ഖുര്‍ആനിന്റെ ലിപി
വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് 'വായിക്കുക' എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല. അറിവന്വേഷണത്തിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ നിരന്തരം തുറക്കപ്പെട്ടു. ബദ്‌റില്‍ പിടിക്കപ്പെട്ടപ്പോള്‍ അറുപത് അമുസ്‌ലിംകള്‍ക്ക് മോചനദ്രവ്യമായി നബി (സ്വ) നിര്‍ദ്ദേശിച്ചത് ഓരോരുത്തരും പത്ത് മുസ്‌ലിംകളെ എഴുത്തും വായനയും പഠിപ്പിക്കണമെന്നായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ രചന ആദ്യകാലത്ത് ക്രോഡീകൃതരൂപത്തില്‍ നടന്നിട്ടില്ല എന്നത് വാസ്തവമാണ്....
വിവാഹവീട്ടിലെ കാമറകള്‍ നിങ്ങളെ ഒപ്പുകയല്ല, ഒറ്റുകയാണ്
വിവാഹ ചടങ്ങുകള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്ന വീടുകളിലെ സ്ത്രീകളെയാകമാനം ആശങ്കയിലാക്കുന്നതാണ് വടകര സദയം സ്റ്റുഡിയോയിലെ ജീവനക്കാരന്റെ ചെയ്തികളെക്കുറിച്ചു പുറത്തുവന്ന വാര്‍ത്ത. വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി വില്‍പന നടത്തുകയും അത് കാണിച്ചു ഭീഷണിപ്പെടുത്തി സ്ത്രീകളെ തന്റെ ഇംഗിതത്തിന് വഴിപ്പെടുത്തുകയും ചെയ്തു വരികയായിരുന്നു വര്‍ഷങ്ങളായി ജീവനക്കാരനായ ബിബീഷ്. അമ്പതിനായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് അയാളുടെ ഹാര്‍ഡ് ഡിസ്‌കില്‍ പോലീസ് കണ്ടെത്തിയത്. ഇതില്‍ മോര്‍ഫ് ചെയ്ത അശ്ശീലചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്നും...
സാദാത്ത് അക്കാദമിയും സഹോദരന്‍ അയ്യപ്പനും
കേരളത്തെ വീണ്ടും ജാതീയതയിലേക്ക് തള്ളിവിടുകയാണ് ഒരു സുന്നി സ്ഥാപനം. എത്ര ശ്രമകരമായാണ് സഹോദരന്‍ അയ്യപ്പനും ശ്രീ നാരായണ ഗുരുവും പ്രഭൃതികളും ഇവിടെ നിന്ന് ജാതീയതയെ തുടച്ചുനീക്കിയത്.
സയ്യിദ് വംശം ഇസ്ലാമിനകത്തെ എലൈറ്റ് വിഭാഗമാണ്. ഹിന്ദുക്കളിലെ ബ്രാഹ്മണരെപോലെ. തങ്ങള്‍കുട്ടികള്‍ക്ക് മാത്രം ഒരു സംരംഭമോ, അത് തള്ളപ്പെടേണ്ടതാണ്. ജാതി വിരുദ്ധ സമരങ്ങളുടെ ചുവട് പിടിച്ച് ഈ സ്ഥാപനത്തിനെതിരെയും സമരം ഉയര്‍ന്നുവരണം. ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വിപ്ലവാഹ്വാനങ്ങള്‍. പക്ഷേ വിപ്ലവകാരികളെ നിരായുധരാക്കുന്നതായിരുന്നു സുന്നിപക്ഷത്തെ ഇടപെടലുകള്‍.
സജീര്‍ ബുഖാരി
ഇതൊരു സ്വതന്ത്ര പോസ്റ്റല്ല....
ഒരു ഖുര്‍ആന്‍ ഏഴ് ഖിറാഅത്
ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്റെ അവതരണം സംബന്ധിയായി സ്ഥിരപ്പെട്ട ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ട ഈ പദത്തിന് രൂപം എന്ന അര്‍ത്ഥമാണ് കൂടുതല്‍ സംഗതമെന്ന് സുര്‍ഖാനി മനാഹിലുല്‍ ഇര്‍ഫാനില്‍ രേഖപ്പെടുത്തുന്നു.
ഉമര്‍ (റ), ഉസ്മാന്‍ (റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ)...
മറുത്തൊന്നും മിണ്ടരുത്, ഇത് പെറ്റ ഉമ്മയാണ്
ആത്മീയതയുടെ ആനന്ദം 8
യമനില്‍ നിന്നും ഹജ്ജിന് വന്ന ഒരാളെ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) കണ്ടുമുട്ടി. തന്റെ മാതാവിനെയും ചുമലിലേറ്റിയാണ് അയാള്‍ വന്നിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവനും മാതാവിനെ നിലത്തിറക്കാതെ തന്നെ അയാള്‍ നിര്‍വഹിക്കുന്നുണ്ട്. മാതാവിനെ കുളിപ്പിക്കുന്നു, വുളൂ ചെയ്ത് കൊടുക്കുന്നു തുടങ്ങി ആവശ്യമായ പരിചരണങ്ങളെല്ലാം നല്‍കുന്നു. ത്വവാഫ് ചെയ്യുമ്പോള്‍ അയാള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)നോട് ചോദിച്ചു: 'ഓ ഇബ്‌നു ഉമര്‍, ഞാനീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങ് കാണുന്നുണ്ടല്ലോ. ഇതോടെ ഉമ്മയോടുള്ള എന്റെ കടപ്പാട് വീടുമോ?'
അബ്ദുല്ലാഹി ബ്‌നു...
Weather
London
overcast clouds
75.5
°
F
77.9
°
74
°
50%
2.6mph
93%
Thu
68
°
Fri
69
°
Sat
70
°
Sun
73
°
Mon
71
°


















