ആര്‍ക്കാണ് പനിക്കാത്തത്?
ഇബ്‌നു മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) ശക്തമായ പനി ബാധിച്ചു കിടക്കവെ ഞാന്‍ തിരുസന്നിധിയില്‍ ചെന്നു. ''കഠിനമായ പനി അങ്ങേയ്ക്ക് ഇരട്ടി പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരിക്കും അല്ലേ...'' ഞാന്‍ ചോദിച്ചു. തിരുനബി(സ്വ) അരുളി: രോഗം ബാധിച്ചാല്‍ മരത്തില്‍ നിന്ന് ഇലയുണങ്ങി കൊഴിയുന്നതു പോലെ പാപങ്ങള്‍ അവനില്‍ നിന്ന് കൊഴിഞ്ഞ് പോകും (ബുഖാരി).
പനി പുതിയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ടൈഫോയ്ഡ് തുടങ്ങി പല പേരുകളില്‍ പലവിധം പനികള്‍ക്ക് ദിനേന ആയിരക്കണക്കിനാളുകള്‍ ചികിത്സ...
ഔറംഗസീബ്; ചരിത്രം കാവി പുതക്കുന്നു
അഭിമുഖം: ഓര്‍ഡി ട്രസ്‌കി/ അനുരാധ രമന്‍
?മുഗള്‍ ചരിത്രം ഇന്ത്യയുടെ ഭാഗമല്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാറാണല്ലോ ഇന്ന് കേന്ദ്ര ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സംസ്‌കൃതത്തെ എങ്ങനെയാണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ പരിപോഷിപ്പിച്ചതെന്നും സംസ്‌കൃത ഭാഷയും സാഹിത്യവും എങ്ങനെയാണ് മുഗള്‍ കാലഘട്ടത്തില്‍ പുഷ്‌കലമായതെന്നും സവിസ്തരം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താങ്കള്‍. വൈരുധ്യാത്മകമായ ഈ രണ്ട് ആശയധ്രുവങ്ങളെ എങ്ങനെയാണ് താങ്കള്‍ക്ക് ഒരേ ദിശയില്‍ കൊണ്ടുവരാന്‍ കഴിയുക.
- വ്യത്യസ്തമായ ഈ രണ്ട് ആശയധാരകളെ സംയോജിപ്പിക്കുന്നതിന് പകരം...
അറബി മലയാളം: മാപ്പിളയുടെ ലോകവീക്ഷണം
മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാര്‍ത്ഥം ബോധപൂര്‍വ്വം നടന്നതായിരുന്നു. മുസ്ലിംങ്ങളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളര്‍ന്നുവന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയില്‍ അനിവാര്യമായും സംഭവിച്ച ഈ നിര്‍മ്മിതിയെ സാംസ്‌കാരിക അപനിര്‍മ്മാണത്തിന്റെ...
കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും
1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍?
ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക.
2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്?
ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...
മാതാപിതാക്കള്‍ അന്യരല്ല
അബൂഹുറൈറ (റ) പറയുന്നു. നബി(സ) അരുളി:
മാതാപിതാക്കളെ വാര്‍ദ്ധക്യാവസ്ഥയില്‍ എത്തിച്ചിട്ടും അവര്‍ കാരണമായി സ്വര്‍ഗം നേടാനാവാത്തവന്‍ മൂക്കു കുത്തി വീണു. (നരകത്തില്‍ വീണു) (മുസ്‌ലിം)
മാതാപിതാക്കളെ അവഗണിക്കുന്ന പുതുകാല പ്രകടനങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കുകയാണ് മേല്‍ ഹദീസ്. പ്രമാണവാക്യങ്ങളെ പിച്ചിച്ചീന്തുന്ന ന്യൂജനറേഷന്‍ സമീപന രീതികളില്‍ പിതാവിനും മാതാവിനും വളര്‍ത്തുനായയുടെ വിലപോലുമില്ലെന്നത് അസ്വസ്ഥജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൈ പിടിച്ചു വളര്‍ത്തിയ പൊന്നുപ്പയോടും പാല്‍ പകര്‍ന്ന പെറ്റുമ്മയോടും അവശകാലത്ത് ക്രൗര്യഭാവം പുലര്‍ത്തുന്ന നന്ദി കെട്ടവരായി നമ്മള്‍ മാറിയില്ലേ എന്ന ചോദ്യം നെഞ്ചില്‍...
Weather
London
broken clouds
46.3
°
F
48.2
°
45
°
79%
3.8mph
65%
Fri
61
°
Sat
60
°
Sun
66
°
Mon
62
°
Tue
51
°



















