മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….

മുബശ്ശിർ പള്ളം മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്.  ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...

ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും

സ്വാലിഹ് അങ്ങാടിപ്പുറം ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...

ബുർദ്ദയും മൻഖൂസ് മൗലിദും തീർത്ത പ്രണയ സമന്വയം

✍️ അനസ് കൊടക്കല്ല് പ്രണയം ഒരു അനുഭൂതിയാണ് അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്ത് കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമ്മയുള്ളതാകും.കണ്ണുകൾ നിറഞ്ഞൊഴുകും ,ശരീരത്തെ കീഴടക്കും, വാക്കിൽ നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടത്തിക്കാറുണ്ട്. എന്നാൽ പ്രണയം സമ്പൂർണ്ണവും സമ്പന്നവും ആവണമെങ്കിൽ അല്ലാഹു...

അനുരാഗിയോട് ഞാൻ അടുക്കുക തന്നെയാണ്

അനുരാഗി പ്രണയത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്നവന് മുന്നിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കിയെങ്കിലും അയാൾ അനുരാഗി നിരപരാധിത്വം തെളിയിക്കുന്നതിനായി സമർപ്പിച്ച ന്യായങ്ങളൊന്നും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതു കണ്ട അനുരാഗി അയാളോട് പറയുകയാണ്: ١٠-عدَتْكَ حالِيَ لا سِرِّي بمُسْتَتِرٍ عن الوُشاة ِ ولادائي بمنحسمِ ( എൻറെ അവസ്ഥ നിനക്കുമുണ്ടാവട്ടെ, എൻറെ സ്നേഹം ദുഷ് പ്രചാരകർക്ക് നിഗൂഢമായതല്ല, എന്റെ അസുഖം എന്നിൽനിന്നും നീങ്ങി പോവുകയുമില്ല.) അദത്ക(عدتك ) എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പ്രണയത്തെ തുടർന്ന് കവിക്കുണ്ടായ അവസ്ഥാവിശേഷം ആക്ഷേപകനിലും  വന്നു ചേരട്ടെ...

ബനൂ ഉദ്റയും എന്റെ പ്രണയവും

٩-يا لائِمِي في الهَوَى العُذْرِيِّ مَعْذِرَة ً منِّي إليكَ ولو أنصفتَ لم تلُمِ (ബനൂ ഉദ്റ ഗോത്രക്കാരുടേതിന് സമാനമായ അനുരാഗം ഉണ്ടായതിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനേ, നീ നിക്ഷ്പക്ഷവാനായിരുന്നുവെങ്കിൽ എന്നെ കുറ്റം പറയുമായിരുന്നില്ല.) ഹൃദയ നൈർമല്ല്യത കൊണ്ടും സത്യസന്ധമായ പ്രണയം കൊണ്ടും പ്രസിദ്ധരായ യമനിലെ ഒരു ഗോത്രമാണ് ബനൂ ഉദ്റ. അവരിലെ പുരുഷന്മാർ മാന്യരും നിഷ്കളങ്കരാണ്. മായം കലരാത്ത ഹൃദയത്തിന്റെ ഉടമകൾ. സ്ത്രീകൾ ചാരിത്ര ശുദ്ധിക്ക് കേളി കേട്ടവരാണ്. ബനൂ ഉദ്റ ഗോത്രത്തിലെ അധിക...

അനുഭൂതി നഷ്ടപ്പെടുത്തുന്ന പ്രണയം

               കവി തൻറെ വാദം സ്ഥിരീകരിക്കുകയും അനുരാഗി ക്കെതിരായ തൻറെ വാദങ്ങളെ ദൃഢമാക്കി അയാൾക്ക് നിഷേധിക്കാനുള്ള മാർഗങ്ങളെല്ലാം ഇല്ലാതാക്കുകയും ചെയ്തപ്പോൾ ٨-نعمْ سرى طيفُ من أهوى فأرقني والحُبُّ يَعْتَرِضُ اللَّذاتِ بالأَلَمِ (എനിക്ക് അനുരാഗമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ പ്രണയിക്കുന്നയാളുടെ രൂപം രാത്രിയിൽ എന്നിലേക്ക് കടന്ന് വരികയും എന്നെ ഉറക്കത്തിൽ നിന്നുമുണർത്തുകയും ചെയ്യുന്നു. പ്രണയവേദന അനുഭൂതികൾക്ക് വിലങ്ങിടുന്നു) രാത്രിയിലുള്ള സഞ്ചാരത്തിനാണ് അസ്റാ(اسرى) എന്ന് പറയുന്നത്. ഖുർആനിൽ سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى...

പ്രണയ സമ്മതം

٧-و أثبت الوجد خطي عبرة و ضني مثل البهار علي خديك و العنم ( നിൻറെ ഹൃദയവേദന ചുവന്ന മരത്തെ പോലെയുള്ള കണ്ണ് നീരിന്റെ രണ്ട് വരകളെയും, മഞ്ഞപനിനീർ പൂവിനെ പോലെയുള്ള പ്രണയ രോഗത്തെയും നിൻറെ ഇരു കവിളുകളിലും സ്ഥാപിച്ചിരിക്കെ നിനക്കെങ്ങനെ പ്രണയത്തെ നിഷേധിക്കാനാവും?) വജ്ദ് - ദുഖം, ഹൃദയത്തിൻറെ നീറ്റൽ അബ്റത്: കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ഹൃദയത്തിൻറെ പൊരിച്ചിൽ ളനാ(ضني )ശരീരം മഞ്ഞനിറത്തിൽ ആക്കുകയും ദുർബലപ്പെടുത്തുകയും ദ ചെയ്യുന്ന രോഗം. അനം(العنم ) : ചുവന്ന ശാഖയുള്ള...

അശ്രുകണങ്ങൾ സാക്ഷി

അഭിസംബോധകന്റെ കടുത്ത പ്രണയത്തിന് കവി നിരത്തിയ തെളിവുകളെ നിഷേധിക്കാനോ വല്ല കാരണവും ബോധിപ്പിക്കാനോ അയാൾക്കായില്ല. ഇതുകണ്ട കവി അത്ഭുതത്തോടെ (admiration -تعجب)  അയാളോട് ചോദിക്കുകയാണ്. ٦-فكيف تنكر حبا بعدما شهدت به عليك عدول الدمع و السقم ( നിനക്കെതിരെ അശ്രുകണങ്ങൾ പ്രണയത്താൽ ഉണ്ടായ അസുഖവും സാക്ഷി നിൽക്കുമ്പോൾ നിനക്കെങ്ങനെ ആ സ്നേഹത്തെ നിഷേധിക്കാനാവും) ഇമാം ഖസ്ത്വല്ലാനിയും (മാശാരിഖുൽ അൻവാറിൽ ) അളുദുദ്ദീൻ അശീറാസിയും പറയുന്നത് ഇവിടെ കവി നിഷേധ രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നാണ്. കവി തന്നിൽനിന്നും...

ബാൻ മരവും ഇഷ്ടഭാജനവും

തനിക്കെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ കേട്ട അനുരാഗി എന്തെങ്കിലും തന്ത്രമുപയോഗിച്ച് ചോദ്യകർത്താവിൽ നിന്നും തന്റെ പ്രണയത്തെ മറച്ച് വെക്കണമെന്ന ഉദ്ദേശ്യത്തോടെ പറയുന്നു: സ്നേഹത്തെ കുറിച്ചുള്ള നിങ്ങളുടെ വാദങ്ങളെ ഞാൻ അംഗീകരിക്കാം.പക്ഷേ, ഞാനൊരനുരാഗിയല്ല. നിങ്ങൾക്ക് മറ്റെന്ത് തെളിവ് പറയാനുണ്ട്? ചോദ്യ കർത്താവ് പുതിയ തെളിവിലേക്ക് കടക്കുന്നു. ٥-لولا الهوى لم ترق دمعا على طلل    ولا ارقت لذكر البان والعلم (സ്നേഹമില്ലായിരുന്നുവെങ്കിൽ സ്നേഹിക്കപ്പെടുന്നയാളുടെ പഴയ ഭവനത്തിൽ നീ പോയി അശ്രുകണങ്ങൾ പൊഴിക്കുമായിരുന്നില്ല, ബാൻ മരത്തെയോ പർവ്വതത്തെയോ ഓർത്ത് നീ...

വിശ്വാസികളുടെ ഉമ്മമാർ

  വിവാഹം തിരു നബിയുടെ ചര്യയിൽപെട്ടതാണ്. പ്രവാചകന്മാരിൽ ആദം നബിയെ പോലെ ഒരു വിവാഹം കൊണ്ട് മതിയാക്കിയവരും ഇബ്രാഹിം (അ) സുലൈമാൻ(അ) ദാവൂദ് (അ) തുടങ്ങിയവരെ പോലെ ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരും ഉണ്ട്. ഈസാ നബി വിവാഹം കഴിച്ചിട്ടില്ല. അവസാനകാലത്ത് ഈസാ നബി ഭൂമിയിലേക്കിറങ്ങുകയും വിവാഹം കഴിക്കുകയും ചെയ്യും. അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പതിമൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. 1. ഖദീജ ബിൻത് ഖുവൈലിദ് (റ) 2 . സൗദ ബിൻത് സംഅ (റ) 3 . ആഇശ ബിൻത്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
51.4 ° F
52.1 °
49.6 °
84%
3.2mph
100%
Fri
61 °
Sat
58 °
Sun
60 °
Mon
51 °
Tue
57 °
- Advertisement -

Must Read