ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-1
അഹ്മദ് ഇര്‍ഫാന്‍ ബുഖാരി
ഹജ്ജ്: ചരിത്രവും സന്ദേശവും
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു പ്രവാചക കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസ്ന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍...
ആത്മീയത, വിജ്ഞാനം, ബൗദ്ധികത പാരമ്പര്യത്തിന്റെ വര്‍ത്തമാനങ്ങള്‍
ഇസ്ലാമിക പാരമ്പര്യത്തിന്റെ വര്‍ത്തമാനം
വളരെ രസകരമായി തോന്നുന്നതിതാണ്, ടി.എസ് ഏലിയറ്റ് വ്യക്തിനിരപേക്ഷത (individual neutrality) യിലൂടെയും, മാത്യൂ ആർണോൾഡ് ഉരക്കല്ലി (touchstone) ലൂടെയും, സാമുവൽ ജോൺസനും എഫ്.ആർ ലീവിസും പ്രായോഗിക വിമർശന (practical criticism) ത്തിലൂടെയും-സാഹിത്യത്തിൽ അതിന്റെ പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നു. ഒട്ടും വ്യത്യസ്ഥമല്ലാതെ തന്നെ, എംഗൽസിനേയും ലെനിനേയും പോലുളള ക്ലാസിക്കൽ ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ പുരോഹിതൻമാരും', ഡില്യൂസിനേയും നെഗ്രിയേയും പോലുളള ആന്റി-ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ സൂഫികളും', ചരിത്രത്തെ ചരിത്രത്തിൽ നിന്ന് തന്നെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പൊഴും, 'വൈരുദ്ധ്യ'ത്തിന്റെ പാരമ്പര്യത്തെ കുറിച്ച്-...
നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം
രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്.
ആദിയില്‍ രാമന്‍ രാമന്‍...
ഇ.കെ ഹസന്‍ മുസ്ലിയാര്‍; മൂന്ന് ഓര്‍മകള്‍
1. കൊടുങ്കാറ്റടങ്ങിയ നാള്‍
കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്‌കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു....
വായനയുടെ ചരിത്രവും വര്‍ത്തമാനവും
തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍.
വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...
Weather
London
scattered clouds
44.3
°
F
46.3
°
41.6
°
86%
1.1mph
40%
Fri
61
°
Sat
63
°
Sun
66
°
Mon
67
°
Tue
61
°



















