കീടങ്ങളുടെ സേവകന്‍
ആത്മീയതയുടെ ആനന്ദം 1
സല്‍സ്വഭാവം വിശ്വാസിയുടെ അത്യുന്നത വിശേഷണങ്ങളിലൊന്നാണ്. അല്ലാഹുവിനും റസൂലിനും വഴിപ്പെട്ട് ജീവിക്കുന്ന വിശ്വാസി ഉത്കൃഷ്ട സ്വഭാവമുള്ളവരാവണമെന്ന് തന്നെയാവണം. അത്തരമൊരു സംസ്‌കാരത്തിലേക്കാണ് ഇസ്‌ലാം മനുഷ്യനെ നയിക്കുന്നത്.
മനുഷ്യന്റെ ആത്മീയ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിശേഷണമാണ് സല്‍സ്വഭാവം. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളിലെ ജയപരാജയങ്ങള്‍ക്കും അവന്റെ സ്വഭാവം കാരണമായേക്കും. ഹൃദയത്തിലാണ് ഇത് രൂപപ്പെടുന്നതെങ്കിലും ശാരീരിക ചേഷ്ടകളിലൂടെയാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ ബാഹ്യപ്രകടനങ്ങള്‍ക്ക് പകരം ആന്തരിക സൗന്ദര്യം ഉത്കൃഷ്ട സ്വഭാവത്താല്‍ സമ്പന്നമാവുന്നുവെങ്കില്‍ മാത്രമേ സല്‍സ്വഭാവി എന്ന വിശേഷണം അയാള്‍ക്ക് ചേരൂ. ഈ ആന്തരിക സൗന്ദര്യത്തിലേക്കാണ്...
സാഹിത്യോത്സവ്, പ്രവാസഭൂമികയിലെ നീരുറവ
മരുഭൂമിയിലെ മലയാളികള്‍ക്ക് സാഹിത്യോത്സവ് നാളുകളായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ മുതല്‍ കുടുംബിനികള്‍ക്കു വരെ സര്‍ഗാത്മകത തെളിയിക്കുന്ന മഹനീയ തീരം. യൂണിറ്റ് തലം മുതല്‍ വരച്ചും എഴുതിയും പാടിയും പറഞ്ഞും പോയ നാളുകള്‍ എത്ര ശോഭനമായിരുന്നു. ഇത് പ്രവാസികളെ ഗൃഹാതുരതയിലേക്ക് കൈപിടിച്ച് നടത്തുന്നില്ലേ. നമ്മുടെ പൈതൃക കലകളെ തിരിച്ചുപിടിച്ച് പഴമയുടെ തനിമയിലേക്കുനടത്തുന്നില്ലേ.
മണലാര്യത്തിന്റെ മണല്‍ത്തരികളോട് സംവദിക്കുന്ന ഈ കലാവിരുന്നില്‍, അങ്ങ് അകലെ ഹബീബിന്റെ ത്വയ്ബയില്‍ പരിലസിക്കുന്ന ഇളംതെന്നലിന്‍ സുഗന്ധമുണ്ട്. ദേശീയതയുടെ കപടമുഖമുള്ള രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകളുണ്ട്. നാനാത്വത്തില്‍...
ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം.
ഒന്ന്: സാര്‍വ്വകാലികം.
രണ്ട്: സാര്‍വ്വദേശീയം
മൂന്ന്: ജനകീയം
എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...
ജാതീയതയില്‍ തോറ്റ് തൊപ്പിയിട്ടവര്‍
ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് ജാതീയത. മനുഷ്യനെ ഉന്നതനെന്നും നീചനെന്നും തരംതിരിക്കുന്ന ഈ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്നും ഇതു തുടരുന്നു. ഇന്ത്യയില്‍ ഹിന്ദു വിഭാഗത്തിലാണ് ക്രൂരമായ ജാതി സമ്പ്രദായം നിലനില്‍ക്കുന്നത്. മനുഷ്യന്‍ നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഏറ്റവും മൃഗീയമായി ആക്രമിക്കപ്പെട്ടത് ആഫ്രിക്കയില്‍ ആണെന്നാണ് ചരിത്രം. പക്ഷേ ആഫ്രിക്കയിലുണ്ടായിരുന്ന തിനേക്കാള്‍ ശക്തമായ ജാതി പീഡനങ്ങള്‍ ഇന്ത്യയിലും കേരളത്തിലും അരങ്ങേറി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ...
ഖുര്‍ആന്‍ ക്രോഡീകരണം
ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.
സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള...
Weather
London
clear sky
60.8
°
F
61.8
°
58.6
°
78%
2.2mph
8%
Fri
69
°
Sat
70
°
Sun
74
°
Mon
73
°
Tue
74
°



















