സുജൂദുകള്‍ക്കിടയിലെ ഇരുത്തം

രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇരിക്കല്‍ നിര്‍ബന്ധമാണ്. എങ്ങനെ ഇരുന്നാലും ഫര്‍ള് വീടുമെങ്കിലും ഇടതു കാലിന്മേല്‍ ഇരിക്കുകയും വലതുകാല്‍ വിരലുകള്‍ നിലത്ത് കുത്തി നിര്‍ത്തുകയും ചെയ്യലാണ് സുന്നത്ത്. കൈവിരലുകള്‍ കാല്‍മുട്ടിനോട് നേരിടുന്ന രൂപത്തില്‍ പരസ്പരം ചേര്‍ത്തിക്കൊണ്ട് വെക്കേണ്ടത്. ഇഅ്തിദാല്‍, റുകൂഅ്, സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ അനക്കമടങ്ങല്‍ നിര്‍ബന്ധമാണ്. ഈ ഇരുത്തത്തില്‍ നിശ്ചിത ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്. രണ്ടാമത്തെയോ അവസാനത്തെയോ റക്അത്തിലല്ലെങ്കില്‍ സുജൂദില്‍നിന്ന് നിറുത്തത്തിലേക്ക് പോകുമ്പോള്‍ ഒന്നിരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തുണ്ട്. ഇവിടെ അനക്കം അടങ്ങേണ്ടതില്ല. എന്നല്ല സുജൂദില്‍ നിന്ന് തല...

ജറൂസലം എന്തുകൊണ്ടെ് ഇസ്രയേലിന്റെ തലസ്ഥാനമല്ല?

ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാമെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റാനുള്ള തിരക്കിട്ട ശ്രമങ്ങളും ഇതിനകം അമേരിക്ക ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്ത. 1967ല്‍ സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തിലാണല്ലോ കിഴക്കന്‍ ജറൂസലം ഇസ്രയേല്‍ നിയന്ത്രണത്തിലാവുന്നത്. വിശുദ്ധ നഗരത്തിന്റെ പടിഞ്ഞാറന്‍ പാതി 1944 ല്‍ തന്നെ ഇസ്രയേല്‍ അറബ്‌നാടുകളുമായുള്ള യുദ്ധത്തില്‍ കയ്യടക്കിയിരുന്നു. എന്നാല്‍ കിഴക്കന്‍ ജറൂസലമിലെ കയ്യേറ്റം നഗരം മുഴുവന്‍ ഇസ്രയേല്‍...

ശൈഖ് ജീലാനി, അല്‍ഭുതപ്പെടുത്തിയ അമാനുഷികതകള്‍

കൂകിയ കോഴി എല്ലുകള്‍ മകന്റെ കാര്യം പറഞ്ഞ് ഒരു സ്ത്രീ ശൈഖിനെ സമീപിച്ചു. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു ലക്ഷ്യം. ശൈഖ് മകന്റെ കാര്യം ഏറ്റെടുത്തു. അങ്ങനെ, പുതിയ ശിഷ്യന്‍ ശൈഖിനോടൊപ്പം സഹവസിക്കാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞു വീണു. മകനെ കാണാന്‍ ഉമ്മ ദര്‍സില്‍ വിരുന്നെത്തി. മകന്റെ മെലിഞ്ഞൊട്ടിയ ശരീരം കണ്ട് ഉമ്മാക്ക് സഹിക്കാനായില്ല. അവന്‍ റൊട്ടിക്കഷ്ണങ്ങള്‍ ഭക്ഷിക്കുകയായിരുന്നു. ആ സ്ത്രീ നേരെ ശൈഖിനെ സമീപിച്ചു. ബാക്കി വന്ന കോഴിയെല്ലുകളാണ് ശൈഖിന്റെ അടുത്ത് സ്ത്രീക്ക് കാണാനായത്. ഉടനെ...

ശൈഖ് ജീലാനി, പരീക്ഷണാഗ്നിയില്‍ വിരിഞ്ഞ തീപൂവ്

ഇബ്‌ലീസ് ശൈഖവറുകള്‍ പറയുന്നു. ഒരിക്കല്‍ എന്റെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചക്രവാളം നിറയെ പ്രകാശം പരന്നിട്ടുണ്ട്. ആ പ്രഭയില്‍ നിന്ന് ഒരു ശബ്ദം. ഓ അബ്ദുല്‍ ഖാദിര്‍ ഞാന് നിന്റെ നാഥനാണ്. ഇന്ന് മുതല്‍ നിഷിദ്ധമാക്കപ്പെട്ടതെല്ലാം ഞാന്‍ നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു. ഉടനെ ഞാന്‍ പറഞ്ഞു: ശപിക്കപ്പെട്ടവനെ നിനക്കു നാശം. അന്നേരം ആ പ്രകാശം നിന്നിടത്ത് ഒരു പുക പ്രത്യക്ഷപ്പെട്ടു. അതെന്നോട് സംവദിച്ചു. ഓ അബ്ദുല്‍ ഖാദിര്‍ നിങ്ങളുടെ അറിവ് നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇത്തരം ചതിക്കുഴികള്‍ കൊണ്ട് എഴുപതോളം...

ശൈഖ് ജീലാനി, വെളിച്ചത്തിന്റെ അധികപ്രവാഹം

ശൈഖ് ജീലാനി (റ) ജനനം : ഇറാനിലെ ജീലാനില്‍ ജനന വര്‍ഷം : ഹി. 470/ക്രി 1077 ജീലാനില്‍ : 18 വര്‍ഷം ബഗ്ദാദില്‍ : 73 വര്‍ഷം പഠന കാലം : 33 വര്‍ഷം അധ്യാപന കാലം : 40 വര്‍ഷം വഫാത്ത് : ഹിജ്‌റ 561/ ക്രി. 1165 മറവു ചെയ്യപ്പെട്ടത് : ബഗ്ദാദ് അത്ഭുത ശിശു ശൈഖ് ജീലാനി(റ) വിന്റെ ഉമ്മ പറയുന്നു: അബ്ദുല്‍ ഖാദിര്‍ കുഞ്ഞായിരിക്കുമ്പോള്‍ റമളാനിന്റെ പകലില്‍ മുല കുടിക്കാറില്ലായിരുന്നു. ഒരു റമളാനില്‍ മേഘം കാരണം മാസപ്പിറവി കാണനായില്ല. ചന്ദ്രോദയത്തെ കുറിച്ച്...