ഇഅ്തിദാലും ഖുനൂതും

റുകൂഇല്‍ നിന്ന് അതിനു മുമ്പുണ്ടായ അവസ്ഥയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാല്‍ എന്ന് പറയുന്നത്. പ്രസ്തുത അവസ്ഥയില്‍ എത്തി അനക്കം അടങ്ങിയാല്‍ നിര്‍ബന്ധ ബാധ്യത തീരും. കുറേയേറെ സുന്നത്തുകള്‍ അവിടെയും കണക്കിലെടുക്കണം. അവ താഴെ വിവരിക്കാം. തക്ബീറില്‍ കൈകള്‍ ഉയര്‍ത്തിയ അതേപ്രകാരം റുകൂഇല്‍ നിന്ന് ഉയരുന്ന സമയത്ത് കൈകള്‍ ഉയര്‍ത്തുക. ഉയരുമ്പോള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കരുത്. ഹദീസുകളില്‍ കര്‍ക്കശമായി നിരോധിച്ചിട്ടുള്ളതാണിത്. അങ്ങനെ ചെയ്യുന്നവന്റെ കാഴ്ചശക്തി വരേ നശിക്കുമെന്ന് ഹദീസുകളില്‍ ഗൗരവ പൂര്‍വ്വം താക്കീത് നല്‍കിയിട്ടുണ്ട്. ഉയരുന്ന സമയത്ത് സമിഅല്ലാഹു...

സൈബര്‍ അഡിക്ഷനില്‍ നിന്ന് സൈബര്‍ ആത്മഹത്യയിലേക്ക്

ടോക്കിയോവില്‍ നിന്ന് 1.5 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുളള സാമ സിറ്റിയില്‍ വെച്ചാണ് ട്വിറ്റര്‍ കില്ലര്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ തകാഹിറോ ശിറൈസി പോലിസ് പിടിയിലാകുന്നത്. ആത്മഹത്യക്കൊരുങ്ങിയ 9 പേരെ അതിന് പ്രേരിപ്പിക്കുകയും അവരുടെ തലയറുത്ത് സുഖമരണം ഉറപ്പാക്കുകയും ചെയ്തുവെന്നതാണ് ശിറൈസി ചെയ്ത പാതകം. 15 നും 26 നും ഇടയില്‍ പ്രായമുളള യുവാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ വാളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലൂടെയാണ് ട്വിറ്റര്‍ കില്ലര്‍ ഇവരെ കണ്ടെത്തുന്നത്. 'ഞാന്‍ ആത്മഹത്യക്കൊരുങ്ങുന്നു. എന്റെ കൂടെ ആരുണ്ട്?...

വാക്കിന്റെ തിളക്കം

ആത്മീയതയുടെ ആനന്ദം 5 സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു, 'അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119) യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ...

ഖുര്‍ആന്‍ കാലത്തെ തോല്‍പിച്ച ‘സാഹിത്യം’

പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ)...

കുടുംബബന്ധം

ആത്മീയതയുടെ ആനന്ദം 4 ബന്ധങ്ങള്‍ സുദൃഢമാക്കാനാണ് മനുഷ്യരോട് അല്ലാഹുവും തിരുദൂതരും(സ)കല്‍പിക്കുന്നത്. വിശേഷിച്ചും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് ഉദാത്തമായ സ്വഭാവത്തിനും ഉന്നത സ്ഥാനമലങ്കരിക്കാനും നിദാനമാണ്. ഖുര്‍ആനിക സൂക്തങ്ങളും തിരുനബി(സ)യുടെ ജീവിത പാഠങ്ങളും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്. ബന്ധങ്ങള്‍ മുറിച്ച് മാറ്റുന്നവര്‍ അല്ലാഹുവിന്റെ ശക്തമായ ശാപത്തിന് പാത്രമാവുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു (സൂറ:...