വക്രീകരിക്കുന്ന മതചിന്തകള്‍ തടയാന്‍ സുന്നി സൂഫി ധാരകള്‍ക്ക് എളുപ്പം: മുഖ്യമന്ത്രി
കാരന്തൂര്‍: വക്രീകരിക്കുന്ന മതചിന്തകള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സുന്നി സൂഫി ധാരകള്‍ക്കാണ് എളുപ്പത്തില്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന മര്‍ക്കസിനും ഇത് എളുപ്പമാകും. സാമ്രാജ്യത്വവും വര്‍ഗീയതയുമാണ് ദേശീയോഗ്രഥനം നേരിടുന്ന വെല്ലുവിളി. മതാത്മക വര്‍ഗീയതയാണ് ഭീകരവാദമായി മാറുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇക്കാലത്ത് വലിയ...
ഫത്ഹുല്‍ മുഈന്‍: വിശകലനാത്മക വായന
ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)യുടെ മിന്‍ഹാജ്. ആയിരക്കണക്കിന് വരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിന്‍ഹാജിനോട് കിടപിടിക്കാന്‍ യോഗ്യമായവ ഒന്നുമില്ലെന്നാണ് പണ്ഡിത മതം. തുഹ്ഫത്തുല്‍ മുഹ്താജ്, മുഗ്നില്‍ മുഹ്താജ് തുടങ്ങി പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിന്റെ അവലംബ ഗ്രന്ഥങ്ങളായി മാറിയ കിതാബുകളെല്ലാം തന്നെ മിന്‍ഹാജിനെ ഉപജീവിച്ചാണ് രചിക്കപ്പെടുന്നത്. കര്‍മശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകളര്‍പ്പിച്ച ഇമാം നവവിയുടെ ഈ ഗ്രന്ഥത്തിനുള്ള ദൈവികമായ പ്രത്യേകത കൊണ്ടാണ് ബാഫള്ലുല്‍ ഹള്റമിക്ക് തന്റെ അല്‍മുഖദ്ദിമതുല്‍ ഹള്റമിയ്യ...
ഖുര്‍ആനിലെ യേശു-2
ബൈബിള്‍ സാക്ഷ്യം
യേശുവിന്റെ അത്ഭുത ജന്മവും അമാനുഷികതയും ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവര്‍ ഉന്നയിക്കുന്ന വാദഗതികളെ ബൈബിളിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധനക്കു വിധേയമാക്കാം.
അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും തങ്ങള്‍ ദൈവ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താനുതകും വിധം ചില അസാധാരണ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാചകന്മാര്‍ നിരവധി അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവയെല്ലാം അല്ലാഹു നല്‍കിയ കഴിവനുസരിച്ചാണ്. അവര്‍ക്ക് സ്വയം ഒന്നും തന്നെ ചെയ്യുന്നവരല്ല. എന്നല്ല ഈ അമാനുഷികതയൊന്നും അവരെ ദൈവിക പദവിയിത്തിലേക്ക് ഉയര്‍ത്തുകയുമില്ല. ഈസാ നബിയെക്കുറിച്ച് നാം വായിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ക്രൈസ്തവ...
ഖുര്‍ആനിലെ യേശു-1
പരിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷത്തിലേറെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഹൂദ്, സ്വാലിഹ്, ശുഐബ്(അ) എന്നിവരല്ലാത്ത മറ്റെല്ലാവരുടെയും പേരുകള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രവാചകരെല്ലാം ഏകദൈവത്തെക്കുറിച്ച് ബോധനം നല്‍കപ്പെട്ടവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം ഞാനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അന്നിസാഅ്: 25). ഇവരത്രയും ഈയൊരു സത്യവചനത്തെ ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും...
എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല?
കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവര്‍ത്തകനാണ് എം.പി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോള്‍. ജനിച്ചുവളര്‍ന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകള്‍ അന്യരല്ല. അവര്‍ക്കിടയിലെ ശാഖാപരമായ ഭിന്നതകളും കര്‍മശാസ്ത്ര തര്‍ക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താല്‍പര്യമായിരുന്നു.
സുന്നികള്‍ യാഥാസ്തികരും മുജാഹിദുകള്‍ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തില്‍ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുല്‍ മുജാഹിദീന്‍ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാര്‍ത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ...
Weather
London
few clouds
64.2
°
F
65.9
°
60.7
°
62%
3.2mph
20%
Fri
69
°
Sat
70
°
Sun
75
°
Mon
73
°
Tue
71
°



















