന്ന മറുപടി ലഭിച്ചാല്‍ മാത്രമേ അവര്‍ അതിന് പരിഹാരം നിര്‍ദേശിച്ചിരുന്നുള്ളൂ. ഇല്ല എന്നാണ് മറുപടിയെങ്കില്‍ സംഭവിച്ചതിന് ശേഷം മടങ്ങിവരാന്‍ അവശ്യപ്പെടും. ഇതായിരുന്നു അവരുടെ ശൈലി. പിന്നെ അക്കാലത്ത് പ്രശ്‌നങ്ങള്‍ കുറവും മറുപടി...
തറാവീഹ് വിവാദങ്ങളും വസ്തുതയും
മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിന്റെ നാനോന്മുഖ രംഗങ്ങളിലും ഗണ്യമായ പരിപ്രേക്ഷ്യവുമായാണ് പ്രതിവര്‍ഷം റമളാന്‍ കടന്നുവരുന്നത്. റമളാന്റെ ഉല്‍കൃഷ്ടമായ പാലനങ്ങളില്‍ തറവീഹിന് നുസ്തുലമായ പങ്കാണുള്ളത്. മാത്രമല്ല അത് റമളാനിന്റെ സ്വന്തം പ്രത്യേകതയാണ്.
പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയം അന്യമായത് മൂലം വിരസമായ മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ശാന്തിയുടെ പ്രതീകമായാണ് തറാവീഹിനെ നാം വിലയിരുത്തേണ്ടത്. വൈകാരിക സമസ്യകളെ മനസ്സില്‍ നിന്നു പിഴുതെറിഞ്ഞ് ഇലാഹീ സാനിധ്യത്തോടെ ആധ്യാത്മീകതയുടെ പാരമ്യതയിലേക്ക് നയിക്കാനാണ് റമളാന്‍...
Weather
London
overcast clouds
65.8
°
F
67.5
°
64
°
80%
2.9mph
100%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















