നിയ്യത്ത്

നിയ്യത്ത് എന്നാല്‍, മനസ്സില്‍ കരുതുക എന്നാണല്ലോ. മനസ്സിലില്ലാതെ നാവ് കൊണ്ടെന്തല്ലാമോ ഉരുവിട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. ഇനി ചെയ്യാന്‍ പോകുന്നത് നിസ്‌കാരമാണെന്നും അതിന്റെ പേരും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നും കരുതല്‍ നിര്‍ബന്ധമാണ്. കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ ഇമാം് ഇമാമാണെന്നും മഅ്മൂമ് ജുമുഅയിലും അല്ലാത്തതിലും തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്നും കരുതല്‍ നിര്‍ബന്ധമാണ്. ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതിക്കൊണ്ട് തക്ബീര്‍ ചൊല്ലണം. ഇതിന് പുറമെ ഖിബ്‌ലിയിലേക്ക് മുന്നിട്ട് എന്നും അല്ലാഹുവിന്ന് വേണ്ടി എന്നും റക്അത്തുകളുടെ എണ്ണവും അദാഅ്്, ഖളാഅ്് എന്നിവയില്‍ ഏതാണ്...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇ.എം.എ.ആരിഫ് ബുഖാരി ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്....

ഹാദിയയുടെ തട്ടം വലിച്ചൂരുന്നതാരാണ്‌?

ഹാദിയയെ നിങ്ങള്‍ക്ക് നന്നായി അറിയാം. കമ്മ്യൂണിസ്റ്റായ അശോകനാണ് അച്ഛന്‍. എസ് ഡി പി ഐ ക്കാരനാണ് ഭര്‍ത്താവ്. ഇരുപത്തിനാലാം വയസിലാണ് അഖില ഹാദിയയായത്. പ്രേമം മൂലം മതം മാറിയതെല്ലെന്ന് നീതിപീഠം ശരിവെച്ചിട്ടുണ്ട്. അഥവാ ലൗ ജിഹാദല്ല. ഇഷ്ടമുള്ള ഒരു മതം തന്റെ ഇരുപത്തിനാലാം വയസ്സില്‍ തിരഞ്ഞെടുത്തതാല്ലോ ഹാദിയ. ഇതില്‍ കോടതിക്കും വലതു തീവ്രവാദികള്‍ക്കും കലികയറാന്‍ എന്തിരിക്കുന്നു? ഹാദിയ ഇസ്ലാമിലേക്കാണ് വന്നത്. ഇത് ഒരു ഒറ്റപ്പെട്ട കേസല്ല. ആതിര എന്ന കാസര്‍ഗോഡ് കാരിയും ഇതേ സമയത്തുതന്നെ ആയിഷയായി വന്നിരുന്നല്ലോ....

ഐ.എസില്‍ കേരള സലഫികള്‍ക്ക് സംവരണ സീറ്റുണ്ടോ?

രജീഷ് കുമാര്‍  കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് കേവലമൊരു ഇസ്ലാമോഫോബിക് കെട്ടുകഥയല്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ ചിലത് പറയാതിരിക്കുക സാധ്യമല്ല... അത്യാപത്തിന്റെ തീവ്രവാദ വഴിയിലേക്ക് മലയാളി മുസ്ലീമിനെ കൊണ്ടെത്തിക്കാന്‍ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് പ്രാഥമികമായി കേരളീയ സമൂഹം ചെയ്യേണ്ടത്... മറ്റാരെക്കാളുപരി അങ്ങനെയൊരു തിരിച്ചറിവുണ്ടാകേണ്ടതും അതിനെതിരായി ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതും സത്യവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ തന്നെയാണ്... കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് സംബന്ധിയായ വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ ഉയര്‍ന്നുവന്നൊരു പേര് പീസ്...

#മീ.റ്റു

മീ.റ്റു കാമ്പയിന്റെ കാലത്ത് ഇന്ത്യയുടെ 'പെണ്‍പീഡന പാരമ്പര്യത്തെ' കുറച്ച് ആലോചിക്കാമെന്ന് തോന്നുന്നു. ഇന്ത്യയില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ട പെണ്ണ് ആരാണെന്ന വിവരമൊന്നും എന്റെ കൈയ്യിലില്ല. പീഡനത്തിനരയാകുന്ന കാലത്ത് ഈ പദം തന്നെ നിലനിന്നിരുന്നോ എന്നും ഉറപ്പില്ല. അത് പോട്ടെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട പുരാതന ഗ്രന്ഥം കാമസൂത്രമാണ്. വേദഗ്രന്ഥങ്ങളെ പോലും മറികടന്ന കച്ചവടം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ഒരധ്യായം തന്നെ വേശ്യകളെ ധനാഗമന മാര്‍ഗമായി വിനിയോഗിക്കുന്നതിനെ കുറിച്ചാണെന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഗണികാവൃത്തി എന്നാണ് വേശ്യപ്പണിക്ക്...