മുഹമ്മദ് ജുനൈദ് ബുഖാരി വിളയിൽ

ഫലസ്തീൻ കരയുന്ന കുഞ്ഞുങ്ങളുള്ള ദേശമാണിപ്പോൾ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഗണ്ഡങ്ങളുടെ സംഗമ ഭൂമി, ഒരുപാട് പ്രവാചകന്മാരുടെ പാദസ്പർശങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച മണ്ണ്. ഇസ്ലാമിക നാഗരിഗതയുടെ മുന്നേറ്റങ്ങൾക്ക് മടിത്തട്ടൊരുക്കികൊടുത്ത പ്രഫുല്ല ദേശം, ഫലസ്തീനിലെ ഗസ്സയിൽ സദാ അല്ലാഹുവിനെ പേടിച്ച് ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ദമ്പതികളാണ് ഇദീസും(റ) ഫാത്വിമയും(റ), ദാരിദ്രത്തിന്റെ വികൃതാകാരമുള്ള ഒരു കൊച്ചു
കുടിലിൽ ഇരുവരും കഴിഞ്ഞു പോന്നു. ആ കുടിലിൽദിനങ്ങളേറെയായി പട്ടിണിയായിട്ട്. ദാരിദ്രത്തിന്റെ നീറ്റ്ലുകൾ കടിച്ചിറക്കി വീടകത്ത് വസിക്കുകയാണവർ. ഇതിനിടയിൽ സന്തോഷത്തിന്റെ വൃത്താന്തമെത്തി. മഹതി ഒരാൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.
ഹിജ്റ 150ലാണ് ആ അനുഗ്രഹീത ജനനം. ഹായ്! സുന്ദരമായ മുഖകാന്തി, അതുല്യമാർന്ന തിളക്കം, ഹൃദയങ്ങളെ കീഴ്പ്പെടുത്തുന്ന പുഞ്ചിരി. അവർ കുഞ്ഞിന്പേര് നൽകി ശാഫിഈ. തനിക്ക് പിറന്ന കൊച്ചുമോനെ കൺകുളിർക്കെ കാണാനുള്ള ഭാഗ്യം ആ ഉപ്പക്കുണ്ടായില്ല. രണ്ടാം വയസ്സിൽ ഇലാഹിന്റെ സവിധത്തിലേക്ക് ഇദീസ്(റ) യാത്രയായി.

ആ പിഞ്ചോമലിനെ ഉമ്മ മാറോട് ചേർത്തു പിടിച്ചു. സ്നേഹ

വാത്സല്യങ്ങളടെ വളർത്തി, വളർച്ചയുടെ ഒാരോ ഘട്ടത്തിലും തികഞ്ഞ സൂക്ഷമതയുണ്ടായിരുന്നു മഹതിക്ക്, ശാഫിഈ മുലകുടിക്കുന്നപ്രായമാണ്. ഉമ അംഗ സ്നാനം വരുത്തിയതിന് ശേഷമേ കുട്ടിക്കമുല നൽകൂ. കുഞ്ഞിളം പ്രായത്തിലെ ഈ ആത്മീയമായ പരിപാലനങ്ങൾ ഇമാമിന്റെ ജീവിതവിജയത്തിൽ വലിയ സ്വാധീനമുണ്ടാക്കി. ഉപ്പയുടെ വിയോഗം ആ കുടുംബത്തെ വല്ലാതെ തളർത്തി. അത്താമാനങ്ങളിലെത്തിച്ചു. അകലെ മക്കയിൽ കുടുംബങ്ങളുണ്ട്. സംരക്ഷണമായിരുന്ന ആ ചെരാത് അണഞ്ഞു പോയത് ഉമ്മയെ ചില തീരുണത്തിന്റെ പച്ച തുരത്താണല്ലോ അവർ. ഉൺമയിലും ഇല്ലാഴ്ചയിലും ഒപ്പമുണ്ടാകുന്ന കൂടപ്പിറപ്പുകൾ എത്ര മഹത്തമുള്ളവരാണ്.ഉമ്മ മകനെയുമെടുത്ത് മക്കയിലേക്ക് യാത്ര തിരിച്ചു. മരങ്ങളും കാടുകളുമുള്ള മണൽപാതകളിലൂടെ മക്കയിലണഞ്ഞു. അറിവുകന്നത് മക്കയിൽ നിന്നാണ്. ദാരിദ്രത്തിന്റെ നെടുവീർപ്പുകൾക്കിടയിലും കുട്ടിയുടെ മനസ്സ് തളർന്നില്ല. അറിവിന്റെ അക്ഷര ഖനികൾ മാറോട് ചേർത്തു വെയ്ക്കാൻ ശാഫിഈ തീരുമാനിച്ചു. പഠനാവശ്യങ്ങൾക്കായി കൊടുക്കാൻ ഉമ്മയുടെ കയ്യിൽ ഒരു തുണ്ട് കാശുണ്ടായിരുന്നില്ല. ഇത്ഉമ്മയെ വലിയ മനപ്രയാസത്തിലാഴ്ത്തി. കാശില്ലാത്തതിന്റെ പേരിൽജ്ഞാനസമ്പാദനത്തിന് എന്റെ മോന് വിധിയില്ലാതെ വരുമോ എന്നോർത്ത് വല്ലാതെ നൊമ്പരപ്പെട്ടിട്ടുണ്ടാകും ആ ഉമ്മ. ആയിടക്കാണ് മക്കയിൽ ദർസ് നടത്തുന്ന ഒരു വലിയ പണ്ഡിതനെ കുറിച്ച് ശാഫിഈകേൾക്കുന്നത്. അറിവിനോടുള്ള ആഭിവാജ്ഞ വർധിച്ചു.ഉമ്മയുടെ സമ്മതം വാങ്ങി ശാഫിഈ ദൂരങ്ങൾ താണ്ടി ഉസ്താദിന്റെ ചാരത്തെത്തി. ദർസിലിരിക്കാനുള്ള ആഗ്രഹത്തെ കുറിച്ച്സംസാരിച്ചു. സമ്മതം തേടി. ഉസ്താദ് സമ്മതിച്ചു. ഉസ്താദിന്റെ അടുത്ത് നിന്ന് അറിവ് സമ്പാദിക്കുന്നതിൽ ഏറ്റവും ചെറുത് ഇമാമവർകളായിരുന്നു. ഒപ്പമുള്ള കൂട്ടുകാരെല്ലാം ഉസ്താദിന് കാശ് കൊടുത്താണ്പഠനം നടത്തുന്നത്. കയ്യിൽ കാശില്ലാത്ത ഇമാമവർകൾക്കിത് വിഷമമായി. എല്ലാവരും ഉസ്താദിന്റെ മുമ്പിലിരുന്ന് അറിവ് നേടുമ്പോൾകുട്ടിയായ ഇമാമവർകൾ കാശില്ലാത്തതിന്റെ പേരിൽ അല്പം മാറിയിയിരുന്ന് ഉസ്താദിന്റെ വാക്കുകൾ ശ്രവിച്ചു. അപാരമായിരുന്നു കുട്ടിസ്ഥമാക്കി.യുടെ ശ്രദ്ധ. ഉസ്താദ് പറഞ്ഞതെല്ലാം മിടുക്കനായ ശാഫിഈ ഹൃദ്യക്രമേണ ശാഫി എല്ലാവരെയും വിസ്മയിപ്പിച്ചു. അറിവുകളുടെ വിശാലമായ കടലുകൾ ഉള്ളിലേക്ക് ആവാഹിച്ചു. ഉസ്താദിനെന്തെങ്കിലും സംശയമുണ്ടായാൽ കുട്ടിയായ ശാഫിഈ വിനയാന്യതനായിമറുപടി നൽകും. ഉസ്താദ് തന്റെ പ്രിയശിഷ്യന്റെ ഉയർച്ചയിൽ അതിയായി സന്തോഷിച്ചു. ഏഴാം വയസ്സിൽ പരിശുദ്ധ ഖുർആൻ പൂർണ്ണമായി ഹൃദിസ്തമാക്കി. ഇക്കാലത്താണ് പള്ളിയിൽ ഹദീസ് ദർസ് നടത്തുന്ന ഒരു പണ്ഡിതനെ കുറിച്ച് ഇമാം ശാഫിഈ(റ) കേൾക്കുന്നത്.അധികം വൈകാതെ ഇമാം ശാഫിഈ പണ്ഡിതന്റെ അടുത്തെത്തി.ദർസിലിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദ് സമ്മതം നൽകി. അറിവുകളെഴുതിയെടുക്കാൻ പേപ്പറുകളുണ്ടായിരുന്നില്ല. കല്ലിലും എല്ലിലുമായി കിട്ടിയ അറിവുകൾ കുറിച്ച് വെച്ചു. ശാഫിഈക്കിപ്പോൾ വയസ്സ് പതിനാറ്, അപാര ബുദ്ധിശക്തിയും ആഴത്തിലുള്ള അറിവും അന്വേഷണ തൃഷ്ണയും കണ്ട് ഉസ്താദ് ഇമാം ശാഫിഈ(റ)വിന് ഫത്വ നൽകാനുള്ള അനുമതി നൽകി.മുത്ത് നബിയുടെ മദീനയിൽ ദർസ്നടത്തുകയാണ് ഇമാം മാലിക് (റ). ഒരുപാട്ശിഷ്യന്മാരുണ്ട് ഇമാം മാലിക്(റ)വിന്. വളരെപ്രൗഢി നിറഞ്ഞ ദർസ്, മുന്തിയ കുപ്പായവുമണിഞ്ഞ് നല്ല അത്തർഗന്ധമുള്ള മജ്ലിസിലാണ് ഇമാം മാലിക്(റ) ദർസ് നടത്തുന്നത്.മുത്ത് നബി(സ) തങ്ങളുടെ മൊഴിമുത്തുകൾ സംസാരിക്കുന്ന മജിസുകൾ പ്രൗഢിയുള്ളതാവണമല്ലോ. മാലിക്(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഇമാം ശാഫിഈ(റ) വല്ലാതെകൊതിച്ചു. ഹദീസുകളുടെ നിലക്കാത്ത നീരുറവ തേടി ഇമാമവർകൾ മദീനയിലെത്തി.മാലിക് ഇമാം രചിച്ച വിശ്വ പ്രസിദ്ധമായ കിതാബുൽ മുവത്തെ ഒമ്പതു ദിവസം കൊണ്ട് ശാഫിഈ മനപാഠമാക്കി. അത്ഭുതം! അപാരം! വിശേഷണങ്ങളിലൊതുങ്ങാത്ത മനപാഠശക്തി! ശേഷമാണ് ശാഫിഈ മാലിക്ഇമാമിന്റെ സവിധത്തിലെത്തുന്നത്.കുട്ടിയുടെ മുഖഭാവവും ശരീരഭാഷയുംഇമാം മാലിക്(റ)വിനെ അത്ഭുതപ്പെടുത്താതിരുന്നില്ല. ‘എന്റെ മോനെ, അല്ലാഹുവിന്റെഅനുഗ്രഹം കൊണ്ട് നിനക്ക് നല്ലൊരുഭാവിയുണ്ട്.’ മാലിക് ഇമാം ആശിർവാദംനൽകി.നിങ്ങൾ നാളെ എന്റെയടുത്ത് വരണം.വരുമ്പോൾ കിതാബുൽ മുവത്വ വായിക്കാനറിയുന്ന ഒരാളെയും ഒപ്പം കൂട്ടണം.നിങ്ങൾക്ക് വായിക്കാനറിയില്ലല്ലോ. ഇമാം ശാഫിഈ വിനയാന്യതനായി. ഉസ്താദെ, മുവത്വ കിതാബില്ലാതെ ഞാൻവായിക്കാം.മാലിക് ഇമാമിന്റെ വഫാത്ത് വരശാഫിഈ ഇമാം മദീനവിട്ട് എവിടേക്കും പോയില്ല. ഇമാം മാലിക്(റ) അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. മഹാ നവർകളുടെ വിയോഗം ഇമാം ശാഫി ഈ (റ)വിനെ വേദനിപ്പിച്ചു. മദീനയിൽ നിന്ന്ശേഖരിച്ച അറിവുകളുടെ ഭാണ്ഡവുമായി ശാഫിഈ ഇമാം മക്കയിലേക്ക്തന്നെ യാത്ര തിരിച്ചു.കിതാബുൽ ഉമ്മ്, ഇംലാഅ് രിസാല ജദീദ്, കിതാബുൽ ഖസാമ, കിതാബുൽ ജിസ്യ എന്നീ കിതാബുകൾ വിരചിതമായി പണ്ഡിതരും പാവങ്ങളും ഇമാമവർകളെ അളവറ്റ് സ്നേഹിച്ചു. ഫിലാൻഎന്ന വ്യക്തി ഇമാം ശാഫിഈയുമായിവാഗ്വാദത്തിലേർപ്പെട്ടു. വാദപ്രതിവാദത്തിൽ ഫിത്താൻ അടിയറവു പറയേണ്ടിവന്നു. ഇമാമിനെ അദ്ദേഹം തെറിവിളിച്ചു.ഇമാം ഒരക്ഷരം മറുപടി പറഞ്ഞില്ല. അഏ ബൈതിൽപെട്ട ഒരാളെ ചീത്ത പറത്തതിനാൽ അധികാരികൾ ഫിയാനെ ചാട്ടവാർ കൊണ്ട് അടിക്കുകയുംഒട്ടകപ്പുറത്തു കയറ്റി നാടു ചുറ്റിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരം വീട്ടാനായി ഫിത്താന്റെ അനുയായികൾ ഒരിക്കൽ ഇമാം ശാഫിഈയുടെ ദർസിലേക്ക് സംഘടിച്ചെത്തി. ശിഷ്യന്മാരെല്ലാം സ്.ബ്ഖ് കഴിഞ്ഞ്. പുറത്തു. പോയ സമയത്ത് അവർ ഇമാം ശാഫിഈയെ മർദ്ദിച്ചു.മഹാനവർകൾ ബോധ രഹിതനായി.ബോധം തെളിഞ്ഞപ്പോൾ ഇമാമവർകൾ,നഫീസത്ത് ബീവിയുടെ അടുത്തേക്ക് ദുആ ചെയ്യിപ്പിക്കാനായി ആളെ അയച്ചു.”അല്ലാഹുവുമായി നല്ലൊരു കൂടിക്കാഴ്ചയുണ്ടാവട്ടെ!, അവനെ കടാക്ഷിച്ച് ആനന്ദം നുകരാൻ ശാഫിഈക്ക് ഭാഗ്യമുണ്ടാവട്ടെ’ എന്ന് ആശംസയാണ് മഹതിമറുപടിയായി നൽകിയത്. തന്റെ വിയോഗം അടുത്തിട്ടുണ്ടെന്ന് ഈ വാക്കിലൂടെ ഇമാമവർകൾ മനസ്സിലാക്കി. ഹി. 204 റജബ് 27 വെള്ളിയാഴ്ച രാത്രി വിജ്ഞാനലോകത്ത് ജ്വാലിച്ചു കത്തിയ ആ വിളക്കുമാടം അണഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here