വ്യവസായിക വിപ്ലവം ഒളിച്ചുകടത്തിയത് കുടുംബാസൂത്രണത്തെ
യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നഗര ഗ്രാമ ഭേദമില്ലാതെ അനേകം പ്രശ്‌നങ്ങള്‍ക്കുളള തുടക്കം കൂടിയായിരുന്നു അത്. കൃഷിപാടങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ പട്ടണങ്ങളിലേക്ക് പ്രവഹിച്ചതോടെ ഗ്രാമങ്ങള്‍ ശൂന്യമായി. ലക്ഷക്കണക്കിന് ജനങ്ങള്‍ മിതമായ പ്രദേശത്ത് തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ യൂറോപ്പിന്റെ സാമ്പത്തികാഭിവൃതിയെ സഹായിച്ചെങ്കിലും അനവധി സങ്കീര്‍ണതകളിലേക്കുളള തുടക്കമായിരുന്നു ഇത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവും താമസ സ്ഥലത്തിന്റെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി....
ആത്മഹത്യ പരിഹാരമല്ല; ഒരു പ്രശ്നമാണ്
ലോകസാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളിലൊന്നാണ് ദ ഓൾഡ് മാൻ ആൻഡ് ദ സി. പ്രതിസന്ധികളുടെ വന്മലകൾക്കു മുന്നിൽ ഒരിക്കലും തളരാതെ കൂടുതൽ വാശിയോടെ മുന്നേറുന്ന കഥയിലെ വൃദ്ധൻ വിധിക്കു മുമ്പിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത മനുഷ്യമനസ്സിന്റെ അനശ്വര പ്രതീകമായി നിരൂപിക്കപ്പെട്ടു. പക്ഷേ തന്റെ അറുപത്തി രണ്ടാം വയസ്സിൽ കഥാകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ വായിലേക്ക് തോക്ക് കടത്തി വച്ച് ഗ്രിഗറിൽ വിരലമർത്തി. തന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു എന്ന് ബോധ്യമായിരുന്നു ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ലോകത്ത് മരണകാരണത്തിൽ പത്താമത്...
പരസ്പര ബഹുമാനം
സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു "ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു" .
വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ ഈ സംസ്കാരം രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു. അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും.
പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്. മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം അതിന്റെ ഭാഗം തന്നെ. "അല്ലാഹുവിനെയും അവന്റെ...
അയൽക്കാർ
മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ താല്പര്യമാണ്. അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി " അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ"
വ്യക്തി ഗുണത്തിന്റെ മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. "ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് " ഒരാൾ നബി (സ) ...
നല്ല മാതാവ്
മാതാവിന്റെ മഹത്വം അതുല്യവും അത്യുന്നതവുമാണ്. സ്‌നേഹത്തിന്റെ ഉറവിടവും കരുണക്കടലുമാണവർ. പവിത്രകളായ പല സ്ത്രീരത്‌നങ്ങളെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സർവകാല സ്ത്രീജനങ്ങൾക്കു പഠിക്കാനും പകർത്താനുമുള്ള മാതൃകാ മഹതികൾ. ഈസാ നബിയുടെ മാതാവിനെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നു. അവർ 'ദൃഢ വിശ്വാസിയും സത്യസന്ധയും' ആയിരുന്നു എന്നും, അല്ലാഹു അവരെ മറ്റു സ്ത്രീകളെക്കാൾ വിശിഷ്ടയും വിശുദ്ധയും ആക്കിയിരിക്കുന്നു എന്നും ഖുർആൻ അറിയിക്കുന്നു. പവിത്ര ജീവിതത്തിന്റെയും ചാരിത്ര്യ സംരക്ഷണത്തിന്റെയും ഉദാത്ത മാതൃകയാണ് ആ ജീവിതം. ദൃഢവിശ്വാസത്തിന്റെയും തീക്ഷ്ണ ക്ഷമയുടെയും...
Weather
London
overcast clouds
74
°
F
75.7
°
71.6
°
47%
4.2mph
100%
Fri
68
°
Sat
69
°
Sun
74
°
Mon
71
°
Tue
68
°



















