ഖുര്‍ആനിലെമക്കിയ്യും മദനിയ്യും
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്. ഖുര്‍ആന് ഒരു തിരുത്തലുമില്ല.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാവിഷയമാണ് മക്കിയ്യും മദനിയ്യും. ഖുര്‍ആനെ തിരുനബി (സ)യുടെ കേവല വാക്കുകളായി പരിമിതപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരുപാടു തവണ ശ്രമം നടത്തിയതാണ്. വിശുദ്ധ ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനമാണ് മക്കിയ്യ്, മദനിയ്യ് എന്നിവയുടെ ആധികാരികതയെ കുറിച്ചുള്ള വ്യത്യസ്ത പരാമര്‍ശങ്ങള്‍.
മക്കിയ്യ് മദനിയ്യുകളെ...
മതവും ശാസ്ത്രവും തമ്മില്‍ പോര് മുറുക്കിയത് മതമൗലികവാദികള്‍
1. ദൈവമുണ്ടോ? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? മരണത്തിന് ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? മനുഷ്യോല്‍പത്തിയോളം തന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക്. ചരിത്രപരമായി നിരവധി താത്വിക സംവാദങ്ങളും സംഘട്ടനങ്ങളും സൃഷ്ടിച്ചതാണ് നാസ്തിക- ആസ്തിക വാദങ്ങള്‍. ഭൗതികാതീതമായ ഒരു ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്ന് ദൈവവിശ്വാസികള്‍ വാദിക്കുമ്പോള്‍, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമായി നിരീശ്വരവാദം നിലനിന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങളെ കൂട്ടുപിടിച്ചാണ് ഉത്തരാധുനിക നിരീശ്വരവാദം ഉദയം ചെയ്തിരിക്കുന്നത്. ഡാം ഹാരിസണ്‍, റിച്ചര്‍ഡ് ഡോക്കില്‍സ്, ക്രിസ്റ്റഫര്‍...
ആരാണ് ഇമാം?
''നിങ്ങളുടെ ഇമാമുകള്‍ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യുന്നവരാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി നിവേദനം സമര്‍പ്പിക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ നിസ്‌കാരം പരിശുദ്ധമായി അംഗീകരിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് നല്ലവരെ ഇമാമാക്കുക''.
ഇത്തരം ആശയം ഉള്‍ക്കൊള്ളുന്ന ധാരാളം ഹദീസുകള്‍ കാണാം. നബി(സ) ജീവിച്ചിരുന്നപ്പോള്‍ അവിടുന്ന് തന്നെയായിരുന്നു ഇമാം. വഫാതായതിന് ശേഷം നബിമാര്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായ ഖുലഫാഅ് ഇമാമുകളായി. ഇമാമുമാരും അവരെ നിശ്ചയിക്കുന്നവരും ഗൗരവ പൂര്‍വ്വം കണക്കിലെടുക്കാത്തത് ജമാഅത്തിന്റെ ശോചനീയവസ്ഥക്കുള്ള പല കാരണങ്ങളിലൊന്നാണ്.
''ഇമാം അവന്റെ...
കര്‍മശാസ്ത്രം; പുതിയകാലത്തെ പഠന സമീപനങ്ങള്‍
കര്‍മ്മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണ്ണമായിട്ടുമുണ്ടാകും.
വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു 'മറി' ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ മറി...
മാപ്പിളയെ ഉറക്കിയും ഉണര്‍ത്തിയും ഒരു പാട്ടൊഴുക്ക്
മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ...
Weather
London
overcast clouds
75.5
°
F
77.9
°
74
°
50%
2.6mph
93%
Thu
68
°
Fri
69
°
Sat
70
°
Sun
73
°
Mon
71
°



















