മുബശ്ശിർ പള്ളം
മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്. ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി (റ) പറഞ്ഞു: ഹാറാ മണെന്ന വിധി സർവ്വ കാലത്തേക്കും ബാധകമാണ്. പക്ഷേ അനാദരവ് ഉണ്ടാകുമ്പോൾ മാത്രമാണ് ഹറാം ആകുന്നത്. അതായത് ഉച്ചരിക്കുന്ന അവസരത്തിൽ ആദരവ് അറിയിക്കുന്ന ഒന്നും ഇല്ലാത്തപ്പോൾ മാത്രം ആണ് ഹറാമാകുന്നത്. (ഫതാവാ റംലി )
അസ്നൽ മത്വാലിബിൽ ഇമാം സകരിയ്യൽ അൻസാരി (റ) പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ യാ മുഹമ്മദ് എന്ന് അഭിസംബോധനം ചെയ്യൽ ഹറാമാണ്. അവിടുത്തെ വിശേഷണങ്ങളെ കൊണ്ടാണ് വിളിക്കേണ്ടത്. പേരു വിളിക്കുന്നതിൽ ബഹുമാന കുറവുണ്ടെന്ന് മാത്രമല്ല പരിശുദ്ധ ഖുർആൻ വ്യക്തമായി പറഞ്ഞതാണ് നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ വിളിക്കരുത് എന്ന് . എന്നാൽ ശഫാഅത്ത് തേടുക തവസ്സുലാക്കുക എന്ന ലക്ഷ്യത്തിൽ ആദരവോടെ വിളിക്കുന്നതിൽ തെറ്റില്ലെന്ന് കർമശാസ്ത്ര വിശാരദർ വിശദീകരിച്ചിട്ടുണ്ട്. ഇമാം റംലി (റ) പറയുന്നു: യാ മുഹമ്മദ് അശ്ശഫാഅ:, അൽ വസീല എന്നീ രൂപത്തിൽ ആദരപൂർവ്വം വിളിക്കുന്നതിൽ തെറ്റില്ല. ഇമാം നവവി (റ) അവിടുത്തെ അദ്കാറിൽ
يا محمد اتوجه بك الى ربي
എന്നിങ്ങനെയുള്ള പ്രാർത്ഥന ഉൾപ്പെടുത്തിയതിൽ അത് ഹറാമല്ല എന്നതിലേക്കുള്ള സൂചനയാണ്. ഹാശിയതു (അസ്നൽ മത്വാലിബ് )














