ഖുര്‍ആനില്‍ സൂര്യന് ളൗഅ്, ചന്ദ്രന് നൂര്‍?
സത്യനിഷേധികള്‍ മൃഗസമാനരോ
ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
ഈ ആയത്തിലെ ഉപമേയം (മുശബ്ബഹ്) ജിന്ന്, ഇന്‍സ് എന്നീ വിഭാഗങ്ങളാണ്. ഉപമാനം (മുശബ്ബഹ് ബിഹി) മൃഗങ്ങളാണ്. തൊട്ടുമുമ്പത്തെ ആയത്തിനെ പോലെതന്നെ 'തശ്ബീഹ് മുഫസ്വലാണ്'.
ഇമാം റാസി(റ) പറയുന്നു: സത്യനിഷേധികള്‍ ഭൗതികമായ...
വെളിച്ചം തെളിഞ്ഞപ്പോള്‍ അവര്‍ നടന്നു, പെടുന്നനെ ഇരുട്ട് പരന്നു
മുനാഫിഖുകളുടെ ഉപമ:
മുനാഫിഖുകളെ ഉപമിക്കാവുന്നത് തീ കത്തിച്ച ഒരാളോടാണ്. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരികയില്ല (അല്‍ബഖറ - 17,18)
ഈ ആയത്തില്‍ മുനാഫിഖുകളെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. അപ്പോള്‍ ഉപമേയം (മുശബ്ബഹ്) മുനാഫീഖുകളും, ഉപമാനം (മുശബ്ബഹ് ബിഹി) വെളിച്ചം കത്തിച്ച വ്യക്തിയുമാണ്. ഇവിടെയും 'തശ്ബീഹ് മുഫസ്വലാണ്'.
ജീവികള്‍ക്ക് നേര്‍വഴിയിലേക്കെത്താനുള്ള മാര്‍ഗങ്ങളാണ് സംസാരശേഷിയും കാഴ്ചയും കേള്‍വിയും. ഇവ മൂന്നും...
മുസ്ലിം രാജഭരണം, ചരിത്രവായനയുടെ പ്രാധാന്യം
ഉമവി കാലത്തെ അപേക്ഷിച്ച് അബ്ബാസിയ്യ കാലത്തിന് വിസ്തൃതി കുറവാണങ്കിലും മുസ്ലിംകള്‍ സാംസ്‌കാരികമായും നാഗരികമായും ഉന്നതിയിലെത്തിയ കാലഘട്ടമായിരുന്നു അബ്ബാസിയാ കാലഘട്ടം. ഉമവി കാലഘട്ടത്തില്‍ തുടക്കം കുറിച്ച പല വിപ്ലവാത്മക മുന്നേറ്റങ്ങളും അതിന്റെ ഉച്ചിയിലെത്തുന്നത് അബ്ബാസിയ്യ കാലത്തായിരുന്നു. അബ്ബാസിയ്യ ഭരണാധികാരികളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ നാടിന്റേ സുസ്ഥിതി വര്‍ധിപ്പിക്കുകയും കലയും ശാസ്ത്രവും അഭിവൃദിപ്പെട്ടുത്തുകയും ചൈയ്തു വെന്നുള്ളതായിരുന്നു. പുതിയ സംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നുവെങ്കിലും പാരമ്പര്യ രീതികളുപേക്ഷിക്കുവാന്‍ മുസ്ലിംകള്‍ തയ്യാറായിരുന്നില്ല. ഇസ്ലാമിക സംസ്‌കാരത്തിന് തന്നെയായിരുന്നു പ്രാധാന്യം. രാജാക്കന്മാര്‍ സുഖലോലുപതക്കൊട്ടും...
ദഫുകാരന് അറിയില്ലായിരുന്നു ശൈഖ് രിഫാഇയെ
ലോകത്തുടനീളം വേരുവന്നിയ രിഫാഈ ത്വരീഖത്തിന്റെ ശൈഖാണ് ആരിഫീങ്ങളുടെ സുല്‍ത്വാന്‍ രിഫാഈ(റ). പൂര്‍ണ്ണനാമം ശൈഖ് അബുല്‍ അബ്ബാസ് അഹമദ് കബീര്‍ രിഫാഈ(റ).
പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലി(റ) വിന്റെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സ്വാരിയ്യ എന്നവരുടെയും പുത്രനായി ഹിജ്‌റ 500 (ക്രിസ് താബ്ദം 1160 സെപ്റ്റംബര്‍) മുഹറം മാസത്തിലാണ് ജനനം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും കാലത്തിന്റെ കെടാവിളക്കായി തങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
ബാല്യം
കുഞ്ഞിളം പ്രായത്തില്‍ തന്നെ തൊട്ടിലില്‍കിടന്ന് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും കേട്ടു എന്ന് അവിടുത്തെ മാതാവ്...
സത്യവിശ്വാസിയുടെ മരം
''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും, അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു''.
അല്ലാഹു സത്യവിശ്വാസികളെ ഒരു വൃക്ഷത്തോട് ഉപമിച്ചു. ഈ ഉപമയില്‍ ഉപമേയം (മുശബ്ബഹ്) നല്ല വചനം എന്നതും ഉപമാനം (മുശബ്ബഹ് ബിഹി) നല്ല മരം...
Weather
London
few clouds
64.2
°
F
65.9
°
60.7
°
62%
3.2mph
20%
Fri
69
°
Sat
70
°
Sun
75
°
Mon
73
°
Tue
71
°



















