ഇസ്ലാമിക് ബാങ്കിംഗ് ഒരു സാധ്യതയാണ്
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രെഡിറ്റ് സ്വിസ് നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അതീവ സമ്പന്നരും അതീവ ദരിദ്രരും വര്‍ധിക്കുന്നു എന്നതാണ് കണ്ടെത്തല്‍. അതിസമ്പന്നരുടെ വളര്‍ച്ചയില്‍ ആഗോള ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യ. പ്രതിവര്‍ഷം 6 ശതമാനമാണ് ആഗോളതലത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കെങ്കില്‍ 9.9 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. ഇന്ന് 2,45,000 ശതകോടീശ്വരന്മാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 3,72,000 ആയി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുടുംബവരുമാനം 5 ലക്ഷം കോടി ഡോളര്‍ (327...
സുജൂദ്
മനുഷ്യന്‍ തന്റെ നാഥനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന അവസരം സുജൂദാണ് എന്ന ഹദീസുണ്ട്. ഈ ലോകത്ത് നാഥന്റെ മുമ്പില്‍ സുജൂദ് ചെയ്ത സജ്ജനങ്ങള്‍ക്ക് അവരുടെ അപേക്ഷ പ്രകാരം പരലോകത്ത് സുജൂദിനുള്ള അവസരം ലഭിക്കും. ഈ ലോകത്ത് വെച്ച് സുജൂദ് ചെയ്തിട്ടില്ലാത്തവന്‍ അതിന് ആഗ്രഹിക്കുമെങ്കിലും അവര്‍ക്ക് അതിന്ന് സാധിക്കുകയില്ല. സൃഷ്ടിയുടെ മുന്നില്‍ ഒരാള്‍ സുജൂദ് ചെയ്താല്‍ അവന്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോകും. ഇത്‌പോലെ ധാരാളം സവിശേഷതകള്‍ സുജൂദിനുണ്ട്. ഇവയില്‍നിന്നെല്ലാം സുജൂദിന്റെ മാഹാത്മ്യവും പ്രാധാന്യവും ഗ്രഹിക്കാവുന്നതാണ്. സുജൂദില്‍...
കര്‍മങ്ങളുടെ സത്യസന്ധത
ആത്മീയതയുടെ ആനന്ദം 6
സത്യസന്ധത, വാക്കിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കര്‍മങ്ങള്‍ക്ക് മികച്ച സൗന്ദര്യം നല്‍കുന്നു. കാരണം വാക്കും പ്രവൃത്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്ത അവയവങ്ങളുടെ ചലനങ്ങളാണ്. വാക്കുകളുടെ സ്വാധീനം പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്നതില്‍ സന്ദേഹമില്ല. സത്യസന്ധമായ വാക്കും പ്രവൃത്തിയും വിചാരവും കാരണമായി അല്ലാഹുവിന്റെ സവിധത്തില്‍ സവിശേഷമായ 'സ്വിദ്ദീഖിയ്യ' സ്ഥാനമലങ്കരിക്കാം.
തിരുനബി(സ) പറയുന്നു: 'ഒരാള്‍ സത്യം മാത്രം പറയുകയും സത്യത്തെ അന്വേഷിച്ച് പിന്തുടരുകയും ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ സവിധത്തില്‍ സ്വിദ്ദീഖ്(സത്യസന്ധന്‍) എന്ന് എഴുതപ്പെടും' (ബുഖാരി)
കര്‍മങ്ങളിലെ സത്യസന്ധത കൊണ്ടുള്ള ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രീതിക്ക്...
മര്‍കസ്: സാംസ്‌കാരിക വിപ്ലവത്തിന്റെ നാലുപതിറ്റാണ്ട്
ഓരോ താളുകള്‍ മറിച്ചിടുമ്പോഴും അഭിമാനവും ആശ്ചര്യവും ഒപ്പം കുറ്റബോധവും തോന്നുന്ന, ശൈഖ് അബൂഉദ്ദയുടെ വിശിഷ്ടമായൊരു രചനയാണ് സ്വഫഹാത്തുന്‍ മിന്‍ സ്വബ്രില്‍ ഉലമ (പണ്ഡിത സഹനത്തിന്റെ ഏടുകള്‍). വൈജ്ഞാനിക ആദാനപ്രദാനത്തിനായി നിരവധി പണ്ഡിതര്‍ അനുഭവിച്ച ത്യാഗോജ്ജ്വലമായ ജീവിതമാണ് കൃതിയുടെ പ്രമേയം. പ്രബോധനവഴിയില്‍ പ്രചോദനമായും മര്‍കസിന്റെ എളിയ ശ്രമങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയും പുസ്തകം കൂടെ നില്‍ക്കുന്നുണ്ട്. ഉയര്‍ന്നു പൊങ്ങുന്ന സ്ഥാപന സമുച്ചയങ്ങളില്‍ മുസ്ലിംനാഗരികതയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കലാണ് മര്‍കസിന്റെ ലക്ഷ്യം. തിരുനബി(സ)യുടെ അഹ്ലുസ്സുഫ്ഫയില്‍ തുടങ്ങിയ വൈജ്ഞാനിക വിപ്ലവം നൂറ്റാണ്ടുകള്‍ക്കിപ്പുറവും...
മുജാഹിദ് സമ്മേളനത്തിലെ വര്‍ത്തമാനങ്ങള്‍
പുസ്തകങ്ങള്‍ എതെങ്കിലുമൊക്കെയുണ്ടെങ്കില്‍ വാങ്ങാമെന്ന് വിചാരിച്ചാണ് മുജാഹിദ് സമ്മേളന നഗരിയില്‍ പോയത്. ബസില്‍ നിന്ന് നോക്കിയപ്പോള്‍ താഴെ നഗരി കണ്ടു. ആര്‍ക്കോ വേണ്ടി പതയ്ക്കുന്ന ബിരിയാണി ചെമ്പുകള്‍ നിരനിരയായിയുണ്ട്. സുന്നി ആചാരാനുഷ്ഠാനങ്ങളൊക്കെയും വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള ഓരോ ഏര്‍പ്പാടുകളാണെന്ന സലഫീ പ്രഭാഷണങ്ങള്‍ ആ ബിരിയാണി ചെമ്പുകള്‍ ഓര്‍മ്മിപ്പിച്ചു. ഒന്‍പതു മണിയോടെ ബസ്സിറങ്ങി. ആദ്യം സ്വീരിച്ചത് സ്ത്രീധനരഹിത ആദര്‍ശാധിഷ്ഠിത വിവാഹങ്ങള്‍ക്കുള്ള 'സലഫീ നികാഹി കോമി'ന്റെ നോട്ടീസാണ്. അല്‍പമങ്ങു മാറിയതേയുള്ളൂ. അതാ വരുന്നു way to nikah.com ന്റെ...
Weather
London
few clouds
64.2
°
F
65.9
°
60.7
°
62%
3.2mph
20%
Fri
69
°
Sat
70
°
Sun
75
°
Mon
73
°
Tue
71
°



















