ജറുസലം; ട്രംപിന്റേത് നൂറ്റാണ്ടിലെ മണ്ടത്തരം
ട്രംപ് ദുരന്തമാകുന്നത് അറബ് ലോകത്തിന് മാത്രമല്ല, അമേരിക്കക്കും കൂടിയാണ്
7 പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ നയത്തെ അട്ടിമറിച്ച് കൊണ്ട് ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്ന ട്രംപ് നന്മ നിറഞ്ഞതൊന്നും ചെയ്യാന്‍ തനിക്കാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഈയൊരു നടപടി തികച്ചും പ്രവാചനാധീതവും സങ്കീര്‍ണവുമായ അനേകം പ്രശ്‌നങ്ങളെ വിളിച്ചു വരുത്തുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല.
ഇസ്രാഈല്‍ ഫലസ്തീന്‍ ചര്‍ച്ചകളിലെല്ലാം തങ്ങളുടെ അതിവൈകാരിക അടുപ്പം മൂലം ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ, കാലതാമസം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളതാണ് ജറുസലേം. ഫലസ്തീനുമായി...
സ്ത്രീജീവിതങ്ങളുടെ പോരാട്ടക്കഥകള്‍
ലോകത്തുള്ള മതങ്ങളും ദര്‍ശനങ്ങളും ചിന്താധാരകളും സ്ത്രീയെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. അവളുടെ ജന്മാവകാശം നിഷേധിച്ചവരും, സ്ത്രീയില്‍ പൈശാചികത ആരോപിച്ച് സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയവരും, അവളോട് അടിമയോടെന്ന പോലെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ട്. ദൈവപ്രീതിയുടെ പേരില്‍ വൈവാഹിക ജീവിതത്തില്‍ നിന്നവളെ തടയുകയാണ് ക്രിസ്ത്യാനിറ്റി ചെയ്തത്. എങ്കില്‍ ഇസ്‌ലാമില്‍ അവള്‍ പരിശുദ്ധയും അഭിമാനിയും അവകാശങ്ങളെല്ലാം നല്‍കപ്പെട്ടവളുമാണ്. അന്ത്യനാള്‍ വരെയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിയമസംഹിതയും കുടുംബജീവിതത്തില്‍ അവര്‍ക്കുള്ള പങ്കിനെയും വിശുദ്ധഖുര്‍ആനിലൂടെ സ്രഷ്ടാവ് വിശദീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ മക്കയിലെ സാമൂഹ്യസാഹചര്യത്തെ 'സൂറത്തുന്നഹ്‌ലി'ലെ രണ്ടു സൂക്തങ്ങള്‍...
വിശ്വാസത്തിന്റെ മധുരം
വിശ്വാസത്തിന്റെ മധുരം നുകരുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്: അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെല്ലാവരെക്കാളുംസ്‌നേഹിക്കുക. രണ്ട്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം അവന്റെ ദാസനെ സ്‌നേഹിക്കുക. മൂന്ന്: കുഫ്‌റില്‍ നിന്ന് മോചനം ലഭിച്ച ശേഷം അതിലേക്ക് മടങ്ങുന്നത് തീയിലെറിയപ്പെടും വിധം വെറുക്കുക(ബുഖാരി, മുസ്‌ലിം).
വിശ്വാസത്തിന്റെ അടിസ്ഥാനമാണ് തിരുനബി സ്‌നേഹം. അതില്ലാതെ വിശ്വാസിയാവുക അസാധ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും മുറിയാതെ നില്‍ക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം. ആ സ്‌നേഹമാണ് തിരു നബി(സ്വ)യോട് വേണ്ടത്. അത് സ്വന്തം മാതാപിതാക്കളോടും മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തേക്കാള്‍ ഉയര്‍ന്നതാകണം....
ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള നീക്കത്തിനെതിരെ അല്‍ അസ്ഹര്‍
ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ചോദ്യം ചെയ്യുന്നു. ലോക മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ലോകത്തിന്റെ സമാധാനം കെടുത്താനും അക്രമങ്ങള്‍ തുറന്നു വിടാനുമാണ് ഇതുവഴി വെക്കുകയുള്ളൂവെന്നും അല്‍ അസ്ഹര്‍ ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെ പുണ്യകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും അവരുടെ ജീവിത വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായീലിന്റെ ഈ തീരുമാനത്തെ പിന്തുണക്കുന്നതുമൂലം മുസ്ലിംകള്‍ക്ക് ലോകരാഷ്ട്രീയ വ്യവസ്ഥിതിയോട് തന്നെ വിശ്വാസം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി. ജറൂസലം ഫലസ്തീന്റെ സാംസ്‌കാരിക നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്....
റുകൂഅ്
റുകൂഇന്റെ ഏറ്റവും ചുരുങ്ങിയ അളവ് ഉള്ളംകൈ മുട്ടിന്‍കാലിലേക്ക് എത്തുന്ന രീതിയില്‍ കുനിയലാണ്. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ മുട്ടിന്‍ കാലിന്റെ മുന്‍വശത്തേക്ക് നെറ്റി നേരിടുന്ന അത്രയും കുനിയലാണ്. റുകൂഇലേക്ക് കുനിയുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ അവസരത്തില്‍ ഉയര്‍ത്തിയപോലെ രണ്ട് കൈകളും ഉയര്‍ത്തലും തക്ബീര്‍ ചൊല്ലലും സുന്നത്താണ്. രണ്ട് കാലുകളും മുട്ടുകള്‍ നിവര്‍ത്തി മുതുക് വളയാതെ നീട്ടിപ്പിടിച്ച് തല തൂക്കിയിടാതെ മുതുകിനോട് സമമാക്കി സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി കുനിഞ്ഞ് നില്‍ക്കുക. കാല്‍ പാദങ്ങളിലേക്കല്ല നോക്കേണ്ടത്. രണ്ട് കൈകളും മുട്ടിന്‍കാലിന്മേല്‍ വെക്കണം. കൈകള്‍...
Weather
London
broken clouds
70.1
°
F
72.2
°
67.7
°
18%
1mph
53%
Sun
62
°
Mon
65
°
Tue
51
°
Wed
61
°
Thu
58
°


















