നിസ്‌കരിക്കുന്നവരെ ഖുര്‍ആന്‍ വിമര്‍ശിച്ചിതോ?

മിഅ്‌റാജി(ആകാശാരോഹണം)ന്റെ രാത്രിയിലാണല്ലോ നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ അന്ന് സുബഹിക്ക് മുമ്പ് നബി (സ്വ) തിരിച്ചെത്തിയെങ്കിലും സുബഹി നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. കാരണം അതിന്റെ രൂപം നബി (സ്വ) ക്ക് പഠിപ്പിച്ച് കൊടുത്തിരുന്നില്ല. അന്ന് ളുഹ്‌റ് മുതല്‍ രണ്ട് ദിവസം തുടര്‍ച്ചയായി പത്ത് നേരത്തെ നിസ്‌കാരം ജിബ്‌രീല്‍ (അ) വന്ന് നബി(സ്വ)ക്ക് നിസ്‌കരിച്ച് കാണിച്ച് കൊടുത്തു. വളരെ ശ്രദ്ധേയമായ കാര്യമാണിത്. ഏത് രൂപത്തില്‍ ചെയ്യണമെന്ന് നബിക്ക് വിവരിച്ച് കൊടുത്തിരുന്നുവെങ്കില്‍ തന്നെ നബി(സ്വ)ക്ക് ഉള്‍കൊള്ളാനും പ്രയോഗവല്‍കരിക്കാനും കഴിയുമായിരുന്നു. നിസ്‌കാരത്തിന്റെ രൂപത്തേക്കാള്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളൊക്കെ...

ഖിബ്‌ലയില്ലാതെയും നിസ്‌കരിക്കാം

അനുവദനീയമായ യാത്രയില്‍ സുന്നത്ത് നിസ്‌കാരത്തിന് ഖിബ്‌ലയിലേക്ക് മുന്നിടല്‍ നിര്‍ബന്ധമില്ല. കാല്‍നട യാത്രക്കാരനാണെങ്കില്‍ തക്ബീറത്തുല്‍ ഇഹ്‌റാം സുജൂദ്, റുകൂഅ്, സലാം എന്നിവ ഖിബ്‌ലിയിലേക്ക് തിരിഞ്ഞ്‌കൊണ്ട് നിര്‍വ്വഹിക്കണം. മറ്റുള്ളവന്‍ അവന്‍ പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടായാല്‍മതി. ഇത്‌പോലെ വാഹനങ്ങളില്‍ യാത്രചെയ്യുന്നവന്‍ അവനവന്റെ സീറ്റിലിരുന്ന് കൊണ്ട് വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിക്കാം. സുജൂദിന്നും റുകൂഇന്നും തലകൊണ്ട് ആംഗ്യം കാണിച്ചാല്‍ മതി. സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തത് കൊണ്ട് അവര്‍ ഇതിനെ ആശ്ചര്യത്തോടെ കണ്ടേക്കാം. നിര്‍വ്വഹിക്കുന്നവന്‍ അത് പ്രശ്‌നമാക്കാതിരുന്നാല്‍...

ഖിബ്‌ല വിട്ട് കളിക്കല്ലേ

പ്രത്യേക സാഹചര്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ പെട്ടതാണ് ഖിബ്‌ലക്ക് മുന്നിടല്‍. അത് കൂടാതെ നിസ്‌കാരം ശരിയാകുകയില്ല. ഖിബ്‌ലയുടെ ഭാഗം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇന്ന് സുലഭമായി ലഭിക്കും. ഖിബ്‌ല ശരിയാണെന്ന് ഉറപ്പുള്ള പള്ളിയിലോ മറ്റോ വെച്ചു നോക്കിയതിന് ശേഷമേ അത് അവലംബിക്കാന്‍ പാടുള്ളു. നിസ്‌കരിക്കുന്നവന്റെ നെഞ്ച് കൊണ്ടാണ് ഖിബ്‌ലക്ക് മുന്നിടേണ്ടത്. മുഖമോ മറ്റു അവയവങ്ങളോ ഖിബ്‌ലയുടെ നേരെയെല്ലങ്കിലും നിസ്‌കാരം ശരിയാകും. എന്നാല്‍ സ്വഫിലെ തിരക്ക്‌കൊണ്ടോ മറ്റോ നെഞ്ച് ഖിബ്‌ലിയില്‍നിന്ന് തെറ്റിയാല്‍ നിസ്‌കാരം ശരിയാവുകയില്ല. വീട് നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കാന്‍...

സ്വഹാബത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം

ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ലക്ഷ്യമല്ലാത്തിടത്ത് സ്വഹാബത്തിന്റെ വാക്കുകളെയാണ് അവലംബിക്കേണ്ടത്. കാരണം ഖുര്‍ആനിക അവതരണത്തിന്റെ പശ്ചാത്തലത്തിന് സാക്ഷികളായവരാണവര്‍. മാത്രമല്ല, തിരുറസൂലിന്റെ അധരങ്ങളില്‍ നിന്ന് നേരിട്ട് ഖുര്‍ആനിക ആശയങ്ങളും വിജ്ഞാനവും നേടിയവരുമാണ് സ്വഹാബികള്‍. നാല് ഖലീഫമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഉബയ്യ് ബ്‌നു കഅ്ബ്(റ), സൈദ്ബ്‌നു സാബിത്, അബൂമൂസല്‍ അശ്അരി, ഇബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), അനസ് ബ്‌നു മാലിക്(റ), അബൂഹുറൈറ(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്(റ) എന്നിവര്‍ സ്വഹാബികളിലെ വ്യാഖ്യാതാക്കളില്‍ പ്രമുഖരാണ്. സ്വഹാബത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. സൂറതുല്‍...

ജൂതായിസത്തിന്റെ അടിവേര് അറിയുമോ?

യഹൂദി എന്ന അറബി പദം സ്‌നേഹം എന്നര്‍ത്ഥമുള്ള മവദ്ദത് എന്നതില്‍ നിന്നാണെന്നും ഖേദിച്ചുമടങ്ങല്‍ എന്നര്‍ത്ഥം വരുന്ന തഹവ്വുദില്‍ നിന്നാണെന്നും പറയപ്പെടുന്നു. യഅ്ഖൂബ് നബിയുടെ വലിയ പുത്രനായ യഹൂദയിലേക്ക് ചേര്‍ത്തിയാണ് യഹൂദി എന്ന പദം വരുന്നതെന്നാണെന്ന് അഭിപ്രായവുമുണ്ട്. (ഇബ്‌നുകസീര്‍, ബൈളാവി) യഹൂദികള്‍ മൂസാ നബിയുടെ അനുയായികളാണെന്ന് വാദിക്കുന്നവരാണ്. തൗറാത്ത് തങ്ങളുടെ വേദഗ്രന്ഥമാണെന്നും അവകാശപ്പെടുന്നു. ഇവര്‍ നബി(സ)യുടെയും ഈസാനബിയുടെയും പ്രവാചകത്വം നിഷേധിക്കുന്നു. ഈസാ നബി ജാരസന്തതിയാണെന്ന് പറയുന്നു. ഉസൈര്‍(റ) ദൈവപുത്രനാണെന്നാണ് ജൂതന്മാരുടെ വിശ്വാസം. ഉസൈറിന് ദൈവികത നല്‍കാനുള്ള ജൂതശ്രമത്തെ ഖുര്‍ആന്‍ പ്രതിരോധിക്കുന്നു...