സാമൂഹിക പ്രവർത്തനങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ

സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനെ വിശ്വാസത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന മതമാണ് ഇസ്ലാം.വിശ്വാസത്തിന്റെ എഴുപതിൽ പരം ശാഖകളിൽ ഏറ്റവും താഴെയുള്ളതായി ഇസ്ലാം എണ്ണിയത് വഴിയിലെ തടസ്സങ്ങൾ നീക്കംചെയ്യലാണ്."നന്മയിൽ നിങ്ങൾ പരസ്പരം സഹകരിക്കുക,അധർമ്മത്തിലും ശത്രുതയിലും നിങ്ങൾ പരസ്പരം നിസ്സഹകരണം പുലർത്തുക"(മാഇദ:2) എന്ന ഖുർആൻ വാക്യം ഇസ്‌ലാം സാമൂഹിക പ്രവർത്തനത്തിന് നൽകുന്ന പ്രാധാന്യം മനസ്സിലാക്കി തരുന്നുണ്ട്. ഇസ്ലാം മുന്നോട്ടു വെക്കുന്ന സാമൂഹിക സേവനം മനുഷ്യരുമായി ബന്ധപ്പെട്ടത്...

ഉയ്ഗുർ മുസ്‌ലിംകൾ:വംശഹത്യയുടെ കമ്മ്യൂണിസ്റ്റ് മാതൃക

ജനാധിപത്യവും സമത്വവും മുഖമുദ്രയാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇത്തരം സമത്വഭാവനകളും മനുഷ്യത്വ സിദ്ധാന്തങ്ങളും കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്മ്യൂണിസം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഭരണം നടത്തിയ നാടുകളിലെല്ലാം തങ്ങളുടെ ക്രൂരതയുടെ യഥാർത്ഥ മുഖം അവർ പുറത്തെടുത്തിട്ടുണ്ട്. ചരിത്രത്തിലുടനീളം കാലാനുസൃതമായി അക്രമോത്സുക ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളെ നമുക്ക് കാണാനാവും.തങ്ങൾക്ക് പറ്റാത്തവർക്കെതിരെ ഏത് കഠിനമായ നടപടികളും നീക്കങ്ങളും എടുക്കാൻ കമ്മ്യൂണിസ്റ്കൾ മടിക്കാറില്ല. അത്തരത്തിലുള്ള തുടർച്ചയായ കമ്മ്യൂണിസ്റ്റ് നരനായാട്ടിന്റെ വർത്തമാനകാല...

ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന

വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു.  ഏതൊരു കുട്ടിയുടെയും ജനനം...

പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര

മുജ്തബ സി.ടി ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി ഖുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...

ഇബ്നുൽ ഹൈസം:ആധുനികപ്രകാശശാസ്ത്രത്തിന്റെ പിതാവ്

മുജ്തബ സി.ടി ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ നമുക്ക് പരിചയപ്പെടാം. ലോക...

ക്രോണി ക്യാപിറ്റലിസവും തകരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയും

മുജ്തബ സി. ടി ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി കോർപ്പറേറ്റുകൾ രാജ്യം വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെയും അല്ല സ്വീകരിച്ചിട്ടുള്ളത്. മറിച്ച് രണ്ടു രീതിയുടെയും മധ്യത്തിൽ നിന്നുള്ള മിശ്ര സമ്പദ് വ്യവസ്ഥയാണ് രാഷ്ട്ര ശിൽപ്പികൾ നമുക്ക് വിഭാവനം ചെയ്തിട്ടുള്ളത്....

മർഹബൻ യാ ശഹ്റ റമളാൻ

ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടം റജബെത്തി, ശഅബാൻ ഒരു കൈയ്യകലെയും.പുണ്യങ്ങളുടെ സൗരഭ്യ പൂക്കൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി നമ്മിലേക്ക് സമാഗതമാനിരിക്കുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മ ഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്ലിം ലോകം ഒരുക്കം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. യഥാർഥത്തിൽ നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമളാനിനെ വിശ്വാസികൾ നിരന്തരം വിളിച്ച് വരുത്തുകയാണ്. നമ്മുടെ വീട്ടിൽ ഒരു...

മലബാർ സമരം;വർഗീയ ലഹളയല്ല, അധിനിവേശ വിരുദ്ധ പോരാട്ടമാണ്

ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടംഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മലബാറിലെ ധീരയോദ്ധാക്കൾ നടത്തിയ സമര പോരാട്ടങ്ങൾ വിസ്മരിക്കാൻ പറ്റാത്ത ചരിത്രമാണ്. ബ്രിട്ടീഷുകാർക്കെതിരെ രാജ്യമെങ്ങും സമരങ്ങളും പോരാട്ടങ്ങളും നടക്കുന്ന കാലം. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവുമായി ജാതി-മതഭേദമന്യേ ഇന്ത്യക്കാരെല്ലാം പിറന്ന മണ്ണിൻ്റെ, മാതൃ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അതിൻ്റെ...

മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….

മുബശ്ശിർ പള്ളം മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്.  ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
61.2 ° F
62.3 °
58.9 °
65%
5.8mph
75%
Thu
60 °
Fri
62 °
Sat
58 °
Sun
59 °
Mon
55 °
- Advertisement -

Must Read