മുബശ്ശിർ പള്ളം
“നിശ്ചയമായും അവർ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ
അല്ലാഹു നിങ്ങൾക്ക് കീഴൊതുക്കിത്തന്നിരിക്കുന്നു. ഒരാൾക്ക് തന്റെ
സഹോദരൻ അധീനപ്പെട്ടിട്ടുണ്ടെങ്കിൽ തന്റെ ഭക്ഷണത്തിൽനിന്ന് ഭക്ഷി
പ്പിക്കുകയും തന്റെ വസ്ത്രത്തിൽ നിന്ന് ധരിപ്പിക്കുകയും ചെയ്യണം
(ബുഖാരി, മുസ്ലിം) അടിമക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും
ലഭിക്കേണ്ടതുണ്ട്. അടിമയുടെ ഭക്ഷണം തടഞ്ഞു വെക്കുന്നത് കുറ്റകര
മായി തീരാൻ മതിയായതാണ് (മുസ്ലിം) അടിമകൾക്ക് അവകാശങ്ങൾ
ഉറപ്പുവരുത്തിക്കൊണ്ടുള്ള മുത്ത് നബിയുടെ വാക്കുകളാണിത്.
ഇസ്ലാമിന്റെ വളർച്ചയിൽ വെറിപൂണ്ട ശത്രുക്കൾക്ക് പ്രതിരോധം
തീർക്കൽ അനിവാര്യമായി വന്നപ്പോഴാണ് യുദ്ധങ്ങളിൽ പിടികൂടിയ
ബന്ധികളെ അടിമകളാക്കി മാറ്റുന്നതും മുസ്ലിങ്ങൾക്ക് കീഴിൽ അവർക്ക്
മാനുഷിക പരിഗണന ഉറപ്പുവരുത്തുന്നതും. നിരപരാധികളെ പിടികൂടി
തടവറക്കുള്ളിലടച്ചും മാനസികവും ശാരീരികവുമായ പീഡനങ്ങൾ
ഏൽപ്പിച്ചും ജീവിക്കാൻ തന്നെ അർഹരല്ല എന്ന് പറയുന്ന സംസ്കാര
ത്തിന് ഇസ്ലാം ബദൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്
അടിമ സമൂഹത്തോട് ഇസ്ലാം കാണിച്ച പരിഗണനയെ
കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ വരികളിലൂടെ മനസ്സിലാക്കാം. “ഉടമ സമ്പന്നൻ ആണെങ്കിൽ അതിനനുസരിച്ചും ദരിദ്രനാണെങ്കിൽ അതിനനുസരിച്ചും ഭക്ഷണം നൽകേണ്ടതുണ്ട്’, “സാധാരണയിൽ ഇതിൽ അധികം കഴിക്കുന്ന ആളാണ് അടിമ എങ്കിലും അവനു വേണ്ടത് കൊടുക്കണം (ഇആനത്തു ത്വാലിബീൻ) തൊഴിലിന്റെ കാര്യത്തിലും ഇസ്ലാംപ്രത്യേകം അടിമകളെ പരിഗണിക്കുന്നുണ്ട്. മുത്തുനബി(സ്വ) പഠിപ്പിച്ചു: “ചെയ്യാൻ ഞാൻ കഴിയാത്തത്രയും ഭാരിച്ച ജോലിചെയ്യാൻ കല്പിക്കരുത്” (മുസ്ലിം) ഇനിഉടമ താങ്ങാൻ കഴിയാത്ത ജോലി അവനെക്കൊണ്ട് ചെയ്യുകയാണെങ്കിൽ ഉടമയിൽനിന്ന് ഇമാം ബലമായി അടിമയെ പിടിച്ചെടുത്തു കൊണ്ട് മറ്റൊരാൾക്ക് വിളിക്കണംഎന്നാണ് ഇസ്ലാമിന്റെ നയം.അബു മൂസ(റ) പറയുന്നു: ഞാൻഎന്റെ അടിമയെ അടിച്ചു കൊണ്ടിരിക്കെനബി(സ്വ) എന്നെ വിളിച്ചുപറഞ്ഞു നിനക്ക് അവനുമേൽ എത്രമാത്രം ശക്തിയുണ്ടോ അതിനേക്കാൾ അല്ലാഹുവിന് നിന്റെ മേൽശക്തിയുണ്ട്. ഉടനെ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പൊരുത്തത്തിനുവേണ്ടി ഞാനീഅടിമയെ സ്വതന്ത്രനാക്കുന്നു. അപ്പോൾതിരുനബി(സ്വ) പറഞ്ഞു: നീഅങ്ങനെ പ്രവർത്തിച്ചിട്ടില്ലായിരുന്നുവെങ്കിൽ തീ നിന്നെ കരിച്ചു കളയുമായിരുന്നു (മുസ്ലിം)വിശമം എന്തെന്ന് അറിയാത്ത ക്രൂരമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന അടിമകളെയാണ് ഇസ്ലാം വലിയ സ്ഥാനംനൽകി ആദരിക്കുന്നത്.
ലൈംഗിക ബന്ധം
അടിമ സ്ത്രീകളുമായിട്ടുള്ള ലൈംഗിക ബന്ധത്തിലൂടെ അടിമത്തം തുടച്ചുനീക്കുകയായിരുന്നു ഇസ്ലാം ചെയ്തത്.കാരണം, അടിമ സ്ത്രീകൾ ഗർഭിണിയായിപ്രസവിക്കുന്നതോടു കൂടെ ആ കുട്ടി സ്വത്ന്തനാവുകയാണ്. ഉടമ മരിക്കുന്നതോടുകൂടി ആ അടിമ സ്ത്രീയും സ്വതന്തയാവുകയാണ്. ലൈംഗിക ബന്ധത്തിലൂടെ അടിമത്വത്തിന് വിരാമമിടുകയായിരുന്നു ഇസ്ലാം.
അടിമമോചനം
അടിമമോചനം ഒരു മഹത്തായആരാധനയായാണ് ഇസ്ലാം കണക്കാക്കുന്നത്. ഭാര്യയെ ഇനി സംയോഗം ചെയ്യില്ലെന്ന്അഅല്ലാഹുവിനെഅല്ലാഹുവിനെ തൊട്ട് സത്യം ചെയ്ത് അത് ലംഘിച്ചാൽ പ്രായശ്ചിത്തമായി അടിമ മോചനത്തെ കൊണ്ടുവന്ന ഇസ്ലാം എത്ര മഹത്തരമാണ്.
അടിമയുടെ മോചനത്തിലേക്ക് ഉള്ള മറ്റൊരു വഴിയാണ് മുകാതബ (ഉടമയുമായി മോചനത്തിന് കരാറിലേർപ്പെടുക )ഈ കരാറനുസരിച്ച് നിശ്ചിത കാലയളവിനുള്ളിൽ നിശ്ചിത സംഖ്യ അടിമ-ഉടമ ക്ക് നൽകിയാൽ സ്വതന്ത്രനാവാം. സംഖ്യ സമ്പാദിക്കുന്നതിന് വേണ്ടി ഉടമ അടിമയെ ജോലിക്ക് വിടുകയും അല്ലെങ്കിൽ ആ തുക ഉടമ തന്നെ അടിമക്ക് നൽകുകയും വേണമെന്ന് ഇസ്ലാം മുന്നോട്ടുവച്ച മോചന മാർഗ്ഗമാണ്.
നിങ്ങളെല്ലാം ആദമിൻറെ മക്കളാണെന്നും ആദം മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പ്രഖ്യാപനം അടിമയും ഉടമയും കറുപ്പും വെളുപ്പും എന്ന വ്യത്യാസമില്ലാതെ എവിടെയും മനുഷ്യരായി കാണാൻ ആണ് പഠിപ്പിക്കുന്നത്.