കലര്‍പ്പില്ലാത്ത കാരുണ്യം
ആത്മീയതയുടെ ആനന്ദം 7
ഇസ്ലാം താതപര്യപ്പെടുന്ന സ്വഭാവങ്ങള്‍, വിശ്വാസികളെ സംസ്‌കരിക്കുന്നു. സ്ഫുടം ചെയ്യുന്നു. മാത്രമല്ല പരലോകത്ത് തിരുനബി(സ)യുമായുള്ള സഹവാസത്തിന് അവസരങ്ങളൊരുങ്ങാനും കാരണമാകും. അഥവാ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഇതിലൂടെ അവന് ഉയരാന്‍ സാധിക്കുന്നു.
തിരുനബി(സ) പറയുന്നു: 'അന്ത്യദിനത്തില്‍, നിങ്ങളില്‍ നിന്നും എന്നോട് ഏറ്റവും അടുപ്പവും സ്‌നേഹവുമുള്ളവര്‍ സല്‍സ്വഭാവികളാണ്'(തുര്‍മുദി)
മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്, 'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാണ്'(ബുഖാരി)
നിര്‍മലമായ സംസാരവും സൗമ്യമായ സമീപനവും കാരുണ്യമുള്ള ഹൃദയത്തിന്റെ പ്രകടനങ്ങളാണ്.
കാരുണ്യം ഹൃദയത്തില്‍ നിര്‍ഗളിക്കുന്ന സവിശേഷമായ സ്വഭാവമാണ്. ഈ വിശേഷണമുള്ളവരുടെ മനസ്സില്‍ ആര്‍ദ്രതയും കൃപയും...
ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍
ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ...
മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- രണ്ട്
മാപ്പിള നേതാക്കള്‍
ആധുനിക ആയുധ സമ്പന്നരായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നാടന്‍ ആയുധങ്ങള്‍ കൊണ്ട് പോരാടുകയെന്നത് അനിവാര്യമായിരുന്നോ എന്ന ചോദ്യത്തിന്റെ നിരവധി അഭിപ്രായങ്ങള്‍ മറുപടിയായുണ്ട്. എന്നാല്‍ കലാപാനന്തരം മലബാറിലെ മുസ്ലിം സമുദായത്തിന് കലാപം നേട്ടത്തിലേറെ നഷ്ടമാണുണ്ടാക്കിയതെന്ന് അവിതര്‍ക്കിതമാണ്. സാമ്രാജ്യത്വശക്തികളുടെ കഠിനമായ വെറുപ്പോ രക്ത സാക്ഷിത്വത്തിനോടുള്ള കൊതിയോ ആയിരിക്കാം മാപ്പിളമാരെ ഇത്തരം ഒരു സമരത്തിന് പ്രേരിപ്പിച്ചത്. കലാപത്തിന്റെ തുടക്കം മുതല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനവധി പേര്‍ രക്തസാക്ഷികളാകുകയും ചെയ്തു. കലാപം വരുത്തിയ ഭൗതികവും സാംസ്‌കാരികവുമായ അനുസ്മരണങ്ങളെ പരിശോധിക്കല്‍ അനിവാര്യമാണ്.
ചരിത്രത്തില്‍...
മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- ഒന്ന്
മലബാര്‍
ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം അല്‍പകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു മലബാര്‍ ജില്ലയുടെ ആസ്ഥാനം. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മലബാര്‍ ജില്ല. ജില്ലയെ ചിറക്കല്‍, കോട്ടയം, വയനാട്, കുറുമ്പനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് എന്നീ താലൂക്കുകളിലായാണ് ക്രമീകരിച്ചിരുന്നത്.
1957ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു....
പ്രണയത്തിന്റെ അന്തര്‍ധാരകള്‍ അറിയാറുണ്ടോ?
ഇണക്കുരുവി 'ഭീകരമായ ക്യാന്‍സറിന് അടിമപ്പെട്ടിരിക്കുന്നുന്നെ വാര്‍ത്ത റഷീദിനെ (പേര് യഥാര്‍ത്ഥമല്ല) തളര്‍ത്തിയില്ല. ദീനീബോധമുളള ആ ചെറുപ്പക്കാരന്‍ തന്നാലാവും വിധം തന്റെ പ്രിയതമയെ ചികിത്സിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ സെന്ററായ സി.എം.സി വെല്ലൂരില്‍ തന്നെ മൂന്ന് തവണ കൊണ്ടുപോയി. തനിക്ക് പരിചയമുളള മുഴുവന്‍ ആത്മീയ സദസ്സുകളിലും 'ഭാര്യയുടെ രോഗശാന്തിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. സാധ്യമായ 'ഭൗതിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടുകൂടി ആത്മീയ ചികിത്സയുടെ വഴിയും അയാള്‍ പരീക്ഷിച്ചിരുന്നു. ചികിത്സകളോട് പോസിറ്റീവായി 'ഭാര്യയുടെ ശരീരം പ്രതികരിക്കുകയും ബ്ലഡ്...
Weather
London
overcast clouds
71.2
°
F
73.1
°
69
°
47%
5.1mph
100%
Fri
69
°
Sat
70
°
Sun
73
°
Mon
71
°
Tue
77
°



















