ഇജ്തിഹാദ്, തഖ്‌ലീദ് ആദ്യവായനക്ക്
ഇജ്തിഹാദ്
ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്.
മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379)
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും...
കര്‍മശാസ്ത്രം വന്ന വഴി
ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.
“സര്‍വ്വ വസ്തുക്കള്‍ക്കും വിശദീകരണമായിട്ടാണ് താങ്കള്‍ക്ക് നാം ഖുര്‍ആനെ അവതരിപ്പിച്ചത്”
“ഖുര്‍ആനില്‍ നാം ഒന്നിനേയും ഒഴിവാക്കിയിട്ടില്ല. ഖുര്‍ആനിന്റെ വൈജ്ഞാനിക വ്യാപ്തിയെകുറിച്ച് ഇമാം ശാഫിഈ(റ) പറയുന്നു.”
“സംഭവിച്ചതോ സംഭവിക്കാന്‍ പോവുന്നതോ ആയ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഖുര്‍ആനിലുണ്ട്. വിജ്ഞാനികള്‍ക്കേ അത് മനസ്സിലാക്കാനാവൂ. (മുഖ്തസറുഫവാഇദില്‍ മക്കിയ്യ)
ഖുര്‍ആന് പുറമേ, ഹദീസ, ജമാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളില്‍ നിന്ന് കൂടിയാണ്...
ഔറത് മറക്കല്‍
മറക്കപ്പെടേണ്ട ശരീര ഭാഗങ്ങള്‍ക്കാണ് ഔറത്ത് എന്ന് പറയുന്നത്. പുരുഷന്മാര്‍ക്ക് പൊക്കിള്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് മുന്‍കൈയ്യും മുഖവുമല്ലാത്ത ശരീരത്തിലെ എല്ലാ ഭാഗങ്ങളുമാണ് നിസ്‌കാരത്തിലെ ഔറത്ത്.
എന്നാല്‍ അശ്രദ്ധ കാരണമായി ഇക്കാര്യത്തിലും വീഴ്ച സംഭവിക്കാറുണ്ട്. പാന്റ്‌സ് ധരിക്കുന്നവര്‍ റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ പാന്റ്‌സിന്റെ പിന്‍വശം താഴേക്ക് നീങ്ങി പൊക്കിളിന്റെ നേര്‍ഭാഗത്ത് നിന്ന് താഴെയാകും. ഇതുപോലെ ബെല്‍റ്റ് കെട്ടി തുണിയെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ തുണി പൊക്കിളിന്റെ താഴെയായിപ്പോകും. റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ ഷര്‍ട്ടിന്റെ മുകള്‍ ഭാഗം അകന്ന്...
പര്‍ദയില്‍ നിസ്‌കാരം
വരകളോ പുള്ളികളോ കള്ളികളോ ഉള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കലും അത് വിരിച്ച് നിസ്‌കരിക്കലും അത് മുന്നില്‍ തൂക്കിയിട്ട് നിസ്‌കരിക്കലും കറാഹത്താണ്. ഇന്ന് വ്യാപകമായി പള്ളികളിലും മറ്റും ഉപയോഗപ്പെടുത്തുന്ന ചിത്രവേലകളുള്ള പായകളും വിരിപ്പുകളുമെല്ലാം ഈ ഇനത്തില്‍ പെട്ടത് തന്നെ. അവയില്‍ നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ കൂലി കുറക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യും. കൂടാതെ അതില്‍ രേഖപ്പെടുത്തിയ ചിത്രം ഹറം ശരീഫിന്റെയോ റൗളാ ശരീഫിന്റെയോ ആണെന്ന സങ്കല്‍പത്തിലാണെങ്കില്‍ തറയിലിട്ട് ചവിട്ടുന്നതിനാല്‍ അവയെ നിന്ദിക്കുന്ന കുറ്റം കൂടി അതിനുണ്ടാകും. ഇതൊന്നും അറിയാത്ത സഹോദരന്മാര്‍...
ജിന്ന്, പിശാച് ഒരു ഖുര്‍ആന്‍ വായന
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല (അദ്ദാരിയാത്ത്: 56). നബി(സ്വ) പറയുന്നു: ''എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.'' ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ...
Weather
London
clear sky
53.4
°
F
57.2
°
50.5
°
52%
0.3mph
5%
Mon
65
°
Tue
50
°
Wed
60
°
Thu
60
°
Fri
58
°
















