റസൂലിന്റെ യാത്രകൾ
ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ.മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്.
അമ്മിഞ്ഞ തേടി
പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും...
ഹാജി നാട്ടിലും ഹാജിയാവണം
ഹജ്ജ് നിർവഹിക്കാൻ ഒരാൾക്ക് കഴിയുന്നതിലൂടെ ഇസ് ലാമിന്റെ മുഴുവൻ സ്തംഭങ്ങളും ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ള മഹാ സൗഭാഗ്യമാണ് കൈവരുന്നത്. മറ്റു പലർക്കും സാധിക്കാത്ത വലിയൊരു സുകൃതത്തിന് സ്റ്ഷ്ടാവ് നൽകുന്ന ഉതവി കൂടിയാണിത്.ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത വഴികളാണ് ഹജ്ജ് വിശ്വാസിക്ക് മുന്നിൽ തുറന്നിടുന്നത്.ഹജ്ജെന്നത് കേവല നിർവഹണത്തിൽ പരിമിതപ്പെടേണ്ട ഒരു കർമമല്ല. അത് ജീവിതത്തിൽ മുഴുവനും പ്രകാശം പരത്തുന്ന രൂപത്തിൽ പ്രതിഫലനശേഷിയുള്ളതാകണം.
'സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. കലർപ്പും കളങ്കവുമില്ലാതെ ഹജ്ജ് നിർവഹിച്ചാൽ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ...
ടിക്ടോക്ക്: ആപ്പിലാകുന്ന കൗമാര ജീവിതങ്ങൾ
ടെക് ലോകത്തെ വരുതിയിലാക്കാനുള്ള ചൈനീസ് ഡിജിറ്റൽ അതികായന്മാരുടെ ശ്രമം അവസാനം വിജയം കണ്ടിരിക്കയാണ്. വാട്സാപ്പിനും ഗൂഗിളിനുമൊക്കെ ചൈനയിൽ നിന്ന് അപരന്മാർ വന്നിരുന്നെങ്കിലും അവക്കൊന്നും അധീശത്വം നേടാനായിരുന്നില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,സ്നാപ്പ് ചാറ്റ്, ആമസോൺ തുടങ്ങിയവക്ക് ഭീഷണിയുയർത്തി വന്ന ആപ്പുകൾക്കും പരിമിതികളുണ്ടായിരുന്നു.എന്നാൽ ടിക്ടോക്ക് എന്ന വീഡിയോ ആപ്പിലൂടെ 'മെയിഡ് ഇൻ ചൈന' അതിജയത്തിന്റെ കഥ പറയുകയാണ്.യൂട്യൂബ്, ഇൻസ്റ്റഗ്രാം,സ്നാപ്ചാറ്റ് എന്നീ ജനകീയ ആപ്പുകളെ അതിവേഗം പുറന്തള്ളിക്കൊണ്ടാണ് 2018ലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പായി ടിക് ടോക്ക് മാറിയിരിക്കുന്നത്.
ബീജിംഗ്...
നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ
വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി.
'എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല........'പതിവില്ലാത്ത വാചാലതയും...
ഇഷ്ഖില്‍ മുക്കിയ തൂലിക
No other poem has attained such renown എന്ന് ദ ന്യൂ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്ലാമില്‍ പറയുന്നത് ബൂസ്വീരി ഇമാമിന്റെ ബുര്‍ദയെ കുറിച്ചാണ്.
ശറഫുദ്ധീന്‍ അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്‌നു ഹമ്മാദു സന്‍ഹാജി അല്‍ ബൂസ്വീരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം. ബാര്‍ബേറിയന്‍ സൂഫി എന്ന് കൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്. കഅബ് ബ്‌നു സുഹൈര്‍(റ) വിന്റെ ബാനത് സുആദക്ക് ശേഷം ഏറ്റവും പ്രശസ്തമായ ഖസ്വീദയാണ് ഖസ്വീദത്തുല്‍ ബുര്‍ദ.
ജനനം
ഹിജ്‌റ 608 ശവ്വാല്‍ 1 ന് ഈജിപ്തിലെ ദിലാസ്...
Weather
London
overcast clouds
65.8
°
F
67.5
°
64
°
80%
2.9mph
100%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















